നൈമിഷികം
ചെറുതാവാൻ
എന്തെളുപ്പമാണെന്നോ?
വീർത്ത ബലൂണിന്റെ
കാറ്റു പോവുന്നതിന്റെ
നിസ്സാരതയോർത്താൽ മതി.
താഴാനുമെളുപ്പമാണ്
അനന്തവിഹായസ്സിൽ പറക്കുന്ന
പാരാച്ചൂട്ടിൽ നിന്നും
ബന്ധമറ്റു പോവുന്ന
അവസ്ഥയോർത്താൽ മതി.
ജി.പുഷ്പാകരൻ ബെണ്ടിച്ചാൽ
-
1 OCT 2019 AT 16:30