അതിലൊരു പൂവായി ഞാനുണ്ടാകും,
നിന്റെ ഹൃദയത്തിലേക്ക് സുഗന്ധം പരത്തുവാൻ...-
നിന്നോളം ആരുമെന്നെ
കുത്തി നോവിച്ചിട്ടില്ല
നീ നൽകാറുണ്ടായിരുന്ന
സന്തോഷത്താൽ
ഞാനാ മുറിവ്
പൊതിഞ്ഞു കെട്ടുന്നു-
നീ ഒരു യാത്രയായിയിരുന്നു എന്നിൽ ഓർമ്മകളുടെ മധുരനൊമ്പരം തീർത്ത മനോഹരമായ ഒരു യാത്ര.
ഒരിക്കൽ കൂടി ഉണ്ടാവില്ല എന്നറിഞ്ഞിട്ടും
കൊഴിഞ്ഞു പോയ കാലങ്ങളത്രയും മനുഷ്യർ വീണ്ടും... വീണ്ടും ഓർമ്മികുന്നത്...പോലെ
"ഒരുയാത്ര "-
ഒറ്റയ്ക്കാണെന്നും, ഒറ്റപെട്ടന്നും മാത്രം ചിന്തിച്ചു കൊഴിഞ്ഞു പോകുന്ന ജീവിതങ്ങളാണ് നമ്മളിൽ പലരുടെയും......
-
എല്ലാ സങ്കട കടലുകളുടെയും അവസാനം ഒരു തുള്ളി കണ്ണീർ പോലും ബാക്കി ആവാതെ നെഞ്ച് നീറി പുകയും...
പിന്നെ ഉള്ളത്, നിശബ്ദത മാത്രമാണ് ശാന്ത സമുദ്രം പോലെ.....-
മഴ പെയ്ത, പിന്നെ മരം പെയ്ത, പിന്നെ മനസു നിറച്ചും നീ പെയ്തു തോർന്നു,
എന്നിട്ടും..... മനസ്സ് ....എന്തെ തെളിഞ്ഞില്ല.....-
ഒരു നുള്ള് കുങ്കുമം തോട്ടത് എന്റെ നെറ്റിയിലാണെങ്കിലും...
പടർന്നു പന്തലിച്ചത് എന്റെ മനസ്സിൽ ആണ്...-
നീ ഇലായിമയിൽ നിന്നാണ് ഇന്നിലെ ഞാൻ ഉണ്ടായതും,
കാലങ്ങൾക്കിപ്പുറം ഞാൻ ഒരുപാട് മാറിപ്പോയി എന്ന് നീ പറഞ്ഞതും....-
ഉമ്മറത്തിണ്ണയിൽ കരിന്തിരി കത്തി പുക പടരുകയാണ്.
വീടിന്റെ മഹാലക്ഷമി ഇറങ്ങി പോയതു കൊണ്ടാണെന്ന് അച്ഛൻ വിലപ്പിച്ചു.
പുക ഉയരാത്ത അടുപ്പും,കലഹിക്കാൻ ആരുമിലാത്ത പാത്രങ്ങളും,കരിയില വീണ മുറ്റവും എല്ലാം അച്ഛൻന്റെ വിലാപം കേട്ടു കണ്ണടച്ചു....... 😔😔😔-