Parvathy venugopal   (Paru)
1.5k Followers · 297 Following

വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും..
വെറുതെ മോഹിക്കുവാൻ മോഹം ❤️

Battery about to die😜
Joined 5 May 2018


വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും..
വെറുതെ മോഹിക്കുവാൻ മോഹം ❤️

Battery about to die😜
Joined 5 May 2018
4 NOV 2023 AT 23:28

കാലത്തിൻ ഗതിയിലൂടെ സഞ്ചരിക്കുന്നവൾ!!

-


23 JAN 2021 AT 7:44

അവളെന്റെ പ്രിയപെട്ടവളാണ്...
മറ്റെന്തിനേക്കാളും ഞാൻ സ്വാർത്ഥതയോടെ സ്നേഹിക്കുന്നവൾ...
ഇപ്പോഴും അവളെനിക്ക് വറ്റാത്ത വ്രണമാണ്!
ഒരുപക്ഷെ അവളുടെ മുറിപ്പാടുകളെ ഞാൻ തന്നെ ആകണം വീണ്ടും കീറി നോവിപ്പിക്കുന്നത്!
മറക്കുന്നവളെ വീണ്ടും ഓർക്കാൻ പ്രേരിപ്പിക്കുന്നത്!
ഉയരാൻ ശ്രമിക്കുന്നവളെ വീണ്ടും പിറകോട്ടു വലിക്കുന്നത്!
എങ്കിൽപോലും അവൾക്കും പ്രിയപെട്ടവൾ ഞാൻ തന്നെയാണ്!!

-


5 MAY 2020 AT 20:58

ഞാനെന്റെ തൂലികയെ കൊന്നു...
വീണ്ടും വീണ്ടും നുറുക്കി കൊന്നു...
സ്വപ്നങ്ങളെ മഷി നിറച്ച് നിഷ്കരുണം
അവളിൽ സ്വയം തുന്നിച്ചേർക്കുമ്പോൾ
നോവുന്നത് എനിക്കു മാത്രമാണെന്ന്
അവൾ ചിന്തിച്ചില്ല !!

-


25 SEP 2019 AT 12:39

സഖാവെ...

നിനക്കായ്‌ മുഴങ്ങിയ മുദ്ര്യവാക്യങ്ങൾ
ഇന്നിതാ നിലച്ചു..
നിൻ കരം കവരാൻ കൊതിച്ച
ചെങ്കൊടി ഏന്തിയ എന്റെ കൈകൾ
ചങ്ങലകളാൽ തളക്കപ്പെട്ടു..
നിനക്കായി എഴുതിക്കൂട്ടിയ
പ്രണയപുഷ്പങ്ങൾ മാത്രം
ഇന്നുമെൻ ഹൃത്തിൽ നൊമ്പരമായി
പൂവിട്ടു നിന്നു....

-


8 JAN 2021 AT 15:00

ശൂന്യതകളിലേക്ക് നടന്നു കയറാൻ കഴിയുന്നൊരു കാലം വരുമെങ്കിൽ
അന്നു നിങ്ങളെ മറക്കണം എനിക്ക്...
ഒരു ഓർമ കൊണ്ട് പോലും നിങ്ങളിൽ ചുറ്റിപടരാതെ ഇരിക്കണം...
നിങ്ങൾ ആരാണെന്നു പോലുമറിയാതെ ആ കണ്ണുകളിൽ നോക്കി പുഞ്ചിരിക്കണം...

-


12 DEC 2020 AT 0:48

കുത്തിക്കുറിച്ചതൊക്കെയും ഓരോ നോവുകളായിരുന്നത്രെ!!
ചുരുളുകളായി വലിച്ചെറിഞ്ഞതോ സ്വപ്നങ്ങളും ❤

-


25 JUN 2020 AT 22:22

ഇന്നലെയും നിങ്ങളെന്റെ സ്വപ്നത്തെ പിടിച്ചെടുത്തു....
സ്വപ്നമാണ്.... ഇറക്കി വിടൂ.. !!
എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.
നിങ്ങളെ ഇറക്കി വിടാൻ ഞാനും പരിശ്രമിച്ചു...
പരാജയം !!
സ്വപ്നത്തിൽ പോലും ഞാൻ നിങ്ങടെ തടവറയിൽ ആണ് !!

-


21 JUN 2020 AT 22:52

-


4 JUN 2020 AT 15:13

-


22 MAY 2020 AT 19:18

....

-


Fetching Parvathy venugopal Quotes