ജ്യൂബി,
എന്നെ ഇയാൾ ജീവൻ തന്നിട്ടൊന്നും സ്നേഹിക്കേണ്ട
ഏറ്റവും പ്രിയപ്പെട്ടൊരാൾ ഉണ്ടെങ്കിൽ അത്
ഞാനാവണം എന്നുമാത്രം...
അതും
ഞാൻ കൂടെ ഉണ്ടെങ്കിൽ നീ ഹാപ്പി ആണെന്ന് തോന്നുന്നുണ്ടെങ്കിൽ
മാത്രം
-
നിന്റെ സൗഹൃദം നഷ്ടപെടുത്തുന്ന ഒന്നും എന്നിലും
എന്നെ മറക്കും വിധം നിന്നിലും
ഒരു മാറ്റവും നമുക്കിടയിൽ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...-
ഡീ
ടീച്ചറേ
നിങ്ങളെക്കാൾ
മറ്റൊരാളെ
എനിക്ക് സ്നേഹിക്കാനും
വിശ്വസിക്കാനും കഴിയില്ല-
താങ്ങാൻ ആവില്ല എന്ന് കരുതിയ പലതിനേയും താങ്ങാൻ പഠിപ്പിച്ച ഒന്നാണ് സാഹചര്യം
-
മൊയ്തീൻ ഷാ
തേടി വന്ന ചിരികൾക്ക്,
കെട്ടിപ്പിടുത്തങ്ങൾക്ക്,
ഒത്തിരുന്ന് കേട്ട നിറയെ ഓർമ്മകളുള്ള കഥകൾക്ക്,
പുതിയ പങ്കുചേരലുകൾക്ക്,
വെച്ചു നീട്ടിയ അളവില്ലാത്ത സ്നേഹത്തിന്,
തേൻമധുരമുള്ള പനനീർപ്പൂ മണമുള്ള മേൽവിലാസങ്ങൾ ഉണ്ടാക്കിതന്നതിന് ഒരുപാട് നന്ദി കുട്ടിപ്പാ
-
ഹൃദയത്തിൽ
ഉരുണ്ട് കൂടുന്ന കാർമേഘങ്ങളോട്
എത്രവട്ടം ഞാൻ പറയുന്നു
ഒന്ന് പെയ്യാൻ
എന്നിട്ട് വേണം
എനിക്കൊന്ന് ശാന്തമാവാൻ
♥️...-
മനസ്സിലെപോഴോ നിന്നോടൊരു ഇഷ്ടം തോന്നി,
ആ ഇഷ്ടത്തിന്റെ പേരിൽ
ഇന്നെനിക്ക് നിന്റെ സൗഹൃദം നഷ്ടമായി-
എനിക്ക് ചുറ്റുമുള്ളത്
ജീവിതത്തിൽ ഒറ്റപെട്ടവരോ
അത്തരം സാഹചര്യത്തിലൂടെ കടന്നു
പോയവരോ ആയിരിക്കാം
അതുകൊണ്ടാണല്ലോ
ഞാനെഴുതുന്നതിൽ
നിങ്ങൾ നിങ്ങളെയും കാണുന്നതെന്ന്
ഹൃദയം കൊണ്ട് പറയുന്നത്
അതെത്രമാത്രം വേദനയാണ്
♥️....-
പ്രതേകിച്ചു ഇന്ന് രാത്രി പാതിര പിന്നിട്ടു, എന്നിട്ടും ഉറക്കത്തിന്റെ സ്പർശനമേൽക്കാത്ത കണ്ണുകൾ.
മുന്നോട്ടു നോക്കുമ്പോൾ അകതാരിൽ അഗ്നിപർവ്വതം പോലെ പുകയുന്ന അസ്വസ്ഥത.
നീളൻ പായയിൽ നെഞ്ചിലെ
നെരിപ്പോടുമായ് കിടക്കുമ്പോൾ പടച്ചവനോട് മനമുരുകി...
ഇതുവരെ എന്തെങ്കിലും ഞാനായിട്ടുണ്ടെങ്കിൽ അത് നിന്റെ കനിവ്, സഫലീകരണത്തിന് നിന്റെ തുണയും വേണം പ്രധാന പ്രാർത്ഥനകളെ ശ്വാസം പോലെ ചേർത്തു പിടിച്ചു....
സുബ്‌ഹിയോടടുത്ത സമയം
ഉദരലോകത്തെ വാത്സല്യമൊട്ട്
ഉയിരോടെ ഉമ്മയുടെ ചാരത്തിലേക്ക് പിറന്നിട്ട് ഇന്നേക്ക് മുപ്പതു കഴിഞ്ഞു
ആത്മ സൗഹൃദങ്ങളുടെ തണലും,തണുപ്പുറിഞ്ഞ
രാത്രികൾ. എല്ലാർക്കും ഹൃദയം തൊട്ട
നന്മ നിറഞ്ഞ നന്ദി.-
നീയെത്ര
അകലെയാണെങ്കിലും നീയെന്നെ സ്നേഹിക്കുന്നത്
ആ ആഴത്തിൽ ഞാനറിയുന്നുണ്ട്
തിരികെ
ഞാൻ നെൽകുന്നതൊക്കെയും
നീയറിയുന്നുണ്ടോ
അതറിയാതെ പോകുന്നത്
ദുഖകരമാണ്
♥️.....-