Nimya C   (നിമ്യ)
4 Followers · 4 Following

Joined 20 June 2023


Joined 20 June 2023
12 HOURS AGO

അവളെനിക്കാരായിരുന്നു.......
എന്നതിന് ഒരുത്തരം
നൽകാനാവില്ല.
പെയ്തു തോരാത്ത
കണ്ണുനീരിൽ
സാന്ത്വനത്തിന്റെ കുട നിവർത്തിയവൾ.
എവിടെയോ ഞാൻ നഷ്ടപ്പെട്ടെന്നു
കരുതിയ എൻ്റെ ഇഷ്ട്ടങ്ങളിലേയ്ക്ക്, ലക്ഷ്യങ്ങളിലേയ്ക്ക്,
വഴികാട്ടിയായവൾ .
ഇനിയും എനിക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യത്തിന്റെ ആകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചവൾ.
വെയിലേറ്റ് വാടിത്തളർന്ന എന്നിൽ
തണലായി പൂത്തു വിടർന്നവൾ. ഏകാന്തതയുടെ നാലു ചുവരുകളിൽ വെളിച്ചമായി കൂട്ടുനിന്നവൾ. കണ്ണടയ്ക്കുമ്പോഴും
എൻ്റെ കണ്ണുകളിൽ
ഞാൻ കാണുന്ന എൻ്റെ
പ്രിയപ്പെട്ടവൾ..

-


13 APR AT 20:59

മേടമാസ പുലരിയിൽ ,
കണി കണ്ടുണരാൻ,
കണ്ണൻ്റെ മഞ്ഞപ്പട്ടാടയായ്
മാറീടുവാൻ,
കർണ്ണികാരമേ നീ
മിഴി തുറക്കൂ .......

-


13 APR AT 20:58

മേടമാസ പുലരിയിൽ ,
കണി കണ്ടുണരാൻ,
കണ്ണൻ്റെ മഞ്ഞപ്പട്ടാടയായ്
മാറീടുവാൻ,
കർണ്ണികാരമേ നീ
മിഴി തുറക്കൂ .......

-


10 APR AT 7:30

മൈലാഞ്ചികളാൽ
അവളാ
പെരുന്നാൾ കവിതയെഴുതി,
പാട്ടും കളികളുമായ്
പുത്തനുടുപ്പിട്ട് കുഞ്ഞുങ്ങൾ എങ്ങും ,
ഒത്തുചേർന്നവരുടെ
മനം നിറയുവാനുമ്മ
ബിരിയാണി ചെമ്പ് തുറന്നു.
മനവും മണവും ഹാ.......!

-


9 APR AT 5:25

അടുത്ത
ജന്മത്തില്ലെങ്കിലും ,
ഒരു മലരായ് വിരിയണം.
അത്രമേൽ സ്വയം
സൗരഭ്യം പരത്തുന്ന,
സ്നേഹത്തിൻ തേൻ നിറയുന്ന,
ഒരു നാൾ പതിയെ കൊഴിഞ്ഞു
മണ്ണിൽ അലിയുന്ന കാട്ടുപൂവ് .......

-


9 APR AT 0:14

അടുത്ത
ജന്മത്തില്ലെങ്കിലും ,
ഒരു മലരായ് വിരിയണം.
അത്രമേൽ സ്വയം
സൗരഭ്യം പരത്തുന്ന,
സ്നേഹത്തിൻ തേൻ നിറയുന്ന,
ഒരു നാൾ പതിയെ കൊഴിഞ്ഞു
മണ്ണിൽ അലിയുന്ന കാട്ടുപൂവ് .......

-


7 APR AT 19:23

ഉരുക്കിയൊലിക്കുന്ന
വേനലിൽ ,
ഒരു പുതുമഴയായ്,
നീ എന്നിൽ, പെയ്തുവെങ്കിൽ.......

-


23 MAR AT 23:43

പെട്ടെന്നൊരുന്നാൾ
തനിച്ചാവുന്ന
അവസ്ഥ
അത്രമേൽ
ഭയാനകം.......

-


23 MAR AT 23:39

ചിലയിടങ്ങൾ
അങ്ങനെയാണ്
ഹൃദയത്തിൽ
ആഴ്ന്നിറങ്ങി
വേരൂന്നിയവ ,
ഏകാന്തതയിൽ
ഒന്നു കാണാൻ
കൊതിക്കുന്ന,
ഹൃദയം നുറുങ്ങുന്ന
വേദനയിലൊന്നു
ചേർന്നു നിൽക്കാൻ
കൊതിക്കുന്നയിടം .
അതിനു പകരമാവാൻ,
മറ്റാർക്കും കഴിയാത്തയിടം

-


21 MAR AT 21:24

ചിന്തകളിൽ
നീ വന്നു
നിറയുമ്പോൾ
കവിതകൾക്കു
ചന്തമേറുന്നു സഖീ ......

-


Fetching Nimya C Quotes