Nithin Abraham  
184 Followers · 37 Following

Joined 4 June 2017


Joined 4 June 2017
9 NOV 2018 AT 20:20

എന്തൊരു അലർച്ച,
നിന്റെ ചിന്തകൾക്ക്, നിന്റെ ഭാവനകൾക്ക്,
അത് ചീവീടുകളുടെ കാറിച്ച പോലെ എന്റെ കർണം തകർത്തു,
നിന്റെ മനകോട്ടയിലെ ആയിരം അറകളിൽ നി എന്നെ പൂട്ടിയിട്ടു,
വെറുമൊരു അടിമ കണക്കെ എന്റെ ശരീരത്തിന് നി വിലയിട്ടു,
ഒന്ന് മാത്രം നി ഓർമിക്കുക,
സർവ്വം സഹയാം ഭൂമിയിൽ നിന്ന് ഭദ്രയിലേക്കുള്ള ദൂരം വലുതല്ല.

-


7 NOV 2018 AT 19:57

അതിലുമേറെ തിരച്ചിലുകൾക്ക് ശേഷം,
അമ്മയെ ഞാൻ കണ്ടെത്തും,
മേഘചിറകുകളിൽ എവിടെയോ.
അന്നും അമ്മ ചോദിക്കും,
"എന്തേ കുട്ട്യേ ഇത്ര വൈകീത്".

-


17 DEC 2017 AT 20:32

തണുത്തുറച്ച ശരീരം പട്ടടയിൽ അഗ്‌നി വിഴുങ്ങുമ്പോൾ,
കത്തിയമർന്നു പുകമറ വായു വരവേൽകുമ്പോൾ,
പിന്നീട് അത് ആകാശം സ്വീകരിക്കുമ്പോൾ,
ബാക്കിവന്ന ഒരുപിടി ചാരം ഭൂമി ഏറ്റുവാങ്ങുമ്പോൾ,
ഒടുവിലെ അസ്ഥികൾ ചിതഭസ്മമായി ഭാരതപ്പുഴയിൽ ലയിക്കുമ്പോൾ,
മനുഷ്യൻ അറിയുന്നു പ്രകൃതി നിയന്ത്രിക്കുന്ന പഞ്ചഭൂതത്തെ,
ജീവനോടെ അല്ലെങ്കിലും.

-


16 DEC 2017 AT 20:22

കിഴക്കൻ മലകളെ പിൻപറ്റി സൂര്യൻ യാത്ര തുടങ്ങി.ജനാലാക്കിപ്പുറം ആ കാഴ്ച്ച നോക്കി നിന്ന അവളുടെ അരികിലേക്ക് ഒരു തണുത്ത ശീതകാറ്റു വീശി വന്നു.
സ്വപ്നങ്ങളും പ്രതീകകളും മരവിച്ച അവളുടെ ശരീരം മരവിച്ചത് അവൾ കാര്യമാക്കിയില്ല.
ഒരുപക്ഷെ അന്ന് അവളെ അറിയാൻ ശ്രമിച്ചത് ആ കാറ്റു മാത്രമായിരിക്കും...
മൂകമായ ആ ശീതകാറ്റു മാത്രം...

-


14 DEC 2017 AT 22:53

കാലം മായ്ക്കാത്ത മുറിവുകളില്ല;
പക്ഷെ വേർപ്പെട്ടത് കൂട്ടിച്ചേർക്കാൻ കാലത്തിന് കഴിവില്ല.

-


13 DEC 2017 AT 16:52

Never leaving the ones who gave me wings.

-


12 DEC 2017 AT 13:53

ഇരുളാർന്ന ജീവിതം നയിച്ച ജനതയുടെ നിറം;
സ്വപ്‌നങ്ങൾ അടിച്ചമർത്തപ്പെട്ടവന്റെ നിറം;
തോൽക്കാൻ മനസില്ലാത്ത പോരാളിയുടെ നിറം;
ഇരുട്ടിന്റെ നിറം;
കറുപ്പ്.

-


11 DEC 2017 AT 15:32

ശിശിരത്തിന്റെ വിരഹം അറിഞ്ഞ
പൂവിനെ
വസന്തത്തിന്റെ പ്രണയം
അനുഭവിക്കാൻ അറിയു.

-


9 DEC 2017 AT 12:57

കാലം നൽകുന്ന നരകളെക്കാളും വേദനിപ്പിക്കുന്നത്,
അത് മാതാപിതാക്കൾക്ക് കൊടുക്കുന്ന ചുളുവുകളെയാണ്.

-


6 DEC 2017 AT 20:30

Hide now from your desires.
Hide now from your feelings.
But you can't hide from regret
on your death bed.

-


Fetching Nithin Abraham Quotes