ഞാൻ 💖   (DrShyz)
843 Followers · 159 Following

read more
Joined 27 April 2018


read more
Joined 27 April 2018
27 AUG 2023 AT 11:37

പ്രണയം...

അതിനിപ്പോൾ,
നിന്റെ മുഖം ആണ്
നിന്റെ പേരാണ്
നിന്റെ മണമാണ്..... 💖





-


8 JAN 2023 AT 5:48




കാലം തെറ്റി പെയ്തൊരു മഴയിൽ
വല്ലാതെ കുളിരുന്നുണ്ട്,
കിടുകിടുക്കുന്നുണ്ട്
പനിക്കുന്നുണ്ട്....



-


8 JAN 2023 AT 5:04



അങ്ങനെ എല്ലാത്തിനും
ഒരു കാലം ഉണ്ടെന്നിരിക്കെ,
കാലം തെറ്റി വന്നതിനെല്ലാം
ഒരു കഥ പറയുവാൻ ഉണ്ടാവില്ലേ....


-


28 FEB 2022 AT 10:53

ഒരിക്കലും സ്വന്തമാകില്ല എന്ന് അറിയാവുന്ന ഒരുവനെ/ ഒരുവളെ പ്രണയിച്ചിട്ടുണ്ടോ. ആത്മാവിന്റെ ഓരോ അംശത്തിലേക്കും അവർ ചേരുന്നത്  ഉള്ളിലൊരൽപ്പം പേടിയോടെ നോക്കിനിന്നിട്ടുണ്ടോ. കേൾക്കുന്ന പാട്ടുകളിൽ വായിക്കുന്ന പുസ്തകങ്ങളിൽ കാണുന്ന സിനിമകളിൽ അവർ നിറഞ്ഞു നിൽക്കുന്നതായി തോന്നുമ്പോൾ, ഒക്കെ തോന്നലുകൾ ആണെന്ന് തോന്നിപ്പിക്കുവാൻ മനസ്സിന്റെ വാതിലിൽ അവർക്കുനേരെ കൊട്ടി അടച്ചിട്ടുണ്ടോ. ഇതൊന്നുമറിയാതെ ആ വാതിൽ തള്ളിത്തുറന്ന് അവർ വീണ്ടും കടന്നുവരുമ്പോൾ നിസ്സഹായതയോടെ അവർക്കുനേരെ ചിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ. അവരുടെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള സംസാരങ്ങൾ ഉള്ളിൽ ഒരു നോവോടെ കേട്ട് ഇരുന്നിട്ടുണ്ടോ...????

-


12 NOV 2021 AT 8:05



എന്നാണ് ഒരാൾ ഉണ്ടാവുക.
ഉത്തരവാദിത്വമോ കടമയോ
എന്തിന്റെ പേരിൽ എങ്കിലും,
നിർബന്ധിതമായെങ്കിലും
വന്നെത്തി പോകുന്നൊരാൾ...


-


25 AUG 2021 AT 22:47

ഒരുപാട് വായിക്കുന്ന ദിവസങ്ങളിൽ ഞാൻ കുറച്ച് ഏറെ സ്വപ്നം കാണാറുണ്ട് ,
ഹോ എന്നാ ഒരു എഴുത്ത്" എന്ന് പറയുന്ന ഒരു കഥയേയോ, ലേഖനത്തെയോ ഞാനും ഗർഭം ധരിക്കുന്നത്, പൂർത്തിയാക്കുന്നതുവരെ അതിന്റെ ആലസ്യത്തിൽ നടക്കുന്നത്, വല്ലാതെ ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ writers block എന്ന് buildup ഇടുന്നത്, ഒടുവിൽ അക്ഷര കുഞ്ഞുങ്ങളായി അവയെ പെറ്റ് കൂട്ടുന്നത്, അവരങ്ങനെ വളർന്നു വലുതാകുമ്പോൾ എന്റെ കുഞ്ഞ് ആണെന്ന് അഭിമാനത്തോടെ പറയുന്നത്, എഴുത്തുകാരിയുടെ കട്ടികണ്ണട വെച്ച് വരാന്തയിലിരുന്ന് അവയെ ഓർത്ത് പുളകം കൊള്ളുന്നത്, അങ്ങനെ അങ്ങനെ അങ്ങനെ....

പക്ഷേ ഇങ്ങനെ ഓർക്കാനുള്ള കഴിവ് മാത്രം പോരല്ലോ 😜🤪

-


23 AUG 2021 AT 10:30


പെറ്റ് നെയിംസ് ഇല്ലാത്ത
ഭ്രാന്തമായ ഫോൺ വിളികൾ ഇല്ലാത്ത
സ്ഥിരമായ കൂടികാഴ്ച്ചകൾ ഇല്ലാത്ത
കള്ളത്തരങ്ങൾ കാട്ടാത്ത , കട്ട് തിന്നാത്ത
കലാപങ്ങൾ ഇല്ലാത്ത, ഒന്നിക്കാൻ ആവാത്ത
അങ്ങനെ നമ്മളിൽ തുടങ്ങി
എന്നിലും നിന്നിലും ആയി അവസാനിച്ച
പ്രണയങ്ങൾ ഒന്നും പ്രണയങ്ങൾ അല്ലത്രേ.....

-


15 AUG 2021 AT 22:30

നിങ്ങൾ എന്നിൽ കോറിയിട്ട മുറിവുകളാണോ,
നിങ്ങൾ ഇല്ലായ്മ അസ്വസ്ഥപെടുത്തിയ ഏകാന്തതകൾ ആണോ,
നിങ്ങളുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പരിഹാസങ്ങളാണോ
അതോ ഞാൻ അത്ര മോശം അല്ലെന്ന്
എനിക്ക് തന്നെ ബോധ്യം വരുത്താൻ
ഞാൻ കണ്ടെത്തിയ വഴികൾ മാത്രമായിരുന്നോ അയാൾ....


-


6 AUG 2021 AT 18:12



പഴുത്തു തുടങ്ങിയൊരു
പരുവിൽ തൊടുമ്പോഴുണ്ടാകുന്ന
സുഖമുള്ളൊരു നോവ് പോലെ
ആയിരിക്കുന്നു നീ.
പൊട്ടി ഒലിച്ചു പോകുന്നതിനു
മുൻപ് ഞാനാ നോവ്
ശെരിക്കൊന്ന് ആസ്വദിക്കട്ടെ...

-


1 AUG 2021 AT 22:11




ഇതിൽ കൂടുതലായി
എനിക്ക് സ്നേഹിക്കാനറിയില്ല
നിനക്ക് അത് വേണ്ടെങ്കിൽ കൂടി...

-


Fetching ഞാൻ 💖 Quotes