nk ashique   (nk)
177 Followers · 23 Following

Joined 12 August 2018


Joined 12 August 2018
3 SEP 2018 AT 11:06

പരിഹസിക്കുന്നവർ പരിഹസിക്കട്ടെ അവരെ തടയാൻ പോകേണ്ട..
ഓരോ ഇതിഹാസങ്ങൾക് പിന്നിലും ഒരുപാട്‌ പരിഹാസങ്ങളുടെ കഥയുണ്ട്..

-


9 SEP 2020 AT 17:13

നമ്മുടെ ജീവിതത്തിന്റെ ചരട് മറ്റൊരാളുടെ കയ്യിൽ ഏല്പിക്കാതിരിക്കുക..
സാഹചര്യത്തിനനുസരിച് ഓന്തിനെക്കാൾ വേഗത്തിൽ നിറം മാറാൻ അപാര കഴിവുള്ളവനാണ് മനുഷ്യൻ..

-


8 NOV 2019 AT 18:40

അയാളാദ്യമായി കണ്ണട വെച്ചിരിക്കുന്നു..
ചോദ്യമുയർന്നു ..
കാഴ്ചക് മങ്ങലേറ്റോ..
ഇല്ല ...മറുപടി വിചിത്രമായിരുന്നു..
കാണേണ്ടതെല്ലാം വെറുക്കേണ്ടതാണ്...
ഇതിലെല്ലാം മങ്ങിയ കാഴ്ചകളാണ്..

-


31 OCT 2019 AT 18:05

വിരഹിത്തിന്റെ ദുർഗന്ധം പേറി നടക്കവെ കാലങ്ങൾക്കിപ്പുറം പ്രണയത്തിന്റെ സുഗന്ധം തന്നവളുടെ വാക്കിന് വീണ്ടും കാതോർത്തു..

ആഗ്രഹിച്ച മരണമെത്തും മുന്നേ ഒരിക്കലെങ്കിലും നിന്റെ കൂടെ ജീവികണമായിരുന്നു..

ഒരിക്കലെങ്കിലും എന്റെ കൂടെ ജീവിച്ചിരുന്നെകിൽ മരണത്തോട് നിനക്കു വെറുപ്പായേനെ..

-


8 OCT 2019 AT 19:23

ഒറ്റക്കിരുന്നവരെ ഒരുപാട് നോവിക്കണോ..
പ്രണയത്തിന്റെ കൂട്ട് കൊടുത്ത് അറ്റമില്ലാത്ത സ്വപ്നങ്ങളിലേക് തള്ളിവിട്ട് പറയാതെ ഇറങ്ങിപ്പോയൽ മതി..

-


18 SEP 2019 AT 16:34

അലയടി നിലച്ച ഹൃദയത്തോട് ഞാൻ ഇങ്ങനെ മന്ത്രിച്ചു.. കഴിഞ്ഞ കാലത്തെ നി മറക്കണം..മറുപടി മനോഹരമായിരുന്നു.. മറവിക് മരണമെത്രേ ഉത്തമം...

-


21 JUL 2019 AT 20:57

ഓരോ ഇതളുകളും കൊഴിഞ്ഞാ പൂവിനെ നഷ്ടപ്പെടുമ്പോഴും..അടുത്ത പൂക്കാലം കാത്തിരിക്കുകയാണ് ഓരോ ചെടിയും..

-


31 MAY 2019 AT 10:06

ഓർമതൻ ചന്ദ്രനെ മൂടുമെൻ
കർമേഘ സഖീ.. വീണ്ടും വരിക
ഇടക്കിടെ ചുടുമഴയായ്..
കണ്ണീർ ചാലിട്ടൊഴുകുന്ന
ഇടനേരം പെയ്തൊഴിയുക..
മഴയോ കണ്ണീരോ ഞാൻ തിരിച്ചറിയാതിരിക്കട്ടെ..

-


27 MAY 2019 AT 12:24

അതു ഭ്രമമാണ് ഭ്രമം പ്രണയമല്ലത്..
പുറം മേനിയിൽ തുടിച്ച വെറും ഭ്രമം
ഇല്ലില്ല ആയുസ്സില്ലതിന് ആഗ്രഹക്കെട്ടിറങ്ങിയൽ പിന്നത് വെയിലേറ്റുരുകുന്ന മഞ്ഞാണ്
ഇടനേരം കുളിരേകിയ വെറും മഞ്ഞ്.

-


9 MAY 2019 AT 11:19

മരണമെന്തെന്നാൽ..
ആത്മാവ് ഉയർത്തപ്പെടുന്നതല്ല..
എന്നിലെ നി ഇല്ലാതാവുന്നതാണ്..

-


Fetching nk ashique Quotes