"മുഖംമൂടികൾ"
ചിലരുടെ മനം
നിറം മാറുന്ന ഓന്തുകളെക്കാളെത്രയോ വേഗത്തിലാണ് മാറുന്നത്..!!!
അവരെ മാറ്റി നിർത്തുന്നതാണുത്തമം.!
അവരെ മറക്കുന്നതാണേറ്റവുമുചിതവും..!!
-രതീഷ് ബി കേശവ്--
ഭൂതകാലം കഴിഞ്ഞു.!!
ഭാവികാലത്തിലില്ലിനി തെല്ലു-
ഭയം..!!
ഭാര്യയെ
ഭേദ്യം ചെയ്യാത്ത,
ഭദ്രതയോടെ നോക്കുന്ന,
ഭീരുവല്ലാത്തൊരു-
ഭർത്താവുണ്ട് ചാരെ..!
(രതീഷ് ബി കേശവ്)-
ഭക്തിയുള്ളോളാവണം..
ഭർതൃ സ്നേഹവും വേണം.!!
ഭാര്യയെന്നാൽ,
ഭാഗ്യരേഖയിലുദിച്ചു് നിൽക്കും
ഭാനു കിരണമാവണം.!
(രതീഷ് ബി കേശവ്)-
ആവുന്നത്ര സ്നേഹിച്ചിട്ടും
നോവു് മാത്രം തന്നവരേ,
വേവുന്നിതായെൻ മനം
തെല്ലും-വേനലില്ലയെങ്കിലും..!!
(രതീഷ് ബി കേശവ്)-
വിധിയെന്നത് ചിലപ്പോൾ
വിരലിലെണ്ണാവുന്ന ദുഖങ്ങളിലൊതുങ്ങില്ല..!
വിരഹ വിഷാദങ്ങളിൽ നിന്നൊരു-
മോചനം നേടാൻ.. ഞാൻ,
വീർപ്പുമുട്ടലുകളൊതുക്കി എന്തെങ്കിലുമൊരു- വിനോദത്തിലേർപ്പെടുകയാണ് പതിവ്..!!
(രതീഷ് ബി കേശവ്)-
ഒരു മരക്കൊമ്പിൽ
ഒറ്റയ്ക്കൊരു പക്ഷി
ഒരിടത്തേക്ക് മാത്രം നോക്കി
ഒതുങ്ങിയിരിയ്ക്കുന്നു..!!
ഒരു പക്ഷേ,
ഒറ്റപ്പെടുത്തിയവരെ
ഒളികണ്ണിട്ട് നോക്കുകയുമാവാം..!
ഒരു പക്ഷേ..
ഒരർത്ഥവുമില്ലാതെ-
ഓരോന്നോർത്തിരിക്കുകയുമാവാം..!
-രതീഷ് ബി കേശവ്--
ഞാനെന്ന "രാജാവ്"
രാജ്യം വിട്ട് പോവുകില്ല ഞാൻ..
രണ്ടടി പിന്നോട്ട് വയ്ക്കുകയുമില്ല..!
രണ്ടിലൊന്നറിയും വരെ-
രണഭൂമിയിലുണ്ടാവും ഞാൻ...
രാക്ഷസന്മാർക്കിടയിലൊരു-
രക്ഷകനായ്..!!
(രതീഷ് ബി കേശവ്)-
പ്രണയമേ....
മഞ്ഞു വീണ പുലരിയും നീയേ..
മഴ പെയ്തു തോർന്ന ഇരവും നീയേ..
ഇഷ്ട്ടമോടെയരികിലണഞ്ഞതും നീയേ..
ഹൃത്തടമാകെ കുളിർ പകർന്നതും നീയേ..
-രതീഷ് ബി കേശവ്--
ശരിയായ സഞ്ചാര-
പാതയിലുടനീളമുണ്ടാകും സ്വസ്ഥത.!
തെറ്റിന് കൂട്ടുനിന്നാൽ വഴിനീളെ- ഉള്ളിലുണ്ടാകുമൊരസ്വസ്ഥത..!!
(രതീഷ് ബി കേശവ്)-