ഒരു നല്ല സൗഹൃദം ആഗ്രഹിച്ചു തുടങ്ങിയ സംസാരങ്ങളിൽ നമ്മള്‍ നല്ല സുഹൃത്തുക്കൾ ആയി മാറി.. ഒരു സുപ്രഭാതത്തില്‍ ശല്യം എന്ന് പറഞ്ഞു നീ എന്റെ സൗഹൃദത്തിന് അതിര്‍വരമ്പ് വെച്ചപ്പോൾ "എനിക്കറിയില്ലായിരുന്നു" എന്നെ ഒഴിവാക്കാൻ വേണ്ടിയുള്ള ഒരു വാക്കാണെന്ന് അത്. പെട്ടെന്നുള്ള ഈ ഒഴിവാക്കല്‍ മനസ്സിനേറ്റ മുറിവ് എന്താണെന്നും ആര്‍ക്കും അറിയേണ്ടല്ലോ. എന്നെ അവഗണിക്കാന്‍ കാരണം, ഒരു പക്ഷേ എന്നെക്കാളും നല്ല പഴയ സുഹൃത്തുക്കൾ അല്ലെങ്കിൽ നിന്നെ തേടി വരുന്ന പുതിയ പുതിയ സുഹൃത്തുക്കള്‍ ആവാമെന്നും 'എനിക്കറിയാതെ' പോയതാണ് എന്റെ പരാജയം.
- Shamee
29 APR 2019 AT 21:07