കഥകളും കദനങ്ങളാറ്റുന്ന കരളുമായ്,
കദളീ വനത്തിലെ കാറ്റു പോലെ,
കഥനം, സഖീ നിന്റെ വദന,മീയുള്ളവൻ,
കതകു ചാരാതിന്നുമോർക്കുന്നിതാ.-
കടമയുടെയും കഷ്ടപ്പാടിന്റെയും കയറിൽ കഴുത്ത് കുരുങ്ങി, ചത്തു മലച്ച ലക്ഷ്യങ്ങളുടെ ജഡവും പേറി ജീവിക്കേണ്ടി വരുന്ന ചില ജന്മങ്ങളുണ്ട്. ഉയിർത്തെണീക്കാൻ അവയ്ക്കാകുമെന്ന പ്രതീക്ഷയോടെ കലണ്ടറിന്റെ താളുകൾ മറിയുന്നത് നോക്കിയിരിക്കുന്നവർ.
-
നന്ദി,
മുറിപ്പാടിൻ മുള്ളുകൾക്ക്,
തലോടിയ വിരലുകൾക്ക്,
ചിരി തന്ന മുഖങ്ങൾക്ക്,
മിഴിനീരു പകുത്തോർക്ക്,
നന്ദി,
മരവിച്ച മനസിന്റെ,
കരുത്തായി മാറിയോർക്ക്,
അടുത്തെത്തും വിളികൾക്ക്,
അകലത്തായ് മറഞ്ഞോർക്ക്,
നന്ദി,
ഒഴുകുന്ന ചോരയൂറ്റി,
കുടിക്കാനായ് നടന്നോർക്ക്,
പിളർന്നെന്റെ ഹൃദയത്തിൻ,
നടുഭാഗം നുണഞ്ഞോർക്ക്,
നന്ദി,
ഇരുട്ടെങ്ങും നിറഞ്ഞപ്പോൾ,
ചൂട്ടുവെട്ടം പകർന്നോർക്ക്,
എരിവേനൽപ്പൊരിച്ചിലിൽ,
കുളിർ കാറ്റു ചൊരിഞ്ഞോർക്ക്.
നന്ദി,
തനിച്ചാക്കി മറഞ്ഞോരു,
നിഴലിനും നിയതിക്കും,
വഴി കാട്ടി വിളക്കായി,
തെളിഞ്ഞോൾക്കും, നന്ദി നന്ദി.-
തിരിച്ചറിവ്
-------------------------
വയറ്റിലൊരു കൂമൻ മൂളിയപ്പോഴാണ്,
മീൻകലത്തിൽ തലയിട്ടതിനു കല്ലേറ് കൊണ്ട ചാവാലിപ്പട്ടിയുടെ വേദനയറിഞ്ഞത്.
അമ്മ ചുവരിലെ ചുവന്ന ഇലക്ട്രിക്ക് കെടാവിളക്കിന് പിന്നിലായി ചിരിച്ചപ്പോഴാണ്,
കിട്ടിയ കാശിനു വിറ്റു കളഞ്ഞ കറുമ്പി പശുവിന്റെ കിടാവു കരഞ്ഞതെന്തിനായിരുന്നെന്നു മനസ്സിലായത്.
ഓഖിയെന്റെ കുടിലിനെ ആർത്തിയോടെ തിന്നപ്പോഴാണ്,
ഇന്നാളിൽ ഞാനെറിഞ്ഞിട്ട കൂടിനെയുരുമ്മിയാ കാക്കയലച്ചതിന്നർത്ഥം തിരിഞ്ഞത്.-
പകലെങ്ങോ മറയുമ്പോൾ,
പഴയോരോ കഥയോർക്കെ,
പതിവില്ലാതകതാരിൽ,
പതിഞ്ഞു ശോകം.-
They don't know you. They don't know your struggle. They don't know the battle you are fighting every single day. They don't even stand a chance to be what you are, to go through what you have. They think they are entitled. Entitled to the facilities they inherit, to the idleness they enjoy, without realising the pain their ancestors endured to improve the lifestyle. They don't know the agony to just exist in a horrendous crisis. So leave them all. Those who belittle you, condemn you, draw unfair comparisons on you. They take everything for granted. And, they laugh at every toiling man. But you, you are the true warrior, crawling alone in the torrid desert. You know what! You are still moving, progressing towards the light at the end of this dark and damned tunnel. Yes, you will reach there. The day you do that is going to justify the value of your furious combat.
-
Our day begins and ends with you.
From the womb to tomb, you give
birth, nourish, support, share, and
lose yourself along the way.
Here to all mothers, sisters, lovers,
wives, and grandmothers. Here to
the intense force that builds our
universe. Here to the immovable grit
that shaped our present. Here to the
many sacrificed dreams, which could
have revolutionised our world.-
Do not measure my growth
with your scale because while
you were out there spending
someone else's money to
buy the scale, I was sweating
to make one on my own.-
You know, pure bliss doesn't come just like that. You need to fade, fail and fall down. You have to get hurt, annoyed, and frustrated. You think you are dead inside. You feel it's time to elope from your problems. You will see your friends stabbing you from the back, poking in the wound, enjoying the trickle of blood oozing out. Hang in there.. Your sleepless nights will be brightened by ecstatic light. You will see the traitors digging their own grave. And, you will wear that same mesmerising smile again.
Time is ticking..-