രതീഷ് ചന്തു   (രതീഷ് ചന്തു)
34 Followers · 27 Following

Joined 23 October 2018


Joined 23 October 2018
14 MAR 2022 AT 20:54

നഷ്ട്ടമായതിനെ
വലിച്ചെറിയുക
പുതിയൊരു ജീവിതം
വീണ്ടെടുക്കാൻ...

-



സ്നേഹത്തെ എപ്പോഴും
സ്വതന്ത്രമാക്കി വിടുക
നമ്മളെ മാത്രം
സ്നേഹിക്കണമെന്നു
വാശി കാണിച്ചാൽ
സ്നേഹിക്കുന്നവർക്കു
സാധിച്ചെന്നു വരില്ല

-



ചില തെറ്റായ
തീരുമാനങ്ങൾക്കു
വിധി പഴിച്ചിട്ടു കാര്യമില്ല
തീരുമാനങ്ങൾ
എടുക്കുന്നതും
ചെയ്യുന്നതും
നമ്മൾ തന്നെയാണ്

-


15 SEP 2019 AT 15:19

മനസ്സിൽ തട്ടുന്ന
വാക്കുകൾ കേട്ടാൽ
വിമർശിക്കണമെങ്കിൽ
ആ വാക്കുകൾ നമ്മുടെ
മനസ്സിൽ തങ്ങി നിൽക്കുന്ന
ജീവന്റെ തുടിപ്പുകളാണ്

-


15 SEP 2019 AT 11:08

നമ്മൾ പ്രതീക്ഷയോടെ
നൽകുന്നതെന്തും
ചിലപ്പോഴൊക്കെ
അര്‍ഹതയില്ലാത്ത
കരങ്ങളിലേക്കാണു
പോകുന്നത്

-


14 SEP 2019 AT 16:47

ആഗ്രഹിച്ചതു
കിട്ടിയതു കൊണ്ടു
സന്തോഷിക്കാതെ
മറ്റൊരാളുടെ
കൈയിലുള്ളതും കൂടി
ആഗ്രഹിക്കുന്നവരാണ്
കൂടുതൽ പേരും

-


14 SEP 2019 AT 15:39

മറക്കാൻ ശ്രമിക്കുന്തോറും
ചില നിമിഷങ്ങൾ
കഴിഞ്ഞു പോയ
ജീവിതത്തെ
കുറിച്ചു വീണ്ടും
ഓർമ്മിപ്പിക്കും


-


13 SEP 2019 AT 15:56

മരണം വരെ
സ്നേഹിക്കാൻ
എളുപ്പമാണ്
പക്ഷേ
ഒരുമിച്ചു
ജീവിക്കാനാണ്
പ്രയാസം

-


12 SEP 2019 AT 12:32

കൂടെ ആരുമില്ലെങ്കിൽ
എന്താ ജീവിക്കാൻ
കഴിയില്ലേ?
ശ്രമിച്ചു നോക്കൂ
നമ്മളെ
തള്ളി കളഞ്ഞവർ
നമ്മളുടെ
പുറകെ വരും

-



ജീവിതത്തിൽ ആദ്യമായി
കിട്ടിയ സമ്മാനം
ഇനി എത്ര മുതിർന്നാലും
തിരിച്ചു
നൽകുന്നതിനു പകരമാകില്ല

-


Fetching രതീഷ് ചന്തു Quotes