RAGIL RANDANIKKARAMAL   (RAGILRANDANIKKARAMMAL)
584 Followers · 1 Following

Lyrics are subject to copyright
Joined 2 April 2018


Lyrics are subject to copyright
Joined 2 April 2018
13 JUL AT 17:44

ദൈവമേ....

മരുഭൂമിയിലെ മരുപ്പച്ചയെന്നപോലെ

അവളിൽ എന്നോടുള്ള ആദ്യ വികാരം

ഉണർന്നിരിക്കുന്നു.

വെള്ളം വീഞ്ഞാക്കിയവനേ...

മേഘത്തെ മഴയാക്കി അവളിലേക്ക്

അത്ഭുതങ്ങൾ പെയ്യിച്ചാലും.!

പ്രണയം
തളിർക്കട്ടെ ഇലകൾ വിടരട്ടെ..

-


12 JUN AT 23:13

കാവു തീണ്ടി കാവു തീണ്ടി
പോയതെങ്ങാടീ പെണ്ണേ
കാവു പൂക്കണ കാലമൊന്നായ്
കണ്ടതല്ലേടി..
കൊടിയേറ്റം നാളിലന്ന് ചൊന്നതല്ലേടി നീയും-
തലയാട്ടി മുടിയേറ്റം കണ്ടതല്ലേടി.

മുപ്പത്തി മുക്കോടി ദേവത മാരുണ്ടിവിടതിൽ
മുക്കുത്തിയിട്ടതൊന്നു നീമാത്രമല്ലേ..

അതിൽ മൂക്കുത്തിയിട്ടതൊന്നു
നീമാത്രമല്ലേ..

-


9 JUN AT 21:09

"जब तक सांस है,

तब तक एहसास दिलाऊँगी तुझे..."

"ये सिर्फ प्यार नहीं प्यारी,

ये है मोहब्बत."

-


5 DEC 2024 AT 20:21

കുലുക്കം
........

കാറ്റ്
തിരയിളക്കി

തിര
കരയിളക്കി

കര ഋതുക്കളെയും
അവ നിന്നെയും

നീ എന്നെയും
ഒന്നിളക്കി...

-


30 NOV 2024 AT 21:24

etc...
.....

നോക്കു ഒരു പൂർണ്ണവിരാമത്തിന്റെ
മുന്നിലും പിന്നിലും
ഓരോരോ പൂർണ്ണവിരാമങ്ങൾ...

-


20 NOV 2024 AT 9:41

ചോദ്യം..?

തീരത്തുനിന്ന് നോക്കി
കടലുകണ്ടെന്നു പറയുന്നവരെ...!

നിങ്ങൾക്കെന്റെ
പ്രണയത്തെക്കുറിച്ചുപറയാൻ
എന്തവകാശം...?

-


19 NOV 2024 AT 20:55

പാഠ പുസ്തകം
.........

ചരിത്രം ഞാൻ അന്വേഷിച്ചില്ല.
ചാരിത്രം മറച്ചു നോക്കിയില്ല.

മുഖചിത്രം കണ്ടവരൊക്കെ വായിച്ചു നോക്കിയത്രേ..
വായിച്ചവരൊക്കെ കുറ്റം പറഞ്ഞു

പിന്നെയും പുസ്തകത്തിനു വായനക്കാരേറെ..

ഞാനെന്റെ പുസ്‌തകം അടച്ചു വെക്കട്ടെ
താളുകൾ മറിക്കാതെ തന്നെ....

-


26 MAY 2024 AT 22:28

"Raat me toot ta tara dekha
Mere jaisa tha,

Chand ko koi faraq nahi pada
bilkul tere jaisa tha."

-


12 APR 2024 AT 23:04

കൂടെ
.....

നാലമ്പലനടയിൽ പോകാം
നാരായണ ഗീതം പാടാം
നാടാകെ ചെന്നുവിളിച്ചാ
മംഗല്യം കൂടാം

നാവോരുടെ പാട്ടും കേൾക്കാം
നാഗത്തറ തൊഴുതു മടങ്ങാം
നമിരുപേരല്ലാതിങ്ങനെ
ഒന്നായ് നിന്നീടാം

-


10 APR 2024 AT 16:34

ദുഃഖ വെള്ളി
...........

മരണക്കിടക്കയിൽ
അവളെനിക്ക്
രക്തം തന്നു..

ഉയർത്തെഴുന്നേല്ക്കാൻ
വീഞ്ഞു തന്നു...

ജീവൻ തരാനല്ലാതെ
രക്തവും വീഞ്ഞും
ഞാനെന്തിന് തരണമെന്ന്
ഉറക്കെ ചോദിച്ചു..

നീ മരിക്കേണ്ടവനാണെന്ന്
പതിയെ പറഞ്ഞു..

-


Fetching RAGIL RANDANIKKARAMAL Quotes