Nidhinhari Das  
43 Followers · 79 Following

എല്ലാ വരികളും അവളുടെ ഓർമ്മകളിൽ നിന്നും മാത്രം
Joined 18 March 2020


എല്ലാ വരികളും അവളുടെ ഓർമ്മകളിൽ നിന്നും മാത്രം
Joined 18 March 2020
1 OCT 2020 AT 16:24

''മറക്കാനാവാത്ത നാൾ വഴികൾ''

കാലം എത്ര കഴിഞ്ഞിട്ടും ഓർമകളുടെ കോണിൽ ഇന്നും മായാതെ നിൽക്കുന്ന ചില മരവിപ്പിക്കുന്ന ഓർമ്മകൾ ഉണ്ട്. മായ്ച്ചു കളയാൻ പറ്റാത്തവിധം ഉറച്ചു പോയ ചില ഓർമ്മകൾ.

-


25 JUN 2020 AT 18:48

ദേശാടനക്കിളികൾ ഒന്നിച്ചു പറന്നകലുമ്പോഴും അതിൽ ഒരു പക്ഷി മാത്രം എന്നും പിന്നിലായി പറക്കുന്നതായി കാണാം, അതായിരുന്നു എന്നും ഞാൻ

-


24 JUN 2020 AT 9:19

നിദ്ര

ഉറങ്ങാൻ കിടന്ന രാത്രികളിലായിരുന്നു എന്നിലെ ഭൂതകാല ഓർമ്മകൾ കൂടുതലും കടന്നുപോയികൊണ്ടിരുന്നത്. പലപ്പോഴായി മറക്കാൻ ശ്രെമിച്ചിരുന്ന ഒരുപാട് ഓർമകളും മുഖങ്ങളും എന്തിനെന്നറിയാതെ മനസിലൂടെ കടന്നുപോയികൊണ്ടേയിരുന്നു.

-


16 JUN 2020 AT 10:20

ചിന്തകൾ

സങ്കടങ്ങളെ നമ്മൾ പലപ്പോഴായി ആലോചിച്ചിട്ട് കരയാറില്ലേ , എല്ലാം ഉള്ളിലൊതുക്കി അങ്ങനെ പലപ്പോഴായി കരയുന്നതിലും നല്ലതല്ലേ എല്ലാം പറഞ്ഞു തീർത്ത് ഒരിക്കൽ കരഞ്ഞു തീർക്കുന്നത് .

-


15 JUN 2020 AT 0:01

Double Meaning

നമ്മൾ ചിന്തിക്കുന്നതിനപ്പുറം ചിന്തിക്കാൻ കഴിവുള്ളവരാ നമ്മുക്ക് ചുറ്റും .അതുകൊണ്ട് എന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക ,അല്ലെങ്കിൽ ഒരുപക്ഷേ യാഥാർത്യത്തെ ബോധ്യപെടുത്താനാവാതെ വരും

-


11 JUN 2020 AT 6:13

Pain And Happiness Are Not Permanent In Our Lives, It Depends On How We Live Here.

-


11 JUN 2020 AT 5:51

മറന്നേക്കണം എല്ലാം അത് സങ്കടമുള്ളതാവട്ടെ സന്തോഷമുള്ളതാവട്ടെ രണ്ടിനും നമ്മുടെ ജീവിതത്തിൽ അധികകാലം നിലനിൽപ്പില്ലാത്തതാണ് .എന്നും അത് മാറിക്കൊണ്ടേയിരിക്കും

-


3 JUN 2020 AT 16:23

ഞാൻ

നേരിൽ കാണുമ്പോൾ പുഞ്ചിരി വിടർത്തിയ മുഖങ്ങളും ചേർത്തുപിടിച്ച കരങ്ങളും എല്ലാം ഇന്ന് നേരിൽ കാണുമ്പോൾ മടിച്ചു നിൽക്കുന്നു . അറിഞ്ഞുകൊണ്ടോ അല്ലാതെയോ ? നഷ്ട്ടമാക്കിയതൊന്നും ചെറുതായിരുന്നില്ല , തിരിച്ചുപിടിക്കാനാവാത്ത വിധം ദൂരെയാണവ.

-


1 JUN 2020 AT 3:44

ഒന്നുമില്ല

പലപ്പോഴായി എന്താ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു മറുപടി. ഒരു പക്ഷെ
ആ ഒരു മറുപടിയിൽ എല്ലാം മൂടി വെച്ചവരാണ് നമ്മളിൽ പലരും.

-


30 MAY 2020 AT 4:33

പ്രതീക്ഷ

പ്രതീക്ഷവെക്കരുത് ജീവിതത്തിൽ ഒരിക്കലും ഒന്നിനോടും ഒരു പക്ഷേ അതാണ് ഒരു മനുഷ്യന് വഹിച്ചു കൊണ്ട് നടക്കാവുന്ന ഏറ്റവും വലിയ ഭാരവും

-


Fetching Nidhinhari Das Quotes