14 SEP 2018 AT 23:48

നല്ല സൗഹൃദം എന്നു പറയുന്നത് നല്ലൊരു പുസ്തകം പോലെ മനോഹരമാണെന്ന് തോന്നാറുണ്ട്...
പുസ്തകത്തിന്റെ കവർപേജ് എന്നു പറയുന്നത് നമ്മളെ എപ്പോഴും പ്രചോദിപ്പിക്കുന്ന സുഹൃത്തിന്റെ പുഞ്ചിരിയെ സൂചിപ്പിക്കുന്നു..
കവർപേജ് ഒരു പുസ്തകത്തിന് എത്രത്തോളം ആകർഷണം നൽകുന്നുവോ, അതുപോലെ തന്നെയാണ് നമുക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും പുഞ്ചിരിയോടെ സമീപിക്കുന്ന സുഹൃത്ത്..
എന്നാൽ, പുസ്തകത്തിന്റെ അകത്താളുകൾ എന്നു പറയുന്നതോ,
ആ സൗഹൃദത്തിന്റെ കുസൃതിതരങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും തീർത്ത നിറമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണ്...കാലങ്ങളോളം മറക്കാത്ത മനസ്സിലെ ഓർമ്മകളിലൂടെയാണ് ഒരോ താളുകളും നാം വായിച്ചു പോകുന്നത്....❤

-