_Shanasri   (@shanz)
195 Followers · 260 Following

Researcher |believe in Mahadev❤|Iam searching something special
Joined 24 April 2021


Researcher |believe in Mahadev❤|Iam searching something special
Joined 24 April 2021
26 SEP 2023 AT 5:13

പണ്ടാരോ പറഞ്ഞപോലെ അക്കരപ്പച്ചയാണ്..

കൂട്ടിരുന്നവർക്ക് കൂട്ടായല്ല
തള്ളി പറഞ്ഞു പോയവർക്കു പിന്നലെയാണ് ലോകം.

-


15 SEP 2023 AT 23:21

എന്റെ മാത്രം നിനക്ക് ❤️
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ്..
എന്റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെയ്ക്കണം എന്നു ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരാളും നീ തന്നെയാണ്.
കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോൾ പോലും നീയുണ്ടെന്നുള്ള വിശ്വാസം തന്നെയാണെന്റെ ശക്തി..
നിന്റെ മൗനത്തിന് എന്റെ ശ്വാസം നിലപ്പിക്കാനുള്ള കഴിവുണ്ടെന്ന് നിനക്കറിയാമോ..?
വാക്കുകളിലൂടെ സ്നേഹത്തെ ഒരുപാട് പൊലിപ്പിക്കാനൊന്നും എനിക്കറിയില്ല,
അഭിനയിക്കാനും എനിക്കറിയില്ല.
നീ സംസാരിക്കുന്ന പോലെ നന്നായി സംസാരിക്കാനും എനിക്കറിയില്ല..
ഞാൻ ദേഷ്യപ്പെടുന്നതുപോലും സങ്കടം വരുമ്പോൾ മാത്രമാണ്..
എന്റെ പിണക്കങ്ങൾ പോലും നിന്റെ സ്നേഹത്തിനു വേണ്ടിയാണ്.
എന്റെ പരാതികളും പരിഭവങ്ങളും എന്നിലെ നിന്നോടുള്ള സ്നേഹത്തിന്റെ പ്രതിരൂപമാണ്.
നീ എന്റേത് മാത്രം ആവണം എന്നുള്ള എന്റെ അവകാശം പറച്ചിലുകൂടിയാണവ.
ഈ പരാതികളും പരിഭവങ്ങളും ഒന്നുമില്ലാത്ത ഞാൻ ഉണ്ടാകുന്ന ദിനം എനിക്ക് നിന്നോടുള്ള സ്നേഹവും അവസാനിച്ചിരിക്കും...
-Shan..🕊️

-


14 SEP 2023 AT 22:09

Only mine for you...

I love you the most
You are the only person I want to share my joys and sorrows with.
My strength is the belief that you are there even when the soil under my feet is washed away.. Do you know that your silence has the power to take my breath away..?
I don't know how to express love in words
I don't even know how to act
I don't even know how to speak as well as you do..
I even get angry only when I feel sad..
Even my conflicts are for your love.
My complaints and frustrations are the epitome of my love for you.
They are my claim that you should be mine only.
Maybe you are getting angry or not, but I have only one thing to say.. the day I am free of all these complaints and grievances, my love for you will be over...

-


18 MAR 2023 AT 21:28

നമ്മളോടാരെങ്കിലും ഒരു തെറ്റു ചെയ്തു എന്നിരിക്കട്ടെ നമ്മളത് മനസ്സിലാക്കി എന്നുള്ളത് അയാൾ അറിഞ്ഞാലും ഇല്ലെങ്കിലും
നമുക്ക് എത്രയൊക്കെ വേദന ഉണ്ടാക്കിയ കാര്യം ആയാലും അയാൾ നമുക്ക് പ്രിയപ്പെട്ടതാണെങ്കിൽ ഒരു നല്ല മനസ് അയാളിൽ ഉണ്ടെന്നു മനസിലാക്കിയിട്ടുണ്ടെങ്കിൽ
നമ്മളയാളോട് ക്ഷമിക്കണം..നാളെ അയാളാ തെറ്റ് തിരുത്തും എന്നും വിശ്വാസിക്കണം.
അതൊരു പക്ഷേ നമ്മളിലെ ആത്മവിശ്വാസത്തെ ഉയർത്താൻ സഹായിക്കും.

-


17 MAR 2023 AT 22:59

ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട്, എന്നാൽ എല്ലാ പ്രശ്നങ്ങളും എല്ലാവർക്കും പരിഹരിക്കാൻ പറ്റില്ല എന്നുള്ളത് ശരിയും ആണ്. പക്ഷെ നമുക്ക് ഒരു പ്രശ്നം വരുമ്പോൾ ആത്മാർത്ഥമായിട്ടത് കേൾക്കാനും ആശ്വാസിപ്പിക്കാനും ഒരാളെങ്കിലും ഉണ്ടെങ്കിൽ അത് ഒരു തരത്തിൽ ആ പ്രശ്നം പരിഹരിച്ചതിന് സമമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

-


11 MAR 2023 AT 21:23

നമ്മളെത്രതന്നെ വിഷമത്തിലായാലും നമ്മുടെ കൂടെയുള്ള ആൾ സന്തോഷമായിരിക്കട്ടെ എന്നു ചിന്തിച്ചു തുടങ്ങുമ്പോളാണ് ജീവിതം ശരിക്കും കളറായി മാറുന്നത്..
അവിടെ പരാതികൾക്കും പരിഭവങ്ങൾക്കും ഒരു സ്ഥാനവുമില്ല.

-


13 NOV 2022 AT 15:42

ഒരിക്കൽ നഷ്ടപ്പെട്ടു എന്നു കരുതിയിരുന്നവയെല്ലാം കാലങ്ങൾക്കിപ്പുറം നിനച്ചിരിക്കാതെ എന്നിലേക്ക് വന്നു ചേരുമ്പോൾ ഉള്ളിൽ നിന്നാരോ പറയുന്നു അവയെല്ലാം എന്നും നിന്റേത് മാത്രമായിരുന്നുവെന്ന്.

-


1 NOV 2022 AT 19:23

മനസ്സറിഞ്ഞു ചിരിക്കുന്ന ദിവസമായിരിക്കും നമ്മുടെ ജീവിതത്തിലെ നല്ല ദിവസം.

-


1 NOV 2022 AT 19:04

The best day in our life is the day we laugh knowingly

-


1 OCT 2022 AT 11:52

അറിയുന്നതും മനസ്സിലാക്കുന്നതും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്.
നമ്മളെ അറിയുന്നവർക്കെല്ലാം നമ്മളെ മനസ്സിലാക്കാൻ കഴിയണം എന്നില്ല.
അതുപോലെ നമ്മളെ മനസ്സിലാക്കിയ ഒരാൾക്ക് നമ്മൾ എന്താണെന്നു വിശദീകരിച്ചു കൊടുക്കേണ്ട കാര്യവും ഇല്ല.

-


Fetching _Shanasri Quotes