തിരിച്ചറിവുകൾ
വെറുതെ ഇരുന്ന് ചുറ്റിലും ഒന്ന് കണ്ണോടിച്ചു....
സമൂഹം വല്ലാതെ മാറിയിരിക്കുന്നു...
ഒരുപാട് പഠിക്കാനുണ്ട്...
നമ്മൾ ആരെ പോലെ ആവണം എന്നതിലുപരി....
നാം ആരെ പോലെ ആവരുത് എന്ന ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റും കൂടുതലും....-
അടിമ
നമുക്ക് നമ്മളാവാൻ കഴിയാത്തിടത്തെല്ലാം നാം അടിമകളാണ്....
മറ്റു പലരുടെയും ആശയങ്ങൾ അടിച്ചേല്പിക്കപ്പെട്ട വെറും അടിമ.-
സൗഹൃദ തണലിൽ ഇരുന്നു തീരെ കൊതി തീർന്നിലായിരുന്നു...
അതിനു മുമ്പേ കാലം ശിശിരകാല മെന്ന കണക്കേ കൊഴിഞ്ഞു പോയി ..... ജീവിതത്തിന്റെ ഋതുഭേതങ്ങളിൽ തോളോട് ചേർന്ന് നിന്നവർ....
പാഴ് സ്വപ്നങ്ങളിൽ പോലും കൂട്ടിന് വന്നവർ....
ചിരിച്ചും ചിരിപ്പിച്ചും നല്ല ഓർമ്മകളെ തന്നവർ....
ഒറ്റ ദിനം കൊണ്ട് ദൈവത്തിന് കൂട്ടുപോയവർ...
അങ്ങനെ പലരും .....
ഈ തണലിൻ കീഴിലെ മണ്ണിൽ തന്നെ അലിഞ്ഞ് ചേർന്നില്ലാതെയായ് ....
വേരുകളിലൂടെ ഊർന്ന് ചിലരുടെ ഓർമ്മകളിലെങ്കിലും പുനർജനിക്കാൻ കഴിഞ്ഞെങ്കിൽ......
എന്നൊരാഗ്രഹം മാത്രം ബാക്കി......
-കറ-
പടവുകൾ
ചവിട്ടി മെതിച്ച് കയറിവന്ന
പടവുകൾക്ക് മുകളിൽ നിന്ന്
ഒരിക്കൽക്കൂടി താഴോട്ട് നോക്കി ......
അതെ......
പലതും ഇന്നും കറപിടിച്ചിരിക്കുന്നു ....
കണ്ണീരിന്റെ കറ..
സഹതാപത്തിന്റെയും നഷ്ടങ്ങളുടെയും കറ ......
പക്ഷെ തളർന്നില്ല .....
കാരണം അതെല്ലാം വെറും ഇന്നലകളാണ് ........-
ഒരുനാൾ സ്വപ്നം
ഒരുനാൾ എനിക്കൊരു ഭ്രാന്തനാവണം
പൊട്ടിച്ചിരിച്ചു അട്ടഹസിച്ചു ആരുടേയും അഭിപ്രായങ്ങളെ മാനിക്കാതെ സർവ സ്വാതന്ത്രയാവും ഉള്ള ഞാൻ എന്ന ഞാൻ.
പിന്നേ ഒരിക്കൽ എനിക്കൊരു മാറാരോഗിയാവണം...
ചിലരുടെയൊക്കെ സഹതാപങ്ങൾ കൊണ്ടും..മറ്റു ചിലരുടെ വിവേചനം കൊണ്ടും.. പൊറുതി മുട്ടിയ എയ്ഡ്സോ ക്യാൻസറോ കാർന്ന് തിന്നുന്ന ഒരു രോഗി.
പിന്നീട് ഒരിക്കൽ എനിക്കൊരു അനാഥൻ ആവണം.....
മാതാപിതാക്കളുടെ സ്നേഹം അറിയാതെ പോയ...സ്നേഹത്തെ തിരയുന്ന കണ്ണുകളുള്ള...വിതുമ്പി കരയുന്ന ഒരുപിഞ്ചു ബാലൻ .
പിന്നീട് ഒരിക്കൽ എനിക്കൊരു യാചകനാവണം....
ഒട്ടിയ വയറിന്റെയ വേദന തീർക്കാൻ കെഞ്ചുന്ന...കണ്ണിൽ നിന്ന് കാണുണ്ണീർ വറ്റാൻ നേരമില്ലാത്ത...പലരാലും ചവിട്ടി അകറ്റുന്ന ചവറ്റു കൊട്ടയുടെ സ്വന്തം മകനാവണം..
എല്ലാറ്റിനുമൊടുവിൽ എനിക്കൊരു മനുഷ്യനാവണം...
മനുഷ്യത്വം വറ്റാത്ത ...
കണ്ണിൽ കാമം ഇല്ലാത്ത...
നെഞ്ചിൽ സത്യമുള്ള..
വഞ്ചനയുടെ ലാഞ്ജന പോലുമില്ലാത്ത...
മറ്റുള്ളവന്റെ നോവറിയുന്ന
പച്ചയായ മനുഷ്യൻ...-
ബാല്യം
ഒരിക്കലും വളരരുതെന്ന് കൊതിച്ച
ഒരു ബാല്യമുണ്ടായിരുന്നു ....
തുമ്പികളുടേയും ശലഭങ്ങളുടെയും
കളി തോഴനായ കാലം ....
നാട്ടിലെ മാങ്ങയുടെയും ചക്കയുടെയും
അവകാശികളായി വിലസിയ കാലം....
മണ്ണിനേയും മഴയേയും മനുഷ്യനേയും
ഒരു പോലെ സ്നേഹിച്ച കാലം ....
ഇന്നത്തെ ബാല്യം രണ്ടാണ് ....
അകത്തെ ശീതികരിച്ച മുറിയിലിരുന്ന്
കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന കുട്ടിക്ക്
പുറത്തെ വെയിലും , മഴയും കൊണ്ട്
ഒരു തുമ്പിയെ പിടിക്കാൻ മോഹം ....
തുമ്പിയെ പിടിച്ച് നടക്കുന്നവന് ഒരു
കമ്പ്യൂട്ടർ ഗെയിം കളിക്കാൻ മോഹം .....-
നശ്വരം
ഈ ആകാശത്തിനു കീഴെ എല്ലാം വെറും നശ്വരമാണ്....
ഞാൻ എന്ന സത്യം പോലും അടുത്ത നിമിഷം മണ്ണോടടിഞ്ഞ് ചേർന്നേക്കാം...
പക്ഷെ എന്റെ സ്വപ്നങ്ങൾ....
അവ ചിറക് വിരിച്ച് ഈ താഴ്‌വരയിൽ എന്നും ഉണ്ടാവും....
സ്വപ്നങ്ങൾ മാത്രം മരിക്കുന്നില്ല....-
ചിലർ അങ്ങനെയാണ് ....
ആകാശത്തോളം സന്തോഷവും പ്രതീക്ഷകളും സ്വപ്നങ്ങളും തന്ന് ...
അടുത്ത നിമിഷം ഒരു ചെറു വഞ്ചി പോലെ കാണാകടലിലേക്കങ്ങ് ഒഴുകി മറയും....
പിന്നെ കരയിലോട്ടടിക്കുന്ന ഓരോ തിരയ്ക്കും അവരുടെ ഓർമ്മകളുള്ളത് പോലെ ഒരു തോന്നൽ.....
ഒരിക്കലും നിലയ്ക്കാത്ത ആ തിരകളിലാണ് പിന്നീട് പല ജീവിതങ്ങളുടെ ആയുസ്സും ....-
അസ്തമയും ഉദയവും തന്നെ മനോഹരം... പക്ഷെ,
ഇടയിലേ പച്ചയായ ജീവിതം നമുക്ക് മറക്കാതിരിക്കാം....
പ്രിയപ്പെട്ടവർക്കായി വെയിലിനോടും മഴയോടും പൊരുതി
അധ്വാനിക്കുന്നവന്റെ ഏറ്റവും വിലപ്പെട്ട സമയം.....-
"ഹൃദയം"
പുതിയൊരു
ഹൃദയം തുന്നിപ്പിടിപ്പിക്കണം..
പഴയത്
ആരെക്കയോ ചേർന്ന് കീറി മുറിച്ചിരിക്കുന്നു...
വിള്ളലുകളും കലകളും പാഴ് പ്രതീക്ഷകളും കൊണ്ട് വികൃതമായിരിക്കുന്നു....
എന്നിട്ടെൻ
പുതു ഹൃദയത്തോടപേക്ഷിക്കണം..
ഇങ്ങോട്ടെന്ത് ലഭിക്കുന്നുവോ
അതിനനുസരിച്ച് മാത്രം അങ്ങാട്ടും നൽകാൻ
അത് സ്നേഹമോ വിശ്വാസമോ ആദരവോ ആയാലും ശരി...
അതിനും തയ്യാറായില്ലെങ്കിൽ
ആ ഹൃദയവും കളഞ്ഞ്
ഹൃദയമില്ലാത്തവനായി ജീവിക്കണം!-