Rajani Nk   (Rajanidinesh)
102 Followers · 60 Following

Joined 13 September 2020


Joined 13 September 2020
8 JAN 2023 AT 0:17

നിന്റെ എഴുത്തുകളിലെ വിരഹം കോരിക്കുടിച്ചുകൊണ്ടാണ് ഞാനെന്റെ സ്വപ്നങ്ങളുടെ
ചിതയൊരുക്കിയത്

-


7 JAN 2023 AT 21:39

നിന്റെ വേരുകൾ തേടിയ എന്റെ പെരുവിരലുകളിൽ
ഭൂതകാലത്തിന്റെ
ശേഷിപ്പുകളലങ്കരിക്കുന്ന മറവിയുടെ
മാറാലകളൊട്ടിപ്പിടിക്കും
നിന്റെ മാറത്തു ചായുന്ന എന്റെ ഹൃദയം, ചിരിയും കരച്ചിലും ഇടകലർന്നു എന്നോ മുറിഞ്ഞു പോയ നിന്റെ സ്വപ്നങ്ങളുടെ
നെടുവീർപ്പുകളേറ്റു വാങ്ങും.
ഒടുവിൽ ഇതളടർന്നുവീഴാറായ
നിന്റെ കരങ്ങൾ പിടിച്ചു നിന്നോടെന്റെ ഇഷ്ടം പറയും
ഏറ്റവുമൊടുവിൽ നീ എനിക്കായി പൊഴിച്ച പൂക്കളിൽനിന്നും യുഗങ്ങക്കിപ്പുറമെത്തിയ
നിന്റെ പ്രണയത്തിന്റെ
മധുരം നുണയും

-


4 JAN 2023 AT 1:10

നിന്റെ മോഹപീലികൾ ചേർത്തുവെച്ചാണ്
എന്റെ സ്വപ്നങ്ങൾ പറന്നുതുടങ്ങിയത്

-


1 DEC 2022 AT 0:04

ത്യാഗ സമ്പന്നമായ സ്നേഹബന്ധങ്ങൾ
ജീവിതാരാമത്തിന്റെ
ഉർവരത നുണയും.,!!

-


17 NOV 2022 AT 2:46

നിനവിന്റെ കുളിർ കാറ്റിലലിഞീ ചേരാൻ മെഴുതിരി നാളങ്ങൾ പോലെ ചിലർ...!! നിന്നുകത്തുന്ന തീ ചൂടിൽ വിധിയുടെ കണ്ണീർ ക്കയത്തിൽ മേൽക്കുര തകർന്നു വീണ സ്വപ്നങ്ങളും മാറിലടുക്കി ചിലർ.!!ആരവങ്ങൾക്കുംഅധിനിവേശ ങ്ങൾക്കും ഇടയിൽ ചിലർ!! കാഴ്ചകൾക്ക് ഇടംകൊടുക്കാ ത്ത തിരക്കിനിടയിൽ ചിലർ !!
ഈ താരാട്ടു പാട്ടിനെ നെഞ്ചോടു ചേർക്കാൻ മറുവരികളില്ലാത്ത
വസന്തത്തിന്റെ പൂവിളികൾ കടന്നു വരുമോ ?

-


17 NOV 2022 AT 2:15

കുന്നിൻമുകളിലെ കുളിരു
തിന്നു വേവുന്നിവർ
നമുക്കെന്നുംതണുപ്പില- കതാപമേകാൻ

-


13 NOV 2022 AT 20:57

കുഞ്ഞുമനസുകൾ ചെറുശലഭങ്ങൾ കടന്നുപോകട്ടെ!
ഇതുവഴി കടന്നുപോകട്ടെ!!
തരംഗമാവുക വിജ്ജ്ഞാനത്തിൻ
പദങ്ങൾ പാടുക നാം!
വിഹംഗമാകെ നിറയും കാഹളമൂതിയുണർത്തുകനാം!,
മരുത്തിലുണരും കുളിരലയായി
പറന്നു നീങ്ങുകനാം
നിറഞ്ഞുമണ്ണിൽപുതുമഴയാവാൻ
പടയണി ചേരുകനാം
അടർക്കളങ്ങൾ തകർത്തുമാറ്റും വിപ്ലവമാവുകനാം!
കടന്നുപോകും ഋതു ഭംഗികളുടെ തിളക്കമാവുകനാം! വീണുകിടക്കും വിഹ്വലതയിൽ
ചെറുപുഞ്ചിരിയവുകനാം
മനസ്സുനിറയെ സ്നേഹംപൂക്കും
മരങ്ങളാവുക നാം
കനിവിൻ നിറവിൽവർണംനിറയും പുക്കളമാവുക നാം
കുഞ്ഞുമനസ്സുകൾ
ചെറുശലഭങ്ങൾ
കടന്നു പോകട്ടെ ഇതുവഴി
കടന്നു പോകട്ടെ
|രജനിദിനേശ്

-


9 NOV 2022 AT 23:26

എരിഞ്ഞടങ്ങിയ പകലിന്റെ നെറുകയിൽ
കുങ്കുമം തൊട്ട പകലോൻ ചായം പുശുന്ന വിണ്ണിലെ
നക്ഷത്രമായ് പിറക്കാം ഞാൻ നിന്റെ നിലാമഴയത്തു നനയാൻ!!!

-


28 OCT 2022 AT 0:34

മഞ്ഞുകോടിയിലിളം- വെയിൽചിരാതുമ്മവെച്ചിടും,
പുലരിയിൽ.
നിന്നെയൻകിനാവുമ്മവെച്ചിതാ-
നിലാവുനീന്തിയ മുല്ലപോൽ

-


16 OCT 2022 AT 23:49

ഓരോ ജീവിതവും മരണത്തിലേക്കുള്ള
വഴിയാവുമ്പോൾ ആവഴി
പാതി ദൂരം പോയാൽ മാത്രം
മനസിലാവും,

ജീവിതം എന്തെന്ന്.!!

-


Fetching Rajani Nk Quotes