അബ്ദുൾ കലാം സാറിൻ്റെ
വാക്കുകൾഷെയർ ചെയ്യുക.
ശേഷം
ലോക്കൽ അബ്ദുള്ളയാവാൻ
ശ്രമിക്കുക .................!-
അതെ!
സമ്മതിച്ചിരിക്കുന്നു.
നിങ്ങള് പറയുന്നതാണ്
ശരി ശരി ശരി ശരി ശരി........!-
യക്ഷി:ശ്രവണഗളസ്ഥമാംസാപ്പിയൻ
ഞാൻ
ആത്മഹത്യ ചെയ്താൽ
ആ ഒരൊറ്റ കാരണത്താൽ
വാശിക്ക് അവൾ
ജീവിച്ച് കാണിക്കും!
ഞാൻ
ജീവിച്ചിരുന്നാലോ
ആ ഒരു കാരണത്തിൽ
വാശിക്ക് അവൾ
അയാളുടെ കൂടെ
ഒളിച്ചോടി പോകും.......!
-
എന്നും
രണ്ടെണ്ണമടിക്കുന്നത്
അതോർക്കാതിരിക്കാനാണ്,
പൊറ്റ കെട്ടിയ ഓർമ്മകൾ ......
വിട്...... ഒന്നുമോർമ്മിപ്പിക്കരുത് !
ഇന്നെനിക്ക് ഒരാഫടിക്കണം.
-
..........സന്ധ്യ...........
വെച്ച
വിളക്കിന്
വെളിച്ചം പോര,
സന്ധ്യക്കൊരു ചവ്ട്ട് ......
തിരുനെറ്റിയിലൊരു കുറി.
പേര് സന്ധ്യ
വയസ്സ് ഒമ്പത്
തിരൂരെൽപിസ്കൂൾ !
-
എം ബീ എ
അയാളെ
നൈസായിട്ട്
അങ്ങ്ട് ഒഴിവാക്കി.
കൊട്ക്കുകയാണെങ്കീ
കൊറേ കൊട്ക്കണമായിരുന്നു,
അടിക്കുകയാണെങ്കീ
ഒരുപാട് അടിക്കാമായിരുന്നു.
എന്നിട്ടും അയാളെ
അയാള് പോലുമറിയാതെ
ഒഴിവാക്കിയില്ലേ
അതാണ് ............... കഴിവ്
ഓന്റമ്മേടെ ഒട്ക്കത്തെ എംബീഏ !
-