മരിക്കാൻ സമയമായി
മറക്കാൻ കഴിയുന്നില്ല.-
കണ്ണിന് നനയാൻ വയ്യാ
മെയ്യിന് അത് താങ്ങുവാൻ വയ്യാ
കരയാം ചിരിക്കാം
കരഞ്ഞുകൊണ്ട് ചിരിക്കാം
ആളില്ല കോലോത്ത്
കണ്ണ് പോത്തി ഇരിക്കാം
നാല് നാഴിക തികയും മുമ്പ്
അത്തതാഴത്തിനു ഇരിക്കാം
ആറാട്ട് പൂരത്തിന് ആന എന്തിന്?
ഒറ്റക്കിത്തിരി സങ്കടങ്ങൾ ചവയ്ക്കാം
ചിരിക്കാം ചിരിക്കാം
മലർന്നങ്ങു കിടക്കാം-
മാംസം കത്തികരിഞ്ഞ്
ജീവൻ പോവുന്നത് കണ്ട ബാല്യം
കൂരയ്ക്കു കീഴിൽ
മരണം കരിപ്പിടിച്ച മുറിയിൽ
ജീവിതം കഴിച്ചുകൂട്ടിയപ്പോൾ
കൂട്ട് മെഴുകുതിരി വെട്ടം അല്ലായിരുന്നു
മറിച്ച് ഇരുട്ട് ആയിരുന്നു
ജനിച്ചത് ആർക്കു വേണ്ടി?മരിക്കുന്നതും..
കൂട്ടിനെന്നും ഇരുട്ട് മാത്രം.-
പ്രണയം ;ശരീരം കെടുത്ത് സ്നേഹിക്കും
സൗഹൃദം ; ശരീരം പോലും മറന്നു സ്നേഹിക്കും-
കൃഷ്ണനും ക്രിസ്തുവും അള്ളാഹുവും
ഒന്നാണോ എന്നറിയില്ല. എന്നാൽ,
ഈ മൂന്ന് കൂട്ടരെയും വിശ്വസിക്കുന്നവർ
എന്റെ പൊതിച്ചോറിലാണ് വിശപ്പകറ്റാറ്-
ഇരുപത്താറാം വയസ്സിൽ മരം മുറിച്ചപ്പോൾ കേട്ടത്
വിറകുകൊള്ളിയുടെ ശബ്ദം
പതിനാറാം വയസ്സിൽ മരം മുറിച്ചപ്പോൾ കേട്ടത്
രണ്ട് വസ്തുക്കളുണ്ടാക്കുന്ന ഘർഷണത്തിന്റെ ശബ്ദം
ആറാം വയസ്സിൽ മരം മുറിച്ചപ്പോൾ കേട്ടത്
"മരത്തിന്റെ കരച്ചിലും "-
രണ്ട് കുടകൾക്കുള്ളിലെ തണുപ്പ്
ഒരു കുടക്കീഴിൽ ചൂടായി മാറിയപ്പോൾ
എനിക്കത് പ്രണയമായിരുന്നു
അവൾക്ക് അത് എന്തായിരുന്നു എന്ന്
ചിത എരിഞ്ഞു തീരുന്ന ആ നിമിഷം
കണ്ണുകൾ കൊണ്ട് പോലും
അവൾ പറഞ്ഞുതന്നില്ല-
അഞ്ച് സെക്കന്റിൽ ഒട്ട് ഇട്ട് ഇറങ്ങി വരുന്നവർ ഓർക്കുക.
തെറ്റ് ചെയ്തെന്നോർത്തു അഞ്ചു കൊല്ലം ദുഃഖിക്കരുത്,
ശരികൾക്കായി നന്മയ്ക്കായി നാടിനായി ചൂണ്ടുവിരൽ ചലിപ്പിക്കു.-
ഇന്ന് പടച്ചോൻ കണ്ണീരെല്ലാം കുപ്പിയിൽ ശേഖരിച്ചുവെക്കുന്നുണ്ട്
നാളെ ഉയർച്ചകളിൽ ആരും കണ്ണുവെക്കാതിരിക്കാൻ.
ആ കൂട്ടിവെച്ച കുപ്പികളിൽ നിന്ന് ഒരു മഴ തരാനായി-