എത്ര പുകഞ്ഞാലാണ് ഒന്ന് കായുക....
എത്ര എരിഞ്ഞാലാണ് ഒന്ന് വേവുക....
എത്ര കാത്തിരുന്നലാണ് ഒന്ന് ആറുക....
എന്നിട്ടെപ്പോഴാണ് ഞാൻ നിന്നിൽ നിറയുക...-
ഒറ്റപെടലിൽ കൂട്ടായിരിക്കുന്നതല്ല, ആഘോഷങ്ങളിൽ പങ്കാളിയാവുന്നതാണ് സന്തോഷം...
-
വാക്കുകളിലെ വർണ്ണനകളല്ല,
പ്രവർത്തിയിലെ കരുതലാണ് ഓരോരുത്തരെയും പ്രിയപ്പെട്ടവർ ആക്കുന്നത്....-
നിഴലായ് കൂടെ നടന്ന്
നിറങ്ങൾ പകരേണം,
നീറും വേദനയിലും
നിറഞ്ഞു ചിരിക്കേണം....-
ആയിരം സിഗരറ്റ് വലിക്കുന്നതിനേക്കാൾ സുഖം പ്രിയതമയുടെ ഒരു കിസ്സിനു തന്നെയാണ്...
-
നെഞ്ചിലൊരു പിടപ്പാണ് നീ...
നീയില്ലാത്ത നിമിഷങ്ങളിൽ ഭ്രാന്തമായൊരാവസ്ഥ, സ്നേഹത്തിന്റെ ഭാഷ ചിലപ്പോൾ ഭ്രാന്തായ് നിന്നിലേക്കെത്തുന്നു....-
ഏത് വാക്കിനാൽ ഞാനെന്റെ നൊമ്പരം നിന്നെ അറിയിക്കും ഓമലാളെ...
നെഞ്ച് തകർന്ന് കണ്ണ് കലങ്ങി ചോരപോലെൻ ഊർന്നിറങ്ങിയെൻ കണ്ണീർ,
ചെഞ്ചോര ചോപ്പിനാൽ അടയാളം വെച്ചൊരാ കണ്ണുമായ് ഉറങ്ങാതെ ഞാൻ ഉണർന്നിരുന്നു...
പൊട്ടി ചിതരിയെൻ കണ്ണുനീർ തുള്ളികൾ എന്നെ നോക്കി കൊഞ്ഞനം കാട്ടി...
ഒരു വാക്ക് കൊണ്ട് നീ എന്നെ തലോടുവാൻ മോഹിച്ചു പോയി ഞാൻ പുലരുവോളം.....-