രാധിക മംഗലശ്ശേരി  
155 Followers · 13 Following

Joined 25 May 2018


Joined 25 May 2018

ചേർച്ചയില്ലാത്തേതോ പ്രതലത്തിൽ ചാലിച്ചെഴുതിപ്പോയെന്ന തെറ്റിനാ-
ലറിയാതെ, തെളിയാതെ,
നിറം മങ്ങി കറപുരണ്ടുപോ-
യെത്ര യെത്ര പെൺജീവിത ചിത്രങ്ങൾ— % &— % &

-



ചിലപ്പോ, പൊടുന്നനെ പൊട്ടിമുളക്കുന്ന ചില ഓർമ്മപ്പൊടിപ്പുകളെ ഉടൻ നുള്ളിപ്പൊളിച്ച് കളയണമെന്നോർക്കും.
ചിന്തിച്ചു തീരും മുമ്പാ പൊടിപ്പങ്ങനെ വളർന്നു പടർന്നുപന്തലിച്ചൊരു വടവൃക്ഷമാകും.........

നുള്ളിയടർത്തികളയണമെന്നോർക്കുമ്പോഴേക്കും
ഇത്രേം വളർന്നു വലുതാവാനെന്തുമന്ത്രമാണവരുടെ കയ്യിലുള്ളതാവോ

-



അടുത്തുണ്ടെന്നു കരുതുന്ന സ്നേഹബന്ധങ്ങളുടെ ചുമലിൽ
തളരുന്നേരമൊന്നു
തലചായ്ക്കാമെന്നോർക്കവെ
നാമറിയും
അത്രമേൽ അവർ "നമുക്കടുത്തുണ്ടായിരുന്നു"വെന്നത്
വെറുമൊരുതോന്നൽ മാത്രമായിരുന്നെന്ന്....
തൊട്ടടുത്തുണ്ടായിരുന്നിട്ടും പലരും
" പ്രകാശവർഷത്തോള" മകലെയായിരുന്നെന്ന്.......

-





കൺമുന്നിൽ കാണുന്ന ആൾരൂപങ്ങൾ മാത്രമേ സത്യമായുള്ളൂ....
അവർ നമ്മോടു പറയുന്ന വാക്കുകൾക്കു പോലുമുണ്ടാവും
നമ്മെ നമ്മളായ് കാണിക്കുന്ന
കണ്ണാടിക്കുള്ളതുപോലൊരു മറുവശം

-



കനം തൂങ്ങിയ വയറുമായി, ഇടിമിന്നലിൻ്റേയും കാറ്റിൻ്റേയും കൈകളിൽ തൂങ്ങി ഒരു മഴ നിനച്ചിരിക്കാതെ പടി കടന്നെത്തി. ഒരായിരം മണിമുത്തുകൾക്ക് ജന്മമേകി ഈറൻ കാറ്റിൻ്റെ കയ്യിൽ നോക്കാനേൽപ്പിച്ച്, ഭാവഭേതമേതുമില്ലാതെയിതാ തിരിച്ചിറങ്ങിപ്പോവുന്നു

-



ഒരുങ്ങിയിറങ്ങി പോവേണ്ടാത്ത, മുന്നേകൂട്ടി വരച്ച വഴികളില്ലാത്ത, തിരക്കിട്ടോടി പോരേണ്ടാത്ത, എവിടെയായാലുമവിടെ നിന്നെപ്പോഴുമിറങ്ങി പുറപ്പെടാവുന്ന, അക്ഷരചിറകിലേറിയുള്ള യാത്രകളോടാണെനിക്കെന്നുമേറെ പ്രണയം

-



*അവൾ *
ചുറ്റിലുമെന്നു മെപ്പോഴുമവളീവിധം
കാണുമെന്നോർത്തു തെല്ലും പരിഗണിച്ചില്ല,
പാഴ് വാക്കു മാത്രമേ സദാ ചൊല്ലൂ എന്നോർത്തവൾക്കൊട്ടും ചെവികൊടുത്തില്ല,
തിരക്കിട്ടോടവേ കണ്ടതായ് നടിച്ചില്ല, ചേർത്തൊന്നു പിടിച്ചില്ല, മെഴുകുതിരിയായവളുരുകുന്നതു പോലുമറിഞ്ഞില്ല.

കാലങ്ങൾ നീണ്ടുനീണ്ടവസാനം തിരക്കുകളെല്ലാമൊഴിഞ്ഞു ഞാനവളെ തിരയവെയറിയുന്നു
പാവകണക്കെൻ്റെ ചുറ്റിലായിന്നും ചലിക്കുമവൾ എന്നെയെന്നേ മറന്നു പോയിരിക്കുന്നു.

-



ഇന്നലെ പെയ്തിറങ്ങിയ ഓർമ്മമഴയിലെ മഴത്തുള്ളികൾക്കെല്ലാം നിൻ്റെ മുഖമായിരുന്നു. ഒടുവിൽ ആ മഴപെയ്ത്തിൻ നനഞ്ഞു നനഞ്ഞെൻ്റെ സ്വപ്ങ്ങളിപ്പോൾ "പനിച്ചു പൊള്ളുന്നു."

-



നോവുകളുടെ കുഞ്ഞു കുഞ്ഞു മണൽ തരികൾ തട്ടി
പോറൽ വീണ മനസ്സിൻ്റെ കണ്ണാടി ചില്ലുകൾക്ക്
അവ്യക്തവും വികൃതവുമായ ചിത്രങ്ങൾ സൃഷ്ടിക്കാനേ കഴിയൂ.

സന്തോഷത്തിൻ്റെയും പുഞ്ചിരികളുടെയും പട്ടുതൂവാലകൾ വേണം,
ആ കണ്ണാടി ചില്ലുകളെ പോറലേൽക്കാതെ കാത്തു സൂക്ഷിക്കാൻ..

-



ഓർക്കാൻ മറന്നു പോവുന്നതിന് 'മറവി'യെന്നും,
മറക്കാൻ മറന്നു പോവുന്നതിന് 'ഓർമ്മ'കളെന്നുമത്രേ പേര്.....
മറവിയിലും ഉണർന്നിരിക്കുന്ന ഓർമ്മകൾക്ക് 'സ്വപ്നങ്ങളെന്നും'😍😍

-


Fetching രാധിക മംഗലശ്ശേരി Quotes