പണവും, പ്രശസ്തിയും കണ്ടു കൂടെ കൂടുന്നവർ പുതുമഴയിലെ വെറും ഈയാം പാറ്റകൾ ആണ്....
-
പഴയ പാഠങ്ങൾ പുതിയ തലമുറക്ക് ചൊല്ലി കൊടുത്തു , തല്ലി പഠിപ്പിക്കുമ്പോൾ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും..
കാലം മുന്നോട്ട് ആണ് സഞ്ചരിക്കുന്നത്... പിന്നോട്ടല്ല!!-
സ്വന്തം ഇഷ്ടങ്ങളും, സ്വപ്നങ്ങളും , ആഗ്രഹങ്ങളും എല്ലാം ഉള്ളിൽ ഒതുക്കി മറ്റുള്ളവർ തരുന്ന സ്വഭാവ സർട്ടിഫിക്കറ്റ് നേടാൻ ആയി ജീവിച്ചാൽ പിന്നെ സ്വന്തം ജീവിതം എപ്പോൾ ജീവിക്കാൻ ആണ്!!!
സ്വയം തിരിച്ചറിയൂ....
-
കാലം മാറി..
കോലം മാറി..
കാഴ്ചകൾ മാറി...
പക്ഷേ കാഴ്ച്ചപ്പാടുകൾക്ക് മാത്രം ഇനിയും മാറ്റം വന്നിട്ടില്ല...-
ചില മനുഷ്യർ അങ്ങനെയാ....
എന്ത് കാര്യം ആണേലും ശരി,
അതിന്റെ മോശം മാത്രമേ കണ്ണിൽ ഉടക്കൂ ..നല്ലത്.... മമ്ക്കും.. അത് ഒരിക്കലും നാക്കിലും തടയില്ല!!!!!
.-
കൂട്ടിയും, കിഴിച്ചും, ഗുണിച്ചും, ഹരിച്ചും നിന്റെ വീട്ടുകാർ എനിക്കൊരു വിലയിട്ടപ്പോൾ... പൊന്നല്ല എന്റെ പെണ്ണിനെ ആണ് എനിക്ക് വേണ്ടതെന്നു നീ ചങ്കുറ്റത്തോട് പറയുമെന്ന് ഞാൻ കരുതി...പക്ഷേ എനിക്ക് തെറ്റി.. പാടേ തെറ്റി... ഞാൻ കാത്തു സൂക്ഷിച്ച പ്രണയം മുഴുവൻ അന്ന് അവിടെ കത്തി ചാമ്പലായി.. ഉള്ളു നീറി പുകഞ്ഞങ്കിലും ഒരു ഇറ്റ് കണ്ണുനീർ പുറത്തേക്കു വന്നില്ല!! പകരം നാവ് ഉയർന്നു "എനിക്ക് വിലയിടാൻ നിങ്ങളാര് "??
-
പറിച്ചു നടൽ... അത് എളുപ്പമാണ്..
പക്ഷേ പരിപാലനം ആണ് പാട്..
അതിന് ഉള്ളറിഞ്ഞു കൂടെ ഉണ്ടാവണം..
ഒരു ചെറു വാട്ടം പോലും ഏല്പിക്കാതെ..♥️-
മനസിൻ ആഴങ്ങളിൽ നിന്നും ഉരുണ്ടു കൂടിവന്നവയെല്ലാം ഒരു കാർമേഘ പുതപ്പിനുള്ളിൽ മൂടി വച്ചു..പിന്നീടത് എപ്പോഴോ കാറ്റും കോളും ഇടിയും മിന്നലും ഒക്കെ ഉള്ള ഒരു തുലാവർഷമായി കോരി ചൊരിഞ്ഞു..പെയ്തു ഒഴിഞ്ഞപ്പോൾ അതാ ഉള്ളിൽ എവിടെയോ സപ്ത വർണ്ണങ്ങളാൽ ചാലിച്ച ഒരു മഴവില്ല്!!!
-
അസമയത്തു അവൾ പുറത്തു ഇറങ്ങിട്ടില്ല, അപമാര്യാദ ആയി ആരോടും പെരുമാറിയിട്ടും ഇല്ല .
എന്നിട്ടും അവളിലേക്കു ചൂഴ്ന്നു ഇറങ്ങുന്ന നോട്ടങ്ങൾക്ക് മാത്രം അന്ത്യം ഇല്ല. തിക്കിലും തിരക്കിലും നോവിക്കുന്ന ബലിഷ്ഠമായ കരങ്ങൾക്കു അറുതിയുമില്ല !!!!
ഇത് ഒക്കെ ആണേലും.. പെണ്ണ് പ്രതികരിക്കരുത്... പ്രീതികരിച്ചാൽ ഉടനെ അണിയിക്കും തിലകക്കുറി
"ഫെമിനിസ്റ്റ് ".
കഷ്ടം തന്നെ..!!
ശിഖ
-