എൻ്റെ മുടിനാരുകളിലൂടെ
ഇപ്പോഴും ചലിക്കുന്ന വിരലുകൾ..
ആ വിരലുകളിൽ നിന്നും
അസ്ഥി ഊരിപ്പോയിട്ടും
അവ ഇന്നും ഇപ്പോഴും എൻ്റെ
മുടിയിഴകളിൽ ജീവിക്കുന്നു.
തലയോട്ടിയിലുടെ അവ തൊട്ടത്
എൻ്റെ വേരുകളിലാണ്.
ഇനി എന്നെ പിഴുതെറിയാതെ
ആ വിരലുകൾ എങ്ങനെ മരിക്കും.
ആ വിരലുകൾ മരിക്കാതെ
ഞാൻ, എങ്ങനെ ശ്വസിക്കും.-
Writing is an exploration to discover me again... read more
ഞാൻ സ്നേഹിക്കുന്നവരെ
ഞാൻ അങ്ങ് സംരക്ഷിക്കുന്നു.
നാരങ്ങാ സ്പൂൺ കളിയിൽ അവർ.
തോറ്റു പോകുന്നവരാണ്.
അവരുടെ സ്പൂണൂകളിലെ നാരങ്ങാ
എത്ര വേഗമാണ് താഴെ വീഴുന്നത്.
ചിലർ ചലിക്കുമ്പോഴും, ചിലർ ചലിക്കാത്തപ്പോഴും.
അതിനാൽ, കാലി സ്പൂണുമായ്
അവർ നടന്ന് കൊള്ളട്ടെ.
ഓരോരുത്തരുടെയും അന്തിമരേഖയിൽ
ഞാനൊരു മഞ്ഞ നാരങ്ങാ വെച്ച് കൊടുക്കുന്നു.
അവർ കൊണ്ട് വന്ന കറുത്ത നാരങ്ങാ,
ഞാൻ തിന്നുന്നു.
-
A star is the end of love.
Twinkling bright
by every sight
But
distancing far
by the every near.
Thus the love drains you.
Yet, rains on you.
Thus you never end loving
And love is ever-living.-
സ്നേഹത്തിന്റെ അറ്റം
ഒരു നക്ഷത്രമാണ്.
നോക്കുമ്പോൾ ജ്വലിക്കുന്ന
എന്നാൽ
അടുക്കുമ്പോൾ അകലുന്ന
ഒരു വാൽനക്ഷത്രം!
അതിനാലാണ്
സ്നേഹിക്കുന്നവർ തളരുന്നതും
തളർന്നിട്ടുമവർ ചലിക്കുന്നതും.
അതിനാലാണ്
ഒരിക്കലും സ്നേഹിച്ചു തീരാത്തതും
സ്നേഹം എപ്പോഴും ജീവിക്കുന്നതും.-
Even when a ray shines the talk
Even while a couple mind
converse,
Between the pauses of knowing
and between the beautiful breaths;
A muted sound of the sad
resonates
as in an abandoned
deserted sand.
Is it the fear of
the misunderstood?
Or
Is it the tear of
the less understood.-
മനുഷ്യരെല്ലാം നിവർത്തികേടിന്റെ നട്ടെല്ലിലൂടെ നടക്കുന്നവരാണ്. കുരുക്കുകൾ കൊരുക്കുക. ബന്ധങ്ങളുടെ, ബാധ്യതകളുടെ, ഉപജീവനത്തിന്റെ കുരുക്കുകൾ. കടങ്ങളും കടപ്പാടുകളും ഒരു യന്ത്രത്തിന്റെ ഇന്ധന അറയിലേക്ക് എന്ന പോൽ ആവോളം അറിഞ്ഞെറിയുമ്പോൾ അവ കർത്തവ്യങ്ങളായ് കലാശിക്കുന്ന ഒരു കൗതുകം. ചാവിയ്ക്ക് തലകറക്കം സംഭവിക്കുമ്പോൾ ചലിക്കുന്ന ഒരു കളിപ്പാട്ടം പോലെ പാവം മനുഷ്യർ അങ്ങനെയങ്ങ് ബന്ധിതരായി തുടരുന്നു.
അതിപ്പോ ജനിക്കുന്നതിനും മുമ്പേ ബന്ധിതരായിരുന്നല്ലോ. പൊക്കിൾക്കുടി ബന്ധനത്തിൽ തുടങ്ങി മരണത്തിൽ ജീർണതയോട് ബന്ധനത്തിലാകുന്നതിലൂടെ നമ്മൾ നമ്മുടെ യാത്രയുടെ പ്രധാന കണികയെ രേഖപ്പെടുത്തിപ്പോകുന്നു.-
എന്റെ മനസ്സിലെ സൃഷ്ടി ദൃശ്യങ്ങളിൽ
മനുഷ്യർ ഉണ്ടാകാറില്ലേ? മിക്കപ്പോഴും സൃഷ്ടിദൃശ്യങ്ങളിൽ മുഴുവൻ മനുഷ്യർ മാത്രം തന്നെയാണ്.
കറുപ്പിന്റെയും തവിട്ടു നിറത്തിന്റെയും വ്യത്യസ്ത കടുപ്പുകളിലെ, തിളങ്ങുന്ന കണ്ണുകൾ! പല തരം മൂക്കുകൾ. പല തരം മുടികൾ പല തരത്തിലായ് ചീകിയതും ചീകാത്തതും. ചർമ നിറ വൈവിധ്യങ്ങളും.
എന്റെ മനസ്സിലെ മനുഷ്യരെല്ലാം ചലിക്കുന്നവരാണ്. നടക്കുന്ന,ഓടുന്ന മനുഷ്യർ. മനസ്സുള്ള മനുഷ്യർ.
പുഴകളേയും പൂക്കളേക്കാളും ഭാവനയ്ക് ഏറ്റവും അനുയോജ്യർ മനുഷ്യർ തന്നെയാണ്. മനസ്സിലെ മനുഷ്യർ എത്രയോ നിഷ്കളങ്കരും നിറ ഭാവകരുമാണ്. അവരുടെ ചലനവും ചാരുതയും വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. വീണ്ടും വീണ്ടും ഏവരെയും വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. അതിനാൽ തന്നെ തളരുവാനും തളർന്ന് നടക്കുവാനും കാരണമാകുന്നു.-
If you wish to end me,
Be distant.
Stay distant.
Dispose the tonnes of sands
to the flowing rivers, and
squeeze them between the dams.
I'll be suffocated, all my lungs.
If you wish to end me,
pose to shoot the flying birds.
I'll be bleeding
a frozen blood.
Fool me say that
you'll tear the sky apart.
I'll be torn, a broken heart
pulled down by the floor,
gazing the sky, wide up.
Then, lie me you would
dry the stars,
by the summer wind.
More than enough,
I would have felt
the move of
shiver last, and
the scent of
the breath last-
മരണമെന്ന അത്യാഗ്രഹത്തിനുമേൽ
പറക്കുന്നൊരു പാറപ്പക്ഷിയുണ്ട്.
പരുന്തിൻ ചിറകുകളും പ്രാവിൻ ചുണ്ടുകളുമുള്ള
ഹൃദ്യമായ ഒരേയൊരു
കനൽ പക്ഷി.
ഉടൽ കരിഞ്ഞ പാറയിൽ
വെയിലെരിഞ്ഞ നിനവുകൾ.
പങ്കായം പാറും ചിറകുകീഴിൽ
ഇരുളലിഞ്ഞ നിഴലുകൾ.
ഉൾ നീറും അഴിനിഴലുകൾ.
മരണത്തെ മോഹഭരിതമാക്കുന്ന പറവ,
പാതിരാവിൽ എൻ ജനാലയിലൂടെയെന്നും
എന്നെ മന:ഗ്രഹനം ചെയ്‌തകലുന്നു.
പകലുകൾക്ക് പിന്നിലെ തിരശ്ശീലയെ
കൊക്കുകൾ കൊണ്ട് തലോടി,
തുണിനൂലുകൾ പൊട്ടിച്ചെടുത്ത്
പുതുനാരുകൾ നെയ്ത്
എനിക്കായ് ഓരോ ദിനത്തെയും
ജനാലപോൽ തുറന്നിടുന്നു.
തുറക്കുന്ന ജനാലച്ചില്ലയിൽ
നിലാവും ഇരുളും തമ്മിൽ
കലഹിക്കുന്നതാണ്
ദിനം പുലരാൻ എനിക്ക്
അല്പം വിരക്തിരഹിതം.
മരണമെന്നയെന്റെ അത്യാഗ്രഹത്തിന് മേൽ
പറക്കുന്നൊരു കനൽ പക്ഷിയുണ്ട്. എന്റെ കനവ് പക്ഷി. എന്റെ നിനവുകളുടെ നിഴൽ കുടിച്ച കനൽ പക്ഷി.
-