വേനലിൽ ചിറകറ്റു വീണ
ശലഭത്തിന് തണലേകിയ വാക
പൂക്കളിൽ നിറയേ പ്രണയത്തിൻ്റെ
ചുവന്ന പാടുകൾ......
നിൻ്റെ വരികളിൽ
നിറഞ്ഞു നിന്നിരുന്ന അതെ ചൂടും ഗന്ധവും.....
പ്രണയം തീരാത്ത നിന്റെ കവിതകളിൽ ഞാനിന്നും
എന്നെ തേടാറുണ്ട് ....
-
ആളി കത്തുന്ന തിരിപോലെ ഞാൻ നിന്നിൽ എരിഞ്ഞു തീർന്നിട്ടും എന്തുകൊണ്ട് നീ എന്നെ കാണാതെ പോയി.....
ഇത്രയും വർഷങ്ങളിക്കുമിപ്പുറം നീ എന്നെ തേടുന്നുണ്ടങ്കിൽ ഓർക്കുക എനിക്ക് പകരമാകാൻ ഈ ഭൂമിയിൽ ആർക്കും കഴിയില്ല-
നടന്നു തീർത്ത വഴികളൊക്കെയും പിന്തിരിഞ്ഞു നടക്കാൻ വല്ലാത്ത കൊതി തോന്നുന്നു.....
ഒരപ്പൂപ്പൻ താടിയെ പോലെ പാറി നടന്ന്, ഇഷ്ടങ്ങളെ കൂട്ട് പിടിച്ച് ഒരിക്കലും അവസാനിക്കരുത് എന്നാഗ്രഹിച്ച യാത്ര.....
കഴിയില്ലെന്നറിയാമെങ്കിലും ആഗ്രഹിക്കാനും സ്വപ്നം കാണാനും ആരെയും ഭയപ്പെടേണ്ടല്ലോ....-
മാഷേ എനിക്ക് തന്നോട് ദേഷ്യമാണോ , വെറുപ്പാണോ, സങ്കടമാണോ എന്നറിയില്ലെടോ....?
എങ്കിലും ഒരു കുഞ്ഞ് പരിഭവം ഉണ്ട്....!!പരാതിയുണ്ട്...!!
നിഴലായി മരണം വരെ കൂടെ ഉണ്ടാകുമെന്ന് വാക്ക് തന്നിട്ടും പാതി വഴിയിൽ ഉപേക്ഷിച്ചു പോയതിന്...
എന്റെ സാഹചര്യം മനസിലാക്കാത്തതിന്... എന്റെ നിസ്സഹായ അവസ്ഥയിൽ കൂടെ നിൽക്കാത്തതിന്...
എന്നെ ചേർത്തു നിർത്തേണ്ട അവസ്ഥയിൽ എന്നെ ഒറ്റപ്പെടുത്തിയതിന്....
അങ്ങനെ വാക്കുകൾക്കൊണ്ട് പറയുവാനാവാത്ത, നിന്നെ കുത്തി നോവിക്കാൻ കഴിയാത്ത ഒരു കുഞ്ഞ് പരിഭവം.....-
സ്വന്തമാക്കുക എന്നതിനേക്കാൾ നിൻ്റെ പ്രാണൻ്റെ തുടിപ്പിലൂടെ നിലയ്ക്കാത്ത സംഗീത മഴയായ് പെയ്തു നിറയുവാൻ മോഹിക്കുന്നവളാണ് ഞാൻ....
ഒരിക്കൽ ഞാനില്ലാതാകുമെന്നറിയാം.., പക്ഷേ നിന്നിലുടെ ജീവിച്ച മനസ്സിന് ഇനി അറിയാൻ കഴിയാത്തൊരു വേദനയേ ബാക്കിയുണ്ടാകൂ മരണവേദന...
കാരണം ജീവൻ പിടയുമ്പോഴും ശ്വാസം നിലയ്ക്കുമ്പോഴും നീയെന്ന പ്രണയവസന്തം തുറന്ന് തന്ന പാതകളിലൂടെ എൻ്റെ സ്നേഹം നിൻ്റെ കരങ്ങൾ കോർത്തു പിടിച്ചു നടക്കുകയാകും അപ്പോഴും....
-
പ്രണയമേ.., നിന്നെ അഗാധമായ് പ്രണയിക്കുമ്പോഴൊക്കെയും മിഴികൾ ഒഴുക്കുന്ന നീർ തുള്ളികൾക്കും ഹൃദയം അനുഭവിക്കുന്ന ആനന്ദത്തിനും പ്രണയമെന്നല്ലാതെ മറ്റൊരു അർത്ഥവുമില്ല..
എങ്കിലും നിറഞ്ഞൊഴുകിയ പുഴ വറ്റിവരണ്ടപോൽ നീയെന്നിൽ ഓർമ്മ മാത്രമായ് ശേഷിക്കരുതെന്ന് ഞാൻ ആശിക്കുന്നു...-
പുലരിയുടെ പൂതെന്നലിൽ
മനമറിയാതെ മാനസ്സമിടറി
നിറമുള്ള സ്വപ്നങ്ങൾ മനസ്സിൽ നിറച്ചുകൊണ്ട്
പുതിയ പുലരിയെ വരവേറ്റു...-
ഒരിക്കൽ നീയെന്നിലും ഞാൻ നിന്നിലും വസിച്ചിരുന്നു...
നീയെന്റെ ആത്മാവും ഞാൻ നിന്റെ ശരീരവുമായിരുന്നു.....
അതുകൊണ്ടാകും ഞാൻ നിന്നിലും നീ എന്നിലും നിറഞ്ഞിരിക്കുന്നത്....-
നീയെന്നിൽ നിന്നും എത്ര ദൂരെയായാലും എന്റെ കണ്ണുകൾ തേടുന്നത് നിന്നെയാണ്...
കണ്ണടക്കുന്ന നിമിഷം നീയെന്നിൽ നിറയുന്നപോലെ.....
കാതോരം കേൾക്കുന്നതും നിന്റെ സ്വരം മാത്രം
എല്ലാമൊരു തോന്നൽ എന്നറിയാം
എങ്കിലും ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്...
നീയെന്റെതും ഞാൻ നിന്റെതും
ആണെന്നെ ഭ്രാന്തമായ വിശ്വാസത്തിന്റെ കാത്തിരിപ്പ്....-
നീയെന്റെ ജീവനാണ് അതുകൊണ്ടാകാം എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി ഒന്നുമില്ലാഞ്ഞതും
ഇന്നലെകളുടെ ഓർമകൾക്ക് ഒരു ആയുസിന്റെ വേദനയുണ്ട്, എങ്കിലും
സ്നേഹിക്കാമിനിയും, കണ്ണടയും നാൾ വരെ-