Smitha R Nair   (അശ്വതി✍️)
1.0k Followers · 483 Following

🙏🏻
Joined 19 February 2020


🙏🏻
Joined 19 February 2020
24 APR AT 22:45

രാമഴക്കൊഞ്ചൽ..
വേണം ഉറക്കുപാട്ട്.,
മാനസം ശാന്തം!

-


23 APR AT 9:30



2024

-


19 APR AT 20:15

എഴുതാം മനസ്സ് നിറയുവോളം 🌹

-


18 APR AT 16:17

നിറം മാറാൻ ഓന്തിനിഷ്ടമാണ്
ചില മനുഷ്യർക്കും.
എവിടെ ഒട്ടിച്ചേർന്നിരിക്കുന്നുവോ
അവിടെ അമ്പേയിണങ്ങും.
തന്റെതായ ഇടമൊരുക്കും,
വേണ്ടതൊക്കെ കൈക്കലാക്കും
മറ്റുള്ളതെല്ലാം പാടേ മറന്ന്
അതിയായി സന്തോഷിക്കും.
സാഹചര്യങ്ങൾക്കനുസരിച്ച്
മാറാൻ പഠിക്കണം.
പക്ഷേ, ഒടുക്കം തനിനിറം
കാട്ടി എനിക്ക് കൂടി
പെരുദോഷമുണ്ടാക്കല്ലേ
എന്ന്,, പാവം ഓന്ത്!!

-


17 APR AT 21:41

തനിച്ചു വന്നു നാം,
തനിച്ചു പോകും നാം.
അതിനിടയിൽ
ദാനമായ് ലഭിച്ചൊരു
ഇടത്താവളമല്ലോ
ഈ മർത്യജീവിതം!

-


17 APR AT 14:17

സത്യത്തിന്റെ കയ്പ്പ്

-


16 APR AT 16:26

കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ ❤️

-


14 APR AT 14:35

പാഴായ പാർസൽ സ്വപ്നം

-


14 APR AT 10:50

കർണ്ണികാരങ്ങളെത്രയോ പൂത്തു
കാതിലോലകളെത്രയോ ചാർത്തി
കണ്ണനുണ്ണിയെയണിയിച്ചൊരുക്കി
കനകക്കണിയുമായെത്തി മേടം.

-


13 APR AT 17:29

ഇനിയെത്ര വിഷുക്കാലമണഞ്ഞാലും
വിഷുപക്ഷിയെത്രയിമ്പമായ് പാടിയാലും
നഷ്ടമായൊരെൻ പിതൃവാത്സല്യത്തിൻ
അത്രയാഴമൊരിക്കലുമെത്തുകില്ല.





-


Fetching Smitha R Nair Quotes