Sidheek Subair  
144 Followers · 375 Following

Joined 22 July 2020


Joined 22 July 2020
2 DEC 2024 AT 14:23

ഇഷ്ടമുണ്ടെത്രയാണെന്നുചൊല്ലാൻ,
കഷ്ടമാണത്രയ്ക്കുമുണ്ടിതിഷ്ടം...

-


17 NOV 2024 AT 7:04

"നഷ്ടപ്പെടുന്നതാണധികമെന്നാകിലും, പുഞ്ചിരിക്കുമുണ്ടാത്മാവ്"

-


17 NOV 2024 AT 6:40



"ചവിട്ടിക്കുഴച്ചു നാം എത്ര കാലം ,
മെരുങ്ങാ കഠിനതയിന്നു കാലം "

-


17 NOV 2024 AT 0:11

"തൊട്ടാവാടി മുൾച്ചെടിക്കുമുണ്ട് തന്ത്രം,
വാടിയാലാരും തൊട്ടിടില്ലെന്നതന്ത്രം."
' സിദ്ദീഖ് സുബൈർ

-


16 NOV 2024 AT 21:38

എന്നെമറന്നു ഞാൻനിന്നെയോർത്തു ...
എന്നെമറന്നു നീയാരെയോർത്തു ?
ആരുമറക്കിലും നിന്നെയോർക്കും ,
ആരും പറയാതെ തന്നെയോർക്കും ...

-സിദ്ദീഖ് സുബൈർ -

-


18 OCT 2020 AT 19:18

എന്നെയെന്നും കരിയിപ്പിക്കും
കണ്ണുനീർ നീ മാത്രമിന്നും....

-


18 OCT 2020 AT 0:24

തീരാതെ ബാക്കിയാണെനിക്കെന്നും ,
തൻ്റേതാവുമ്പോൾ തള്ളേണ്ടതല്ലന്നും,
തന്നിലുമവളിലും അളവില്ലാതെന്നും,
തിരഞ്ഞാലുമടങ്ങാ തിര,ലവണപ്രണയം....

-


15 OCT 2020 AT 16:36

വിലാപങ്ങളും
വിഹ്വലതകളും
വിരഹവും
വിരാമമിട്ട് ,
വിജനതയിലും
വിലോലേ നീ
വിജയമായി
വിരാജിപ്പൂ വീണ്ടും...

-


15 OCT 2020 AT 16:24

തെന്നുമീ ജീവിത ചരിവിലും ചിരിതൂകി,
തെന്നലായി വിയർപ്പകറ്റുന്നു
നിൻ ഓർമ പിന്നെയും....

-


14 OCT 2020 AT 5:47

കലങ്ങിയ കണ്ണുമായി സ്വപ്നത്തിലെത്തി നീ ,
കഥയിതെന്തെന്ന ചോദ്യമായുണർന്നു ഞാൻ
കരളകവേദന,കടലലപോലെയാണെങ്കിലും,
കനിവിടം കാത്തു നീ ,
കാലമായി ചിരിക്കണേ...

-


Fetching Sidheek Subair Quotes