Rumi   (Rumi)
896 Followers · 954 Following

read more
Joined 21 January 2020


read more
Joined 21 January 2020
28 JUN 2023 AT 17:14

ഓർമ്മകളെ പെറ്റിട്ടാണ്
ചിലരിൽ നിന്ന്
ഇറങ്ങി പോകുക
എന്ന് മാത്രം !

-


26 JUN 2023 AT 1:24

അയാൾക്കിന്നും അറിയില്ല ,

ഓർമ്മകളാൽ പുണരുമ്പോഴാണ്
ഞാനിന്നും ജീവിതം തൊട്ടറിയുന്നതെന്ന്

-


13 JUN 2023 AT 21:56

ഒരിക്കൽ കൂടി
നിന്നിലൂടെ ഒന്ന് സഞ്ചരിക്കണം
നിന്നിലെന്നെ കണ്ട് മുട്ടും വരെ

പിന്നീട് , പതിയെ മരണത്തിലേക്കും

-


16 MAR 2023 AT 0:55

നീ മറ്റൊരാളിൽ
ചേർന്നിരിക്കുമ്പോഴാണ്
ഭംഗിയെന്ന് ഇപ്പോൾ
എനിക്കിടയ്ക്ക് തോന്നാറുണ്ട്

-


3 AUG 2022 AT 19:18

ഇനി ഒരിക്കലും
എന്നെ തേടി വരാത്തവിധം
നിന്റെ തുടക്കത്തിലെന്നെ
ഉപേക്ഷിച്ചിരിക്കുന്നു

-


10 JUL 2022 AT 20:01

Eid Mubarak

-


1 MAY 2022 AT 22:15

Eid Mubarak

-


11 MAR 2022 AT 14:41

നിന്നെ കുറിച്ചറിയുന്ന മാത്രയിൽ
ഇറങ്ങി പോയവരോടൊക്കെ
എനിക്കിഷ്ടമാണ്

എന്നിലിനിയൊരു ആട്ടത്തിന്
ഇടമില്ല എന്നറിഞ്ഞത് കൊണ്ടോ
എന്നിലിനി
ഞാനില്ല എന്നറിഞ്ഞത് കൊണ്ടോ
ഇറങ്ങിപ്പോയതാകാം

-


2 MAR 2022 AT 15:54

ഒരു വിടപറയലിന്റെ ദൂരത്തിൽ
നേടാനോ നഷ്ടപ്പെടുത്താനോ
കഴിയാതെ ചിലതൊക്കെ
അങ്ങനെ നിൽക്കും ..

ഒന്നിനോടും പ്രതികരിക്കാൻ
കഴിയാതെ , ആത്മാവില്ലാത്ത
ശരീരമായ് പിന്നീട് നമ്മളും …

ഇനിയൊരു യാത്ര പറയലിന്റെ ദൂരം
മാത്രമേ എനിക്കും നിനക്കുമിടയിലുള്ളൂ …
പിന്നെ നീ നിന്റെ വഴികളിൽ സ്വതന്ത്രനാണ് ..
എന്നെ കുറിച്ച് ചിന്തിക്കേണ്ടതില്ല
തിരഞ്ഞിറങ്ങേണ്ടതുമില്ല

ഒരക്ഷരം കൊണ്ട് പോലും നിന്നിലേക്കില്ലാതെ
പോകും വരെ ഒരു പോക്കാണ് …
മരണത്തിന്റെ നിലവിളികൾക്കിടയിലെ
ആ ഒറ്റത്തുരുത്തിലേക്ക്
പാതിയിലുപേക്ഷിക്കാതെ …. ഞാൻ നീ മാത്രമായ്

-


23 FEB 2022 AT 11:51

പ്രിയപ്പെട്ട നാരായണി ,
നാരായണിയുടെ അടയാളം
ഈ ഭൂഗോളത്തിലെങ്ങുമുണ്ട്

-


Fetching Rumi Quotes