ഉള്ളിൽ ഒരു നോവ് പൊങ്ങുന്നുണ്ട്
നിൻ്റെ വരവറിയിച്ച് കൊണ്ട് ഒരു കാറ്റ്- ഗന്ധവും പേറി വരുന്നുണ്ടാകണം
നീ നീ നീ എന്ന് എൻ്റെ ഹൃദയം ചിലമ്പിച്ചുകൊണ്ടേ ഇരിക്കുന്നു.
കണ്ണ് കണ്ണിൽ കൊരുക്കണം,
ഉയിരുംകൊണ്ട് പോവണം
ഉള്ളിൽ ഒരു നോവ് പൊങ്ങുന്നുണ്ട്
നിൻ്റെ ഓരോ ഓർമയിലും
നൂറായിരം ഈയാമ്പാറ്റകൾ
ചിറകുപൊഴിയുന്നുണ്ട്
നീയെന്ന തീയിൽ എരിഞ്ഞ് അടങ്ങുന്നു
ഞാനും..-
അടുത്തജന്മം എനിക്ക് മുന്നേ ജനിക്കുക
നിൻ്റെ നിഴലുകൾ നീളം വയ്ക്കുമ്പോൾ എനിക്കായി കാത്തിരിക്കുക
എൻ്റെ കാലത്തിലേക്ക് കൈപിടിച്ച് നടക്കാം
ഈ ജന്മത്തിൽ നിനക്ക് മുന്നേ ഞാൻ നടക്കുന്നു
തിരിച്ചറിയാതെ പോവുന്നു,
ഒരു കൈ അകലത്തിൽ നിൽക്കുന്നു
പിടിതരാതെ എൻ്റെ പ്രണയമേ!
-
എന്തോ ഓർത്ത് നെഞ്ച് വിങ്ങുന്നൂ,
കണ്ണ് കലങ്ങുന്നു..
. നീ......
അല്ലാതാര്
എൻ്റെ ഓർമയിൽ നിറയാൻ!!!!-
ഉറക്കം-
ഉറങ്ങി,
ഉറങ്ങി,
ഉറങ്ങി,
സ്വപ്നത്തിലേക്ക് വഴുതി വീഴുമ്പോൾ
ചിലപ്പോ,
ഒരു പാമ്പ് കാലിൽ ചുറ്റിപ്പിടിക്കും
ചിലപ്പോ,
ഒരു കുഴിയിലേക്ക് മറിയും
എന്തായാലും സ്വപ്നം മുറിയും
കിതച്ച്,വിയർത്ത്,ഞെട്ടി ഉണർന്നു 'അമ്മേ' ന്നു നിലവിളിക്കും
പിന്നെ ഉറക്കത്തിൽ ആണെന്ന് കണ്ട്
അലസ്യത്തോടെ കമഴ്ന്ന് കിടക്കും- മുറിഞ്ഞ സ്വപ്നത്തെ കൂട്ടിച്ചേർക്കാൻ കാത്തു കിടക്കും അല്ലെങ്കിൽ ഒരു 'ഉണ്ടാക്കി സ്വപ്നം' കാണും.അങ്ങനെ എപ്പോഴോ ഉറങ്ങി പോകും.ഉണരുമ്പോൾ എന്തോ ഒരു ശൂന്യതയാണ്,
കണ്ടസ്വപ്നം ഓർത്തെടുക്കാൻ ഒരു ഉണർവിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല.-
ഒന്ന് ഇറങ്ങി പോകുന്നുണ്ടോ
നിന്നെ ഓർത്തു നീറി നീറി
ഞാൻ അങ്ങ് ഇല്ലാതാകുന്നു
ഇതൊന്നും അറിയാതെ,
നീയും..!!!!
-
ഒരു ആവേശത്തിൽ
നിന്നിലേക്ക് കയറിപോയതാണ്.
തിരികെ ഇറങ്ങാനുള്ള
വഴി ...
ഇനി ഏതാണ്?!!!-
മുറ്റത്തെ വെള്ളത്തിൽ
മുങ്ങിക്കുളിക്കുന്നു,
മുത്തോളം പോന്നോരു-
മഴത്തുള്ളി....-
പൂക്കാനിനിയൊരു വസന്തമില്ലെങ്കിലും
വറുതിയിൽ ഉന്മത്തമാവാനൊരു
കുഞ്ഞു പൂവെങ്കിലും കാത്തുവയ്ക്കട്ടെ-