Rajeev Ramakrishnan   (rajeev ramakrishnan)
247 Followers · 304 Following

Postponed journeys, broken friendships and untold stories...
Joined 19 October 2017


Postponed journeys, broken friendships and untold stories...
Joined 19 October 2017
9 OCT 2022 AT 22:03

ഒരു ചെറു ഭ്രൂണമായ് തുടങ്ങി ഒരു നുള്ളു ഭസ്മമായ് തീരുന്ന യാത്രയാണീ ജീവിതം...

-


19 AUG 2022 AT 23:10

Fraternity!

-


14 MAR 2022 AT 19:42

പണത്തിനപ്പുറമുള്ള മൂല്യബോധവും മാനവികതയും കൈമോശം വന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കുറച്ച് പ്രയാസമാണ്. നമ്മളൊക്കെ ഏതെങ്കിലും തരത്തിൽ ചില സാമൂഹിക ബോധങ്ങളുടെ തടവറയിലാണ്, ആശയങ്ങളുടെ ഇരകളാണ്. പൊതുബോധത്തിനെതിരെ നിൽക്കുന്നവരെ മനസ്സിലാക്കാനെങ്കിലും മറ്റുള്ളവർ തയ്യാറാകേണ്ടതുണ്ട്.

-


16 AUG 2021 AT 22:42

മതം മൂത്ത് ഭ്രാന്താകുന്നു എന്നയർത്ഥത്തിൽ 'മതഭ്രാന്ത്' എന്നതൊരു തെറ്റായ പ്രയോഗമാണ്.

മതം തന്നെ ഭ്രാന്താകുന്നു.

-


25 JUL 2021 AT 21:43

മതങ്ങളെല്ലാം വളർന്നതും നിലനിൽക്കുന്നതും രണ്ട് ഘടകങ്ങളിലൂന്നിയാണ്.

1. പ്രലോഭനം 2. പേടി

-


9 DEC 2020 AT 14:42

നമ്മളോട് സംസാരിക്കുമ്പോൾ അന്യഗ്രഹജീവികളോട് സംസാരിക്കുന്നത് പോലെയാണ് ചില ആളുകൾ പെരുമാറുന്നത് എന്ന് തോന്നുന്നുണ്ടോ?എങ്കിൽ നിങ്ങൾ പാരമ്പര്യേതരമായ എന്തോ ഒന്നിനെപ്പറ്റി സംസാരിച്ചുവെന്നും ഒന്നുകിൽ അത് നിങ്ങൾക്കെതിരെ നിൽക്കുന്നവർക്ക് മനസ്സിലായില്ല അല്ലെങ്കിൽ അവരതിനെ അംഗീകരിക്കുന്നില്ല എന്നും മനസ്സിലാക്കാം.
🤷🏻‍♂️

-


27 OCT 2020 AT 0:37

ഓർമ്മകളുടെ വേലിയേറ്റമുണ്ടാകും ചിലപ്പോൾ.
ഒന്നിനു പിറകെ ഒന്നായി തിര മുറിയാതെ കയറി വരും.
പൊടുന്നനെ ശാന്തമാകും, ഉൾവലിയും.
ആർത്തലച്ചുള്ള വരവിനു മുൻപുള്ള ശാന്തത.

അതേ; മനസ്സൊരു കടലാണ്, ഓർമ്മകൾ തിരകളും.

-


6 OCT 2020 AT 22:22

കൂട്ടം മാറി നടക്കുന്ന കുഞ്ഞാടിനെ തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്ന ഇടയനാണ് നിങ്ങളെങ്കിൽ അത് ബുദ്ധിപരമല്ലെന്ന് ഞാൻ പറയും. കൂട്ടം വിട്ട് നടന്നവൻ(ൾ) ചിലപ്പോൾ ചെന്നായ്ക്കൂട്ടത്തിന് രുചി നോക്കാൻ പാത്രമായേക്കാം, ചിലപ്പോൾ ആട്ടിൻപറ്റത്തിന് എന്നെന്നും തിന്ന് തിമിർക്കാനുള്ള പുൽമേട് കണ്ടത്തുന്ന പോരാളിയായേക്കാം. അവനെ(ളെ)ന്താകണമെന്ന് അവൻ്റെ(ളുടെ) യാത്രാ പഥങ്ങളുടെ തിരഞ്ഞെടുപ്പുകളാണ് തീരുമാനിക്കുക.
നിങ്ങൾ കുറച്ച് വിശ്രമിക്കൂ ഇടയരേ...
👣👣👣

-


21 SEP 2020 AT 13:16

ചിലപ്പോളൊക്കെ, ഇന്നലെകളുടെ മധുരമുള്ള ഓർമ്മകൾ ഒരു പുഞ്ചിരി സമ്മാനിക്കും, നനവുള്ള ഓർമ്മകൾ ഹൃദയത്തിലൊരു കുത്തൽ തരും.
ചിലപ്പോളൊക്കെ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ശരീരം മുഴുവൻ പടർന്ന് ഒരു വിറയൽ തരും.

അപ്പോളോർക്കുക; ഇന്നാണ്, ഈ നിമിഷമാണ് യാഥാർത്ഥ്യം. ഓരോ നിമിഷവും ആസ്വദിക്കുക, അനുഭവിക്കുക. ഈ നിമിഷമാണ് നമ്മുടേത് എന്ന് കരുതുക.

-


30 AUG 2020 AT 12:26


'വന്നോണം, നിന്നോണം,
തിന്നോണം, പൊക്കോണം'

ഈ വർഷം ഓണം അടയാളപ്പെടുത്തുക 'കൊറോണം(ണ)' എന്ന പേരിലായിരിക്കും.

എല്ലാവർക്കും ഓണാശംസകൾ.
#Stay_ Home #Stay_Safe

-


Fetching Rajeev Ramakrishnan Quotes