പ്രണയത്തിൻ പൂന്തോപ്പിൽ
പൂത്തുലഞ്ഞ രണ്ടുപൂക്കൾ
പിരിയാതടരാതെ
പുണർന്നുല്ലസിച്ചൂ
പുലരുവോളം....-
"നീയെന്ന മോഹപ്പൂക്കൾ
ഞാനെന്ന ഇതളിൽ
പ്രണയമായ് തളിരിട്ടുണ്ട്
ഋതുക്കളൊരിക്കൽ അടർത്തി മാറ്റുമെന്നറിഞ്ഞിട്ടും '
-
ചില ഇഷ്ടങ്ങൾ
എങ്ങനെ വന്നു...?,
എന്തിന് വന്നു...?
എന്നൊക്കെ ഉള്ള ചോദ്യങ്ങൾക്
പ്രസക്തി ഇല്ല....
'𝓣𝓱𝓮𝓻𝓮 𝓲𝓼 𝓝𝓸 𝓡𝓮𝓪𝓼𝓸𝓷 𝓽𝓸 𝓛𝓸𝓿𝓮'-
നീയില്ലായ്മയിലും
ഞാൻ പൊട്ടിച്ചിരിക്കുന്നുണ്ട്
സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നുണ്ട്
തമാശകൾ പറയുന്നുണ്ട്
യാത്രകൾ പോവാറുണ്ട്
പാട്ടുകൾ കേൾക്കുന്നുണ്ട്
നീയില്ലായ്മയിലും
ഞാൻ നടക്കാനിറങ്ങാറുണ്ട്
രാത്രികളിൽ നക്ഷത്രങ്ങളോട് സംസാരിക്കാറുണ്ട്
കഥകളും കുഞ്ഞിക്കവിതകളും എഴുതുന്നുണ്ട്
നീയില്ലായ്മയിലും
കൂട്ടുകാർക്കൊപ്പം സമയം കണ്ടെത്തുന്നുണ്ട്
നീയില്ലായ്മയിലും
കടലിൽ തിരയടിക്കുന്നുണ്ട്
അലകൾ ഉയരുന്നുണ്ട്
കാറ്റു വീശുന്നുണ്ട്
നീയില്ലായ്മയിലും
ഞാൻ ജീവിക്കുന്നുണ്ട്-
ഉപാധികളില്ലാതെ ,
ഒരുമിക്കുമെന്നൊരു
ഉറപ്പുമില്ലാതെ..
അറിയാതെ
മനസ്സുകൾ തമ്മിലടുത്തു
പോയി...!!!!-
എന്നോർമ്മകൾ
ഉറങ്ങും ശവക്കല്ലറയിലൊരു
പനിനീർ
പൂവായെങ്കിലും
നീ കൂട്ട് വരിക..-
അനന്തമായ വിഹായുസ്സിൽ
മറഞ്ഞിരുന്നു നീ വിചാരിക്കയാവും
ഞാൻ നിന്നെ മറന്നു എന്ന്.....
ഹൃദയം നിറയെ ഓർമകൾ
നൽകിയ നിന്നെ ഞാൻ
എങ്ങനെ മറക്കും .....?-