Priyan Shemmashan   (പ്രിയനച്ചൻ)
19 Followers · 13 Following

Joined 5 September 2018


Joined 5 September 2018
26 AUG AT 20:21

വെറുതെ ഒന്ന് ഫോണിലെ contact പരിശോധിച്ചാൽ കാണുവാൻ സാധിക്കും കുറേ നാളുകളായി ഒരിക്കൽ പോലും ഉപയോഗിക്കാത്ത, ഒരുകാലത്ത് സ്ഥിരം ഉപയോഗിച്ചിരുന്ന ഒരു കൂട്ടം ഫോൺ നമ്പരുകൾ..... ഒരിക്കൽ എല്ലാം ആയിരുന്നവർ ഒരു ഫോൺ അകലത്തുണ്ടായിരുന്നവർ, ഇന്ന് ഹൃദയംകൊണ്ട് വളരെ അകലത്തേക്ക് പോയവർ... ആരോ പറഞ്ഞതുപോലെ... പോയതൊന്നും നമ്മുടേത് ആയിരുന്നില്ല... നമ്മുടേത് ഒന്നും പോയിട്ടുമില്ല.... അങ്ങനെ ചിന്തിക്കാൻ സാധിച്ചാൽ തീരാവുന്ന വിഷമങ്ങളല്ലേ നമുക്കുള്ളൂ...

ശുഭരാത്രി....

-


15 AUG AT 0:02

അമ്മയ്ക്കരികെ....15

അവഗണനകളുടെ ആഴങ്ങളിൽ തളർന്നു പോകാത്തവൾ....
പരിഗണനകളുടെ ഉന്നതികളിൽ സ്വയം മറക്കാത്തവൾ....
മാറിലെ ചൂടാൽ അവനെ വളർത്തിയവൾ....
കുരിശോളം അവനു കൂട്ടുപോയവൾ...
പുനരുത്ഥാന പ്രത്യാശയിൽ കാത്തിരുന്നവൾ...
അവൻ്റെ സ്നേഹലാളനകളെക്കാൾ ശാസനകൾക്ക് കാതോർത്തവൾ...
അവനിലെ തന്നെക്കാൾ, തന്നിലെ അവനെ ബഹുമാനിച്ചവൾ....
സ്ത്രീകളിൽ സൗഭാഗ്യവതി...
അമ്മയുടെ പ്രാർത്ഥന കോട്ടയാകട്ടെ....

സ്വാതന്ത്ര്യദിനാശംസകൾ...
ശുഭദിനം...

-


14 AUG AT 9:10

അമ്മയ്ക്കരികെ....14

സഹനങ്ങളുടെ കൂമ്പാരമാണ് രക്ഷയുടെ നിത്യ സന്തോഷത്തിന് അടിസ്ഥാനമെന്ന് അമ്മയെക്കാൾ മനോഹരമായി കാട്ടിത്തരുവാൻ സാധിക്കുന്നതാർക്കാണ്....

വി.ലൂക്കോസ് 2 : 34 - 35

ശുഭദിനം....

-


13 AUG AT 8:27

അമ്മയ്ക്കരികെ....13

അവനെ മനസ്സിലാക്കുവാൻ ശ്രമിക്കുക എന്നതാണ് അവനെ അറിയുന്നതിൻ്റെ പ്രഥമ വഴി എന്ന് അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നു....

വി.യോഹന്നാൻ 2 : 5

ശുഭദിനം....

-


12 AUG AT 9:24

അമ്മയ്ക്കരികെ....12

ആത്മസമർപ്പണത്തേക്കാൾ വലിയ ആരാധന ഇല്ലെന്ന് അമ്മ നമുക്ക് കാണിച്ചു തരുന്നുണ്ട്....

വി. ലൂക്കോസ് 1 : 38

ശുഭദിനം....

-


11 AUG AT 9:06

അമ്മയ്ക്കരികെ ....11

ആത്മാർത്ഥമായ ദൈവാന്വേഷണങ്ങൾ നമ്മെ അവൻ്റെ സന്നിധിയിൽ എത്തിക്കുമെന്ന് അമ്മ നമ്മെ കാണിച്ചു തരുന്നു....

വി. ലൂക്കോസ് 2 : 43 - 46

ശുഭദിനം....

-


10 AUG AT 7:18

അമ്മയ്ക്കരികെ .... 10

ഹൃദയം തുളയ്ക്കുന്ന വാക്കുകളേക്കാൾ ഹൃദയം തുറക്കുന്ന വചനങ്ങൾക്കേ ഒരാളെ രൂപാന്തരപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ എന്ന് അമ്മ നമ്മെ പഠിപ്പിക്കുന്നുണ്ട്....

വി. ലൂക്കോസ് 2 : 51

ശുഭദിനം....

-


9 AUG AT 7:14

അമ്മയ്ക്കരികെ....09

അവനിലേക്കുള്ള ദൂരം ഒരു ജീവിതത്തോളമാണെങ്കിലും അവനു നമ്മിലേക്കുള്ള ദൂരം ഒരു വിനയപ്പെടലിൻ്റെ മാത്രമാണെന്ന് അമ്മ എത്ര മനോഹരമായി നമ്മെ പഠിപ്പിക്കുന്നു....

വി. ലൂക്കോസ് 1: 38

ശുഭദിനം...

-


8 AUG AT 11:55

അമ്മയ്ക്കരികെ....08

ദേശദൂരങ്ങളെക്കാൾ ഹൃദയസാമിപ്യമാകണം സാഹോദര്യ സൗഹൃദങ്ങളുടെ മാനദണ്ഡമെന്ന് അമ്മ നമ്മെ പഠിപ്പിക്കുന്നു....

വി.ലൂക്കോസ് 1 : 39 - 40

ശുഭദിനം....

-


7 AUG AT 7:42

അമ്മയ്ക്കരികെ.... 07

സങ്കടങ്ങളുടെ ആഴങ്ങളിലും സമചിത്തതയോടെ നിൽക്കുവാൻ അമ്മയോളം സാധിക്കുന്നതാർക്കാണ്....

വി. യോഹന്നാൻ 19 : 25

ശുഭദിനം....

-


Fetching Priyan Shemmashan Quotes