.....
-
Central Govt. Employee
Facebook/nstagram/Yo... read more
ചൂണ്ടക്കൊളുത്തിലെ
തീറ്റ കെണിയെന്നറിഞ്ഞിട്ടും...
വിഴുങ്ങിപ്പൊട്ടിച്ചു
പാഞ്ഞത് ഒരമ്മതന്‍
പോരാട്ടം...
മരണവും
ജീവിതവും തമ്മില്‍
കൂട്ടിക്കുറയ്ക്കുമ്പോള്‍...
ശിഷ്ടമായി നീട്ടിക്കിട്ടുന്ന
നിമിഷങ്ങള്‍...
'വിശപ്പ്'
ആയുസ്സിന്റെ
പുസ്തകത്തിലെ
ഒരോ താളിലെയും
അവസാനവാക്ക്.
-രതീഷ് അഞ്ചാലുംമൂട്
-
മൗനവേനലില്‍
പൊഴിഞ്ഞൊരിലയായും...
ഓര്‍മ്മപ്പെരുമഴയില്‍
മനതാരില്‍
തളിരിടുന്ന
കോമളവല്ലിയായും...
ഇനിവരാത്തൊരു
വസന്തമായും ഞാന്‍
നിന്നെ എഴുതിവയ്ക്കുന്നു.
-രതീഷ് അഞ്ചാലുംമൂട്-
പുലരിയിലൊരു
പുതുമഴയില്‍
മലരിതളായി ഞാന്‍...
നെറുകയിലായി
തഴുകുമ്പോള്‍
കുളിരുന്നു ഞാന്‍.
-രതീഷ് അഞ്ചാലുംമൂട്
-
ചിങ്ങം വന്നു
വിളിക്കുന്നുണ്ടേ
തുമ്പിപ്പെണ്ണേ
കേള്‍ക്കുന്നുണ്ടോ...
തുമ്പപ്പൂവേ
വേഗമൊരുങ്ങൂ
അത്തപ്പൂക്കളമാകണ്ടേ...
ഓണത്തപ്പനുറക്കമെണീറ്റൂ
ഓണം വരവായി
മാളോരേ.
-രതീഷ് അഞ്ചാലുംമൂട്
-
മഞ്ഞപ്പട്ടുടുത്ത്
മയില്‍പ്പീലി
മുടിയില്‍ ചൂടിവരും
കണ്ണാ...
കദളിപ്പഴവും
അവിലും
പാല്‍പ്പായസ്സം
വെണ്ണതരാം...
വരുമോ ചാരേ
യമുനാതീരേ...
വേണുവിന്‍
മധുരഗാനവുമായി.
-രതീഷ് അഞ്ചാലുംമൂട്-
സമാധാനമാണ്
ഏറ്റവും വലിയ
സ്വാതന്ത്ര്യം...
അതു ലഭിച്ചാല്‍
നിലനിര്‍ത്താനാണ്
ഏറ്റവും പ്രയാസം...
ഒരു കൊടിക്കീഴില്‍
കോടികളെ ചേര്‍ത്തു
നിര്‍ത്തുന്ന
ഒരൊറ്റവാക്കാണ്
രാജ്യസ്നേഹം🇮🇳
-രതീഷ് അഞ്ചാലുംമൂട്-
എഴുതിത്തീര്‍ക്കാതെ
ചുരുട്ടിയെറിഞ്ഞ
കടലാസ്സുകളില്‍...
മഴയായോ
നിലാവായോ
മഞ്ഞുതുള്ളിയായോ
നീയുണ്ടായിരുന്നു...
നീ വായിച്ച
ഉപമകളില്‍
നീ നിന്നെയറിയാതെ
പോയപ്പോള്‍...
സ്നേഹം
തിരിച്ചറിയപ്പെടാത്തൊരു
കവിതയായി മാറുന്നു.
-രതീഷ് അഞ്ചാലുംമൂട്-
കപടസ്നേഹമായിരുന്നു
എന്ന് ഉറപ്പായാല്‍
പിന്നെ തിരിഞ്ഞു
നടന്നേക്കണം...
ഒരുതുള്ളി കണ്ണീര്‍
പൊഴിയ്ക്കാതെ
ഇറങ്ങിപ്പോന്നേക്കണം...
ഈ വലിയലോകത്ത്
നമ്മളെ വേണ്ടാത്തവരെ-
യോര്‍ത്ത് നമ്മളെന്തിന്
വേദനിക്കണം.
-രതീഷ് അഞ്ചാലുംമൂട്
-
ആ ഇടവഴികളില്‍
മനോഹരമായ ബാല്യം
മൃതിയടഞ്ഞിരിക്കുന്നു...
വേലിപ്പത്തലുകളും
ഉജാലവണ്ടികളും
ഓര്‍മ്മകളിലേക്ക്
ചേക്കേറിയിരിക്കുന്നു...
പാലങ്ങള്‍ക്കും
റോഡുകള്‍ക്കും
കാലത്തിന്റെ
വേഗതയ്ക്കുമിടയില്‍
ആ നല്ലകാലവും
മാഞ്ഞുപോയിരിക്കുന്നു.
-രതീഷ് അഞ്ചാലുംമൂട്
-