" ഞാൻ മഴയും
നീ ഭൂമിയും ആയെങ്കിൽ,
ഇടമുറിയാതെ പെയ്ത്
നിന്നിൽ ഞാനൊരു
പ്രണയത്തിൻ പ്രളയം
തീർത്തേനെ! "-
വീശിയടിക്കാനിരിക്കുന്ന
അടുത്ത വലിയ കാറ്റിൽ
നിലം പൊത്തും എന്നറിഞ്ഞിട്ടും..
കൂടണയുന്ന കിളികൾക്ക്
ചില്ലകൾ നീട്ടുന്ന
വേരറ്റു പോയ ചില മരങ്ങളുണ്ട്
നമുക്ക് ചുറ്റും.-
പ്രാർത്ഥനകളാണ്..
അടുത്ത ശിശിരത്തിൽ
പഴുത്തിലയായി പൊഴിഞ്ഞു
ഭൂമിയിൽ ലയിക്കും മുന്നേ..
ഇളം കാറ്റിനോടും..
സൂര്യ രശ്മികളോടും..
വണ്ടിനോടും..
കളി പറഞ്ഞു രസിക്കാൻ
ദീർഘായുസ്സിനായുള്ള
പ്രാർത്ഥനയിൽ..!-
നീറുന്നുണ്ടെൻ മനം പ്രിയേ..
ഓരോ ദിനത്തിലും.
മാറുകില്ലാ ആ ഒരു ശൂന്യത
നിന്നിലലിയുന്ന നാൾ വരെ.-
കയ്പ്പ് നിറഞ്ഞവളെന്ന്
എല്ലാരും കളിയാക്കിയെങ്കിലും..
കുഞ്ഞി വയറിൽ എല്ലാവർക്കും
മരുന്നൊളിപ്പിച്ചു..
വടക്കേ തൊടിയിലെ
നെല്ലിക്കയമ്മ!!-
എന്റെ അജ്ഞതയുടെ ഇരുളിലെപ്പഴോ
വെളിച്ചം വീണപ്പോഴാണ്
എന്റെ അന്ധതയുടെ ആഴം
വെളിവായത്..-
പുറമേക്ക് പറന്നുയരാൻ ചിറകായുമ്പോഴും..
ഉള്ളിലേക്ക് പതിയേ വിളിക്കുന്ന കവിതയുടെ
താളമാണ് ഹൃത്തിലാകെ..-
ഒരുപാട് ഒരുപാട് തോറ്റാൽ
ഒരു ക്ഷമ കൈവരാനുണ്ട്.
ആ ക്ഷമ മാത്രം മതി പിന്നീടുള്ള
ജീവിതം അത്രയും ജയിക്കാൻ.-
തുടക്കത്തിലവൻ ഉഴപ്പനായിരുന്നെങ്കിലും
ജീവിതം സജീവമാക്കിയതിനാൽ
ഒടുക്കമവൻ മിടുക്കനായി.-