സർഗ്ഗ സംഗീതം  
50 Followers · 50 Following

Joined 5 March 2019


Joined 5 March 2019

"വൈകിയെത്തുന്ന സ്നേഹമോ
തേടിയെത്തുന്ന പ്രണയമോ
മാത്രമാണ് വിട്ടുവീഴ്ചകൾകൊണ്ട്
ശ്രേഷ്ടമാകുന്നതും സാന്നിധ്യംകൊണ്ട്
സ്വർഗ്ഗമാവുന്നതും......"

"ശേഷബിന്ദുവിൽനിന്ന് പുനർജ്ജനിച്ച്‌
പുതിയൊരാത്മാവിന് ജീവൻ നൽകുന്നതാവുന്നു സ്നേഹം......"

..........."ശുഭദിനം എന്നും നന്മകൾ" ..........

-



"അതെ ചിലനേരങ്ങളിൽ
വിലപേശി സഹതാപങ്ങളെ
വാങ്ങുന്നവരുടെ ചിരിക്ക്
മരണത്തോളം ആഴവും
അർത്ഥവ്യാപ്തിയുമുണ്ട് "

......ശുഭദിനം എന്നും നന്മകൾ......

-



എപ്പോളെങ്കിലുമൊക്കെ
ഓർമകളെ ഒന്ന് മിനുക്കി വെക്കണം.....

ഒന്നലകളിൽ നമ്മളിൽ
ജീവന്റെഉപ്പായിരുന്ന ചിലത്
അലഞ്ഞില്ലാതാവാതിരിക്കാനും......

പ്രതീക്ഷനൽകിയ സ്നേഹമോ
സൗഹൃദമോ പ്രണയമോ ഒക്കെ
ക്ലാവ് പിടിച്ചു വർണ്ണഭംഗം വരാതിരിക്കാൻ
ഇടക്കൊക്കെ ഒന്ന് നമ്മുടെ ഇന്നലെകളെ
മിനുക്കിവെക്കണം....

ആത്മാവ് ജീവനെ തൊടുമ്പോൾ"തുഷാരം "

............ശുഭദിനം എന്നും നന്മകൾ..........

-



ഒരു നേരം കണ്ടില്ല എങ്കിലോ...
ഒരു നേരം കേട്ടില്ല എങ്കിലോ...
എന്റെ മനസ്സിൽ സൂക്ഷിച്ച നിന്റെ മുഖത്തിലോ...
എന്റെ ചിന്തയിൽ സൂക്ഷിച്ച നിന്റെ വാക്കിലോ...
വരുന്നമാറ്റത്തിന്റെ രേഖയെ ആത്മതന്തുക്കളിൽ ആത്മസഘർഷമായി
പരിണമിപ്പിക്കാൻ കഴിവുള്ള
പ്രതിഭാസം കൂടിയാവുന്നു പ്രണയം......

പ്രണയം പൊഴിയുമ്പോൾ "തുഷാരം"

............ശുഭദിനം എന്നും നന്മകൾ...........

-



"അത്രമേൽ ആർദ്രമായി
ആഴത്തിൽ സ്നേഹിക്കുമ്പോഴും "

"ആത്മാർത്ഥതയുടെ ആത്മാംശം
എത്രമേലെന്ന് അറിയാൻ ആത്മാവിൽനിന്നു ഒരായിരം ചോദ്യങ്ങൾ
ഉയിർത്ത് ഉന്മാദമാകുന്ന പ്രതിഭാസം
കൂടിയാവുന്നു "പ്രണയം"

പ്രണയം പൊഴിയുമ്പോൾ... "തുഷാരം"

...........എന്നും നന്മകൾ ശുഭദിനം...........

-



സൗഹൃദം
തണലാവുമ്പോളാണ്
ഇളവേൽക്കാൻ നന്മയെത്തുന്നത്....

സ്നേഹം പരിഗണനയും
ചേർത്തുനിർത്തലും ആവുമ്പോളാണ്
ജീവനിലേക്കു കുളിരൊഴുകുന്നത്.....

സ്നേഹം സൗഹൃദം പരസ്പരപൂരകങ്ങൾ
ആയ രണ്ടുപുഞ്ചിരിയാകുന്നു.

ഇതാണ്
യഥാർത്ഥത്തിൽ ജീവിതത്തെ
ചിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്.......

..............ശുഭദിനം എന്നും നന്മകൾ..............

-



ഒരു
സൗഹൃദത്തിലോ
സ്നേഹത്താലോ
ലഭിക്കുന്ന സ്വാതന്ത്ര്യം
ഒരു പൊതു ഇടത്തിൽ
തെറ്റിദ്ധരിക്കപ്പെട്ടേക്കാം......

നിയന്ത്രണങ്ങൾകൂടി
ഉൾപ്പെടുന്നതാണ് ചില സ്വാതന്ത്ര്യങ്ങൾ
എന്ന് അവനമ്മെ ബോധ്യപ്പെടുത്തും......

............ശുഭദിനം എന്നും നന്മകൾ.............

-



അത്രമേൽ
ആഗ്രഹിച്ച്
മിഴിമുന്നിൽ
നഷ്ടപ്പെട്ടു
പോകുന്ന ഒന്നിൽ
അസൂയയുടെ പരിഭവത്തിന്റെ
കാതലായ ഒന്നിൽ നിന്ന്
സദാചാരചിന്തകൾ
ഉടലെടുക്കുന്നു.....

..........ശുഭദിനം എന്നും നന്മകൾ..........

-



ലക്ഷ്യം അതിവേഗം
സാധ്യമാക്കാൻ നിശ്ചയദാർഢ്യം
അനിവാര്യമാണ്......

പ്രതിസന്ധികളെ
അതിജീവിക്കാൻ പരിചയ
സമ്പന്നമായ സൗഹൃദങ്ങളും.......

പരസഹായം ഹേതുവാകാതെ
മനുഷ്യന് ഭൂമിയിൽ ഒരു മാറ്റവും
സംഭവിക്കുന്നില്ല.....

പരസ്പരം ബഹുമാനിക്കുക
സമീപനങ്ങൾ സൃഷ്ടിക്കുക
സ്നേഹിക്കുക വിജയംനിശ്ചയം ......

.........ശുഭദിനം എന്നും നന്മകൾ .......

-



എല്ലാ വേദനകളും എല്ലാവരിലും
ഒരുപോലെ അല്ല......
എല്ലാ സന്തോഷങ്ങളും എല്ലാവരിലും
ഒരുപോലെ അല്ല......

എങ്കിലും

വേദനയെ സന്തോഷം കൊണ്ട്
നേരിടുമ്പോൾ
മൗനത്തെ വാചാലതകൊണ്ട്
നേരിടുമ്പോൾ
ഹൃദയത്തിന്റെ ഭാഷ ഒരു ലോകമാകുന്നു...

.............ശുഭദിനം എന്നും നന്മകൾ...........

-


Fetching സർഗ്ഗ സംഗീതം Quotes