Sajan Mathew   (ചിന്തയുടെ നിഴലുകൾ)
751 Followers · 1.3k Following

read more
Joined 5 October 2017


read more
Joined 5 October 2017
20 OCT 2022 AT 0:32

കിനാവിൽ പൊലിഞ്ഞു പോയ താരകങ്ങളിൽ ഒരു തരി നുറുങ്ങിയ നോവിന്റെ കനൽ കണ്ടിട്ടെന്നോണം മിന്നാമിനുങ്ങുകൾ അതേറ്റെടുത്ത് അകലുമ്പോൾ ഇരുട്ടിൽ എവിടെയോ പതിയിരുന്ന് ആ ഉടലിന്റെ പാതിയന്നും വല്ലാണ്ട് തേങ്ങുന്നുണ്ടായിരുന്നു.

-


28 OCT 2021 AT 16:36



ഇതിനെല്ലാം ഒടുവിൽ നിങ്ങൾ ഇവരെ വിട്ട് പോയാലും..
ഒരായുസ്സിന്റെ അവസാന അദ്ധ്യായം അവർ രചിക്കുമ്പോ അവരുടെ പുസ്തകത്തിൽ
എഴുതിയാലും തീരാത്ത താളുകളിൽ നിങ്ങളുടെ നൈമിഷകമായ ആ പ്രവർത്തി ഒരു ജീവന്റെ വിലയോടെത്തന്നെ നിറഞ്ഞു നിൽപ്പുണ്ടാവും..

-


28 OCT 2021 AT 16:33



ചുരുങ്ങിയ നേരം ആണേലും
ഒപ്പമുള്ളവരേക്കാൾ.. ആ പിറകെ നടന്നുതളർന്നവരെ ഒന്ന് ചേർത്ത് പിടിക്കണം ...

അടുത്ത വളവുകൾ തിരിയും വരെ കൈകൾ ഒന്ന് കോർത്ത് പിടിക്കണം...

തെരുവിളക്കിൻറെ വെളിച്ചം വരെയെങ്കിലും ഒന്ന് കൂടെകൂട്ടണം...
നേർത്ത നിലാവിന്റെ വെട്ടം ഒടുങ്ങും വരെ ഒന്ന് സംസാരിക്കണം
»»»

-


28 OCT 2021 AT 16:31

വല്ല്യ കഴിവൊന്നും വേണമെന്നില്ല
ഒപ്പമുള്ളവരെ ഒന്ന് മനസിലാക്കാൻ,

ഓരോരുത്തരുടെയും വഴികളും കാഴ്ചകളും അനുഭവങ്ങളും പ്രശ്നപരീക്ഷണങ്ങളും എല്ലാം വിഭിന്നമാണ്..ഇതിനൊക്കെ ഇടയിലും മുന്നമേ നടന്നു നീങ്ങുന്നവരും ഒപ്പം നടന്നു പോകുന്നവരും ശ്രദ്ധിക്കാതെ പോകുന്ന ചില ജീവനുകളുണ്ട്.. ചില പിന്നാമ്പുറ നിഴലുകളെ..

»»»

-


11 OCT 2021 AT 9:56

സമയം തെറ്റിയ നേരത്ത് മനസ്സ് ചാഞ്ഞാടുമ്പോൾ ചുറ്റും ഒന്ന് കണ്ണോടിക്കണം...

ഇഴ പൊട്ടി നാര് പൊങ്ങി ജീവിക്കുന്ന ചുരുക്കം ചില പിന്നാമ്പുറ മനുഷ്യരെ അവിടെ നിങ്ങൾ കണ്ടെന്നു വരാം....

ഇത്തരം ജീവനുകളെ കണ്ടുമുട്ടിയാൽ ദയനിയത ചാലിച്ച നോട്ടമെറിയാതെ.. ചേർത്ത് പിടിക്കാൻ കയ്യൊന്ന് വിരിച്ചു കൊടുക്കണം..ഗാഡമായി ഒന്ന് പുൽക്കണം... ഒരു വാചകമോ ..ഒരു ചേർത്ത് നിർത്തലോ തോൾ തട്ടിയുള്ള ഒരു വിളിയോ മതിയാവും..

വീണ്ടും ബലമായി തന്നെ ഒരുപാട് വർണ്ണങ്ങൾക്ക് കൂട്ടായി പ്രസരിപ്പോടെ ജീവിച്ചു തീർക്കാൻ...

-


11 OCT 2021 AT 9:53

സ്റ്റേജിൽ വലിച്ചു കെട്ടിയ പാടുകൂറ്റൻ കർട്ടന്റെ ഭാരവും താങ്ങി, അതിന്റെ ഭംഗിയിൽ പിടിച്ചു നിർത്തി, ഓരോ ചലനത്തിലൂടെയും അതിന്റ ഗതിവിഗതികൾ നിയന്ത്രിക്കുന്നത് പോലും തന്റെ കടമയാണ് എന്നുറച്ചു പ്രവർത്തിക്കുന്ന പിറകിലെ കയറിന് അത്രമേൽ ഭംഗിയുണ്ടാവില്ല...

ഇഴകൾ പൊട്ടി.. നാരുകൾ പൊന്തി... മിനുസമെല്ലാം മങ്ങി... അതിങ്ങനെ അതിനെ വലിച്ചെറിയും വരെ ഏല്പിച്ച പ്രവർത്തിയോടുള്ള കൂറും വിശ്വാസവും കൂട്ടിക്കൊണ്ടേയിരിക്കും...

പക്ഷെ ആളുകൾക്ക് പ്രിയം ഇതിൽ തൂങ്ങിയാടുന്ന വർണ്ണത്തുണികളോടാണ്....

Swipe»»»

-


11 OCT 2021 AT 9:48

ഒരുപക്ഷെ നിറങ്ങൾ പോലെ..
പലതിനും പല ഗുണകണങ്ങൾ ഉണ്ടെന്നിരിക്കെ..

ഓരോ മനുഷ്യന്റെ രുചിക്ക് ഉതകുന്ന സാധ്യതകളിലേക്ക് മാത്രം ചേക്കേറി അനുഭൂതി കണ്ടെത്തുവാൻ മാത്രമേ ഇന്ന് പലരും ശ്രമിക്കാറുള്ളു...

swipe»»»

-


11 OCT 2021 AT 9:45

സൗഹൃദ ബന്ധങ്ങൾ, വഴിപിണഞ്ഞു കിടക്കുന്ന ഒരു മനുഷ്യന് അത്രമേൽ നിർണ്ണായകമാണ്.

ഇഴുകി അലിയാൻ തുടിപ്പ് കൊട്ടുമ്പളും,
അതിന് സാധ്യമല്ലാതെ വരുന്ന ചില മനുഷ്യരുണ്ട്..

കോലാഹലങ്ങൾ കൊണ്ട് വീർപ്പു മുട്ടി മനസ്സിലെ ചെറിയ ആഗ്രഹം കൊണ്ട് മുറിവേൽക്കുന്നവർ...

നയനപ്രതലം വിട്ടുള്ള പല പ്രവർത്തന
വശങ്ങളും കാണുവാൻ ഇന്നിന്റെ പലർക്കും സാധ്യമല്ലാതാവുന്നു.....

Swipe »»»

-


10 SEP 2021 AT 11:59

നേരമ്പോക്കിന് വേണ്ടിയാവരുത്,ഒന്നും.

Caption »

-


28 AUG 2021 AT 3:27

ഇങ് വന്ന് മനുഷ്യനിലും
അത്രമേൽ കൂട്ടായ പലതിന്റെയും
താളവ്യവസ്ഥിതികൾക്ക് കോട്ടം തട്ടുമ്പോൾ
തകരാൻ തുടങ്ങുന്നത് മറ്റു പലതുമാവും..

അന്നേരം നിലവിളികൾ ഉയരും
അലർച്ചകൾ അലയടിക്കും
മൗനം കൊണ്ട് കൂട് കെട്ടും,
യാഥാർഥ്യങ്ങൾ തേടിത്തുടങ്ങും, തന്നിലേക്ക് ചുരുങ്ങും..
പെട്ടന്ന്
വീണ്ടുമൊരു ഉദയമെന്ന പോലെ ആർത്തു ചിരിക്കും,
പ്രകാശം കൊണ്ട് ചുറ്റുമുള്ളതെല്ലാം ജ്വലിപ്പിക്കും...
അതിന്റെ തീക്ഷണതയിൽ ഭയം പോലും ഒന്ന് വിറക്കും...

മെഴുകുതിരിയുടെ നാളം പോലെ
ഇതൊന്നും ഭയത്തിന്റെ പ്രതിഫലനമായുള്ള ഉല്പത്തിയല്ല
മറിച്ച് അതെ ഭയത്തോടുള്ള വെല്ലുവിളികൾ മാത്രമാണ്

-


Fetching Sajan Mathew Quotes