Gender Neutral Uniform
ചില മാറ്റങ്ങൾ അത് വിദ്യാലങ്ങളിൽ നിന്ന് തുടങ്ങട്ടെ.
സ്വപ്നങ്ങൾക് ചിറകുകൾ വച്ചു അവളും പറക്കട്ടെ..
ഒറ്റക്കല്ല അവരിൽ ഒരാൾ ആയി...-
കാലം മായ്ച്ച ചിത്രങ്ങളിൽ പലതും നാം ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ ആയിരുന്നു
-
നടന്നു തീർന്ന വഴികളിലേക്ക് ഇടക്കൊന്നു തിരിഞ്ഞു നോക്കണം..
ചിലർ ഇപ്പോളും നമ്മെ കാത്ത് വഴിവക്കത്തു ഇരിപ്പുണ്ടാകും..-
അവനെ പോലെ ആകാനും അവളെ പോലെ ആകാനും ഉപദേശിക്കാൻ ഒരുപാടു പേരുണ്ട്..
നീ നിന്നെ പോലെ ആകാൻ പറഞ്ഞു തന്നതുമില്ലാരും-
ഓർക്കപ്പുറത്തു ഓടി കേറി വരുന്നവരുണ്ട്.
ഓർമ്മകൾക്കു പോലും പിടി തരാതെ ഓടി പോകുന്നവർ....
-
അറ്റു പോകുമെന്നറിഞ്ഞും പൂവിനെ ചേർത്ത് പിടിക്കുന്ന ചെടികളെ പോലെ ആണവർ
ചേർത്ത് പിടിക്കാൻ മാത്രം അറിയുന്നവർ...-
തിരിച്ചു കിട്ടാത്തവരേക്കാൾ തിരിച്ചറിയപ്പെടാത്തവരാണ് അധികവും....
-
ഒറ്റക്ക് നടന്നാൽ പെട്ടന്നു തീർന്നു പോകുന്ന ചില വഴികൾ ഉണ്ട്..
കൂട്ടിനൊരാൾ ഉണ്ടേൽ എത്ര നടന്നാലും അവസാനിക്കാത്തവ...-
ഇഷ്ടമാണെന്നൊരു വാക്ക്
നഷ്ടപ്പെടുത്തില്ലെന്നൊരു മറുവാക്ക്
നീയും ഞാനും-