നഷ്ടപ്പെടലുകളുടെ തുടക്കത്തിൽ
ഞാനൊരു കവിത കുറിച്ചിട്ടു..
വായനക്കാരനില്ലാതെ.. ,
അടഞ്ഞ പുസ്തകത്താളിൽ ,
ആ കവിത അങ്ങനേ കിടന്നു.-
കടലിന് ഏറ്റവും ഭംഗി എപ്പോളാണെന്ന് അറിയാമോ,
അത് രാത്രിയിലാണ്. വേനൽക്കാലതിന്റെ നിലാവുള്ള രാത്രിയിൽ, ഇരുട്ടിനപ്പുറം വിദൂരതയിലേക് നോക്കി ഒറ്റയ്ക്കിരിക്കണം.
ഓരോ തീരയുടെ ഒച്ചയും
കാതിലിരമ്പും.
രാത്രിയുടെ കാറ്റിൽ പിടികിട്ടാത്ത അകലകളിലേയ്ക് മനസ് പറക്കും.
ഒറ്റയ്ക്, ഓരോ മണൽതരിയും നിശ്ശബ്ദമായിരിക്കുമ്പോൾ കടൽ ആസ്വദിയ്ക്കണം...
രാത്രയ്ക്കാണ് ഭംഗി ,
പകലിനെക്കാളും
-
ഒറ്റയ്ക്കൊരു യാത്ര പോവുക...
ഒരു കവിതയുടെ,
ആഴങ്ങളിലേക്കിറങ്ങി ചെല്ലുക.-
എത്ര പെട്ടെന്നാണ് ഓർമകൾ കണക്കേ മലഞ്ചെരുവുകളിലേയ്ക്ക് പച്ചപ്പ് പടർന്നിറങ്ങുന്നത്
-
അത്രമേൽ പ്രിയപെട്ടവരായി
ഹൃദയത്തിൽ സൂക്ഷിച്ചവരാണ്
ഓർക്കുമ്പോഴൊക്കെയും
വേദനിപ്പിച്ചുകൊണ്ടെയിരുന്നതും.-
ഉപ്പൂപ്പാന്റെ ചിരിയിലെന്നും,
വെള്ളം തേടിപോയ വേരുകളുടെയും
നിറയെ പൂത്തുകായ്ച്ചു നിന്ന ഒരു
വൃക്ഷത്തിന്റെയും കഥയുണ്ട്.-
ഇനിയൊരു പകൽ ഉണ്ടായേക്കാം..
എങ്കിലും ഓരോ അസ്തമയങ്ങളും,
ഒരു ദിവസത്തിന്റെ അവസാനമാണ്
ചിലപ്പോൾ ഒരു ജീവിത കാലഘട്ടത്തിന്റെയും.-
വർഷങ്ങളോളമുള്ള ജീവിതത്തിലല്ല,
സ്വയമിറങ്ങിചെന്ന് ജീവിച്ചു തീർത്ത
പുസ്തങ്ങളിലാണ് ഒരു മനുഷ്യന്റെ
ആഴമിരിയ്ക്കുന്നത്.-