മറ്റാർക്കും മനസ്സിലക്കാൻ
കഴിയാത്ത രണ്ട്
പ്രധാന കാര്യങ്ങളുണ്ട്
എല്ലാ മനുഷ്യരുടെ
ജീവിതത്തിലും
നൽകുന്നവർക്ക് മാത്രം
ആഴമറിയുന്ന സ്നേഹവും
അനുഭവിക്കുന്നവർക്ക് മാത്രം
തീവ്രതയേറുന്ന വേദനയും
-
നാം നമ്മളെ സ്നേഹിച്ചാൽ നമ്മളെ പരിഗണിച്ചാൽ നമ്മളിലെ സന്തോഷത്തെ കുറവുകളെ ,നിറവുകളെ ദുഃഖങ്ങളെ അതിലുപരി നമ്മളെ തിരിച്ചറിഞ്ഞാലെ തിരിച്ച് മറ്റുള്ളവരെ ഉപാധികളില്ലാതെ സ്നേഹിക്കാനും പരിഗണിക്കാനും കഴിയുകയുള്ളു
-
സ്നേഹത്തിന് പകരം
സ്നേഹം മാത്രം
സ്നേഹം അനശ്വരമാണ്.
മറ്റെല്ലാം കാലങ്ങൾക്ക്
അപ്പുറം മാറ്റം വരുന്ന
പ്രതിഭാസമാണ്
മാറ്റമില്ലാതെ സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും
കഴിയുക ഒരനുഗ്രഹവും
സ്നേഹം മനസ്സിലാക്കപ്പെടാതെ
പോകുന്നത് കഠിനമായ വേദനയും-
നമ്മളിലെ കുറ്റവും കുറവും പരാതികളും പരിഭവങ്ങളും നമ്മളോട് പറഞ്ഞ് നമ്മളെ ശല്യപ്പെടുത്തുകയും നമ്മൾക്ക് വേണ്ടി മറ്റുള്ളവരോട് വാദിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയുക
കാരണം അവരാണ് നമ്മളെ സനേഹിക്കുന്നത്-
ഇടക്കെങ്കിലും നമ്മൾ നമ്മളെത്തന്നെ തിരയണം
അങ്ങിനെ തിരയുമ്പോൾ മനസാക്ഷിക്ക് മുൻപിൻ തെളിയുന്ന നമ്മുടെ രൂപത്തിൽ ആത്മാർത്ഥമായി പുഞ്ചിരി വിരിയുന്നുവെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം-
സ്നേഹത്തിൻ
ഇതളുകളിൽ
മുള്ളുകൾ
കൊളുത്തി
വലിക്കുമ്പോഴും
പുഞ്ചിരിയോടെ
ആ നോവിനെ
സ്നേഹിക്കുന്നവരാണ്
ഏറെയും
-
നമ്മുക്ക് ചുറ്റുമുള്ള മനുഷ്യരെ
തിരിച്ചറിയുക എന്നതാകട്ടെ
കഴിഞ്ഞ കാലങ്ങളിലെ തിരിച്ചറിവും
മുന്നോട്ടുള്ള യാത്രയിലെക്കുള്ള
ചുവടു വെയ്പ്പും-
നമ്മുടെ സാന്നിദ്ധ്യം ഒരാളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ ഒരു പുഞ്ചിരി കൊണ്ടെങ്കിലും അവരുടെ കൂടെ നിൽക്കുക
നമ്മുടെ സാന്നിദ്ധ്യം ഒരാളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പുഞ്ചിരിയോടെ തന്നെ മാറി നിൽക്കുക-