എന്നെപ്പോലെ എൻ്റെ സ്വപ്നങ്ങളും നിഗൂഢമാണ് -
ഒരു തലേം വാലുമില്ലെന്നേ, ന്താ ചെയ്യാ?-
സ്വന്തമാണെന്ന് മനസ്സ് മന്ത്രിച്ചനാൾ തൊട്ട്
മനസ്സാലെ നീ തന്ന താലി ഞാൻ മാറിലണിഞ്ഞിരുന്നു
ആശിച്ചപോൽ നിൻ കൈകളാലതെൻ
കണ്ഠത്തിൽ ചാർത്തിക്കാണാൻ
ഈശൻ കുറിനോക്കിയ നാളിനായ് ക്ഷമയറ്റു ഞാനും
ദിനാന്തങ്ങളെ ദൃതികൂട്ടി പറഞ്ഞയച്ചു നോക്കി
അത്രമേൽ ഭ്രാന്തമായി നീയെന്നിൽ നിറഞ്ഞിരുന്നു വേർപെടുത്താൻ പറ്റാത്തവണ്ണം
കാലമെത്ര കാത്താലും നീയില്ലാതെ വയ്യെന്നായി
എനിക്കു നിൻ ജീവിതകാവ്യത്തിലെ പ്രേമാക്ഷരങ്ങളാവണം
ജീവനൊടുങ്ങുവോളം നിന്നിൽ ജീവിക്കണം-
ദേഷ്യം അലിയാൻ ഐസുരുകുന്ന സമയം പോലും വേണ്ടാത്ത ചില extra-ordinary മനുഷ്യന്മാർ ഉണ്ട് - കുറച്ചു നേരം പിണങ്ങിയിരുന്നാൽ തിരിച്ചറിയാം
-
ഞാൻ തോറ്റുപോയിടത്തെല്ലാം
എൻ്റെ സ്നേഹം ജയിച്ചിട്ടെയുള്ളൂ
അതുകൊണ്ട് തെല്ലു നിരാശയില്ല-
കാരണത്തിന് നോക്കിനിന്നപോലെ
ഒരവസരം കിട്ടിയപ്പോൾ
അവൾ കളഞ്ഞിട്ടുപോയി
നാളിത്ര കൂടെ നടന്നിട്ടും
അറിയാതെ പോയെങ്കിൽ
പോക്കോട്ടെന്ന വാശിയിൽ
അവൻ തിരിച്ച് വിളിച്ചുമില്ല
നിമിഷങ്ങൾ ദിനങ്ങളായി
പെരുകിയപ്പോൾ
ഇഷ്ടത്തിന് മുന്നിൽ
വാശിക്ക് മുട്ടുമടക്കാം എന്നായി
മിണ്ടാൻ വയ്യെന്ന് പറഞ്ഞിട്ടിപ്പോ
എന്തെങ്കിലും ഒന്നു മിണ്ടിയാൽ മതിയെന്നായി
മിണ്ടാതിരിക്കാൻ കാരണം തേടിയവൾ ഇന്ന്
മിണ്ടാൻ ഒരു കാരണത്തെ പരതുകയാണ്, കാത്തിരുന്നു കാണാം പൂരം-
കുറേ നല്ല മനുഷ്യരുടെ സൗഹൃദമാണ്
എൻ്റെ ജീവിതത്തിൽ പുണ്യമായി ഞാൻ കണക്കാക്കുന്നത്.. നല്ല സൗഹൃദങ്ങൾ എക്കാലവും മുതൽക്കൂട്ടാണ്-
തോൽക്കുന്നത് സ്നേഹത്തിന്
മുന്നിലെങ്കിൽ അതും അന്തസ്സാ
തോറ്റു തോറ്റ് എനിക്കും ജയിക്കണം
എന്തൊക്കെയായാലും നീയും ഞാനുമല്ലേ-
തിരക്കിൽ നിന്ന് തിരക്കിലേക്ക് ഇന്ന് നീ പായുമ്പോൾ
തിരക്കിനിടയിലും തിരക്കി വ(രു)ന്നവരെ മറക്കരുത് ട്ടോ-
നീയെന്ന വസന്തത്തിന് വേരിറങ്ങാൻ
എന്നിലെ ചില്ലകളിന്നും കാത്തിരിപ്പൂ
സൗരഭമാം വർണങ്ങൾ നെഞ്ചേറ്റാൻ
വിജനമാമീ വീഥിയിൽ മിഴിപൂട്ടാതെ-