തലയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഭ്രാന്തമായ
ചിന്തകളിൽ നിന്ന് ചിലത് ശ്രദ്ധയോടെ
കോറിയെടുത്തു കുറിച്ചിട്ടു,
ഓരോ നനഞ്ഞ കടലാസ്സിലും ഓരോന്ന് .
പുഴുക്കളെപോൽ എന്നിലൂടെ അരിച്ചിറങ്ങുന്ന
ഓർമകളെ
ഞാൻ അഭിമാനപൂർവം ലാളിച്ചു.
ഇന്നലെ പെയ്ത മഴയിൽ
ഞാൻ പോലും അറിയാതെ ,ഞാൻ നീ ആയി മാറിയിരുന്നു.
നീ മറ്റൊരാളും!-
#a girl with an introvert hangover
#traveller of solitudeness
#more than th... read more
നിന്നിലൊന്ന് ആഴത്തിൽ മുങ്ങി നിവരണം .
നിന്നിൽ നനഞ്ഞിരിക്കണം.-
Take me to that streets,
Where I had left behind a little girl who was
smiling carefree, running all around her world,
Dealing just with the tiny knee-wounds.
And Not obviously with the emotional turmoil.-
നിന്റെ ഓരോ തുടിപ്പിലും, ഞാൻ അടർന്ന് വീണിരുന്നു.
പാതി മയങ്ങിയ കണ്ണുകളിലെന്റെ ഒഴുക്ക് പിഴക്കുമായിരുന്നു .
നിന്റെ ഓരോ വാക്കിലും , ആഴത്തിൽ എന്നെ തിരഞ്ഞു.
അസ്തമയത്തിൽ , നിന്റെ ഇഴചേർന്ന പുരികങ്ങളോട് ഞാൻ കഥപറയാറുണ്ടായിരുന്നു.
പ്രണയത്തെപോലും തോല്പിക്കുന്ന വികാരമാണ്
നീ നൽകിയത് .
മരണത്തിന്റെ മരവിപ്പും , ജീവന്റെ ചൂടും ഒരുമിച്ചലിഞ്ഞപോലുള്ളത് .-
ഇരുണ്ട ആകാശത്തിനും വെളുത്ത ഭൂമിക്കുമിടയിലുള്ള തുരങ്കത്തിൽ , ഓരോ മഴയ്ക്കു ശേഷവും ചുവന്ന ഗുൽമോഹർ നിറഞ്ഞു നില്കാറുണ്ടായിരുന്നു.
പ്രണയത്തേക്കാൾ തീവ്രമായ വേരുകളുറപ്പിച്ചുകൊണ്ട് തന്നെ.-
നിന്റെ കാതിൽ പ്രണയം പറയുന്നതിനും എത്രയോ മുൻപ് , എന്റെ വേരുകൾ നിന്റെ വേരുകളിലേക് നീണ്ടിരുന്നു.
നീ എന്റെ കൈകളിൽ ചുംബിക്കുമ്പോൾ , വേരുകൾ ഒരുമിച്ച് പിരിയുന്നത് എന്റെ പെരുവിരൽ തൊട്ട് ഞാൻ അറിഞ്ഞു.
നമ്മൾ വലിയ ഇതളുകളുള്ള പൂക്കളായി പൂക്കുന്നതും കായിക്കുന്നതും , പിന്നീട് ഇലകൊഴിഞ്ഞു സ്വയം വളമാകുന്നതും അന്ന് രാത്രി ഞാൻ സ്വപ്നം കണ്ടു. നിന്നിൽ വേരുറച്ചു കൊണ്ട് , ഞാൻ ഒടുക്കം നിന്നിലേക് തന്നെ ചാഞ്ഞുണങ്ങും .-
കുത്തിത്തറക്കുന്ന വേദനയിൽ കണ്ണ് തുറന്നു , അയാളുടെ മുഖം ഒന്ന് മിന്നിമറഞ്ഞു , ഒരുപാട് കാലം കഴിഞ്ഞു പോയപോലെ , ഇടത്തെ നെഞ്ചിനടുത്തു നിന്ന് എന്തോ അനങ്ങി ,
ചെമ്പിച്ച കണ്ണും , ഉന്തിയ വയറുമായി ഒരു കുഞ്ഞു എന്റെ അരികിൽ കൈകാലിട്ടടിക്കുന്നു , മുഖത്ത് കുഞ്ഞിന്റേതായ നിശ്കളങ്കതയില്ല , ക്രുദ്ധത മാത്രം . ഞാൻ പതിയെ ചെരിഞ്ഞു ,കൈനീട്ടി , എന്റെ കുഞ്ഞുപ്രണയത്തെ ഒന്ന് തലോടി. പിന്നെ കൈ അമർത്തി ഞാൻ അതിനെ ശ്വാസം മുട്ടിച്ചു കൊന്നു , ഏത് കൈകൊണ്ടാണോ എല്ലാം തുടങ്ങിയത് , അതെ കൈകൊണ്ട് കൊന്നു . ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു കാലിടറി നടക്കുമ്പോഴും പൊക്കിൾകൊടി എനിക്ക് പിന്നാലെ ഇഴഞ്ഞു..-
"അവളുടെ അയാൾ" (രണ്ടാം ഭാഗം)
ഒരുപാടലഞ്ഞൊടുവിൽ അയാൾ അവളെ കണ്ടു . അവൾ അന്ന് കണ്ടതിനേക്കാൾ മെലിഞ്ഞിരുന്നു , മുഖം മ്ലാനം , കണ്ണുകൾ കുഴിയിലമർന്നിരുന്നു , വയർ പാടെ ഒട്ടി , തുറന്ന ചുണ്ടുകൾ കീറിയിരിക്കുന്നു . കൈകൾ എല്ലിച്ചു , വിരലുകൾ നേർത്ത് നേർത്ത് ഇല്ലാതായപോലെ . കാലുകളിലെ മുറിവുകൾ ഉണങ്ങിയില്ല , നഖങ്ങൾക്കിടയിൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നു . പിന്നിൽനിന്ന് ആരൊക്കെയോ പറഞ്ഞു ,
"മരിച്ചിട്ട് 1-2 ദിവസമായി എന്ന് തോന്നുന്നു",
"എയ് അല്ല , ഇന്നലെ രാത്രി അട്ടഹസിക്കുന്ന കേട്ടിരുന്നു , എന്നിലെ ഒരാൾ നീരാവിയായെന്ന് ."
"പാവം , ആരോ പറ്റിച്ചതാവും".
അവളുടെ ചുരിദാറിന്റെ ഒരു തലപ്പിൽ പിടിച്ച് , അയാൾ മരവിച്ചിരുന്നു .-
"അവളുടെ അയാൾ"
അയാൾ അവളെ കാണുമ്പോൾ , വൈകുന്നേരത്തേ വെയിൽ വീണ ബസ്റ്റോപ്പിന്റെ ഒരു മൂലയിൽ മുഷിഞ്ഞ ചുരിദാറിന്റെ ഒരറ്റം ചുറ്റിപിടിച്ചു വെറുംനിലത്തു തലചൊറിഞ്ഞു എന്തോ പിറുപിറുത്തിരിക്കുകയായിരുന്നു . വളരെ പണിപ്പെട്ട് അയാൾ അവളെ തിരിച്ചറിഞ്ഞു , പകച്ചനോട്ടത്തോടെ അവളെ പേരെടുത്തു വിളിച്ചു ,
"നീ .. ഈ കോലത്തിൽ , നിനക്കിതെന്തുപറ്റി ..?". അയാൾ ദയനീയമായി വിങ്ങി ..
അവൾ പെട്ടെന്ന് നിശബ്ദയായി , തലയുയർത്തി , അയാളെ തുറിച്ചു നോക്കി . അയാൾ വീണ്ടും പരിഭ്രാന്തനായി , "നീ എന്താ ഇവിടെ? .. ആരാണുള്ളത് കൂടെ , ഭർത്താവുണ്ടോ കൂടെ , കുട്ടികൾ .. ?"
അവൾ അയാളെ തന്നെ നോക്കി, ഒരുകാലത്തു അവൾ വിരലോടിച്ച അയാളുടെ മുടിയിലെ ചുരുളുകൾ, ഇടതിങ്ങിയ താടി, അവൾ നടുനിവർത്തി എഴുന്നേറ്റു, അയാളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കി , വരണ്ടുകീറിയ ചുണ്ടുകൾ വിറച്ചു , പിന്നെ ഭ്രാന്തമായി കൊഞ്ചി ,
"നീ ഇല്ലാതെ എനിക്കെന്ത്?"....
അവളുടെ കണ്ണുകൾ നിറഞ്ഞെന്നു അയാൾക്ക് തോന്നി .
അയാൾ ചാഞ്ഞുകിടക്കാറുണ്ടായിരുന്ന അവളുടെ നെഞ്ചിൽനിന്ന് ഒരു മുള്ള്വലിച്ചൂരിയെന്നോണം , ചോരയൊലിക്കുന്ന കാലുമായി അവൾ വേച്ചു വേച്ചു , തലചൊറിഞ്ഞു നടന്നു നീങ്ങി..
നഷ്ടബോധത്തിന്റെ ഭൂതകാലത്തിൽ കുടുങ്ങിയ അയാൾക്കന്ന് ആ ബസ്റ്റോപ് തടവറയായി .-
നിന്നെ സ്നേഹിച്ച ഹൃദയം പഴുക്കുന്ന ,
നിന്നിലലിഞ്ഞ കണ്ണുകൾ ചീഞ്ഞളിഞ്ഞ ,
നിന്നെ ചുംബിച്ച ചുണ്ടുകൾ അടർന്ന് വീഴുന്ന ഭയാനകമായ നാളുകൾ അടുത്തിരിക്കുന്നു.-