Courage is the power of the mind to overcome fear.
— Martin Luther King-
ഒരിടം
ഒരിടം വേണം
വ്യഥകളെല്ലാം
ഇറക്കിവക്കുവാനൊരിടം
എനിക്ക്
ചായാനൊരിടം.
- രാവണൻ
-
എല്ലാം
നഷ്ടപ്പെട്ടുവെന്ന്
മനസ്സിലായ
ആ നിമിഷത്തിലാണ്,
എനിക്കെന്നെ
മനസ്സിലായത്.
_ രാവണൻ-
കറുപ്പ് ഒരു നിറമാണ്!!
കറുപ്പ് ദുഃഖമല്ല..ദുശ്ശകുനമല്ല..
കറുപ്പ് അഴുക്കുമല്ല.
കറുപ്പ് ഒരു നിറമാണ്..എന്റെ നിറമാണ്..!
വെള്ളയെക്കാളും പച്ചയേക്കാളും
ചുവപ്പിനെക്കാളും വശ്യമായ നിറം!!
ഏഴഴകുള്ള നിറം..!
കറുപ്പ് ഒരു നിറമാണ്!!
- രാവണൻ-
ഇവിടെ വസന്തമുണ്ടായിരുന്നു
ഇവിടെ സ്വപ്നങ്ങളുണ്ടായിരുന്നു
ഇവിടെ സ്നേഹമുണ്ടായിരുന്നു
ഇവിടെ സന്തോഷമുണ്ടായിരുന്നു
ഇവിടെ പ്രണയമുണ്ടായിരുന്നു
ഇവിടെ ഞാനുണ്ടായിരുന്നു
ഇവിടെ നീയുമുണ്ടായിരുന്നു.
- രാവണൻ-
ഭ്രാന്ത് പൂക്കുന്ന
ഒരൊറ്റ ഓർമ്മ മതി,
ഒരൊറ്റ നിമിഷം
കൊണ്ടെരിഞ്ഞ് തീരാൻ.
രാവണൻ.
-
എനിക്ക് എല്ലാവരേയും
വിശ്വാസമാണ്!
നിങ്ങളെ വിശ്വസിക്കാൻ
കൊള്ളില്ലെയെന്ന്
നിങ്ങള് തന്നെ
തെളിയിക്കുന്ന
ആ നിമിഷം വരെ
എനിക്ക് നിങ്ങളെയെല്ലാം
വിശ്വാസമാണ്.
- രാവണൻ.
-