നിന്റെ നോട്ടത്തിനുണ്ട്,
ഒരു ... കുന്ത മുനയിൻ മൂർച്ച.....
നെഞ്ചിനെ തുളയ്ക്കുന്ന
മുനയുള്ള നോട്ടം....
-
"ചില മുറിവുകൾ വേഗം കരിയും എന്നാൽ, അതിന്റെ പാടുകൾ എന്നും അവശേഷിക്കും...
ഒരിക്കലും മായാതെ...."-
"നാം ഒന്നും അല്ല എന്ന് അറിയുമ്പോൾ ആണ്,..
എന്തെങ്കിലും ആവാൻ ശ്രെമിച്ചു തുടങ്ങുന്നത്.
പരാജയം നല്ലതാണ്....!"
-
"പ്രണയം,..
ആയിരുന്നെനിക്കു
നിന്നോട്.,
പറയുവാൻ
ആവാത്ത
ആകലമായിരുന്നു
നമ്മിൽ..."-
"ദൂരത്തിരുന്നെങ്കിലും ഓർകുമോ സഖീ...
ചാരമായി തീരും
മുൻപെങ്കിലും...,"
-
ചിലപ്പോഴൊക്കെ നമുക്ക് കരയാൻ അല്ലെ പറ്റു...ചങ്കുപൊട്ടി പോണപോലെ തോന്നുമ്പോൾ
ചിരിക്കാനും.-
"ദുഃഖിക്കാൻ പ്രത്യേകിച്ചു കാരണം ഒന്നുമില്ലാത്തവർ, ചിലരുടെ വിഷാധത്തിൽ പങ്കുചേരുന്നത് ഒരു തരം അസുഖം ആണ്."
-
"ആരെ
ആണോ നാം അധികമായി സ്നേഹിക്കുന്നത് അവർ അത്,
അറിയാതെ പോയാൽ... അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും,അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും."-
നിന്റെ ഇന്നലെകൾ നിന്റെതു മാത്രം ആയിരുന്നു. ഓർമകളിൽ പോലും ഞാനില്ലായിരുന്നു.
എന്റെ ഇന്നലെകളിൽ നീയും ഇല്ലായിരുന്നു,...
-
നാളെ...!
കുഞ്ഞു നാൾ മുതൽ ഒരു നല്ല നാളെ സ്വപ്നം കണ്ടിരുന്നു.
കാലങ്ങൾ പലതു കടന്നു പോയെങ്കിലും,
നാളെയെ കുറിച്ചുള്ള പ്രീതിക്ഷകൾക്കോ ഭംഗം ഒന്നും വന്നതില്ലതാനും.
നേടണം എന്നാഗ്രഹിച്ചതൊന്നും നേടിയില്ലെങ്കിലും നാളെ എന്നതിന് മാറ്റമില്ല ഇന്നും. കാലം എന്നിൽ വരുത്തിയ മാറ്റങ്ങൾ എന്റെ നാളെയെ ഏശിയതെ ഇല്ല. നാളെ എന്നും എന്റെ സ്വപ്നം ആയി തുടരുന്നു.
നാളെ എന്നത് എന്റെ പ്രീതിക്ഷയാണ്.
നാളെ എന്നത് എന്റെ വിശ്വാസം ആണ്.
എനിക്കും ഉണ്ട് ഒരു നല്ല നാളെ....-