Nafs Nafs   (Nafs)
364 Followers · 227 Following

read more
Joined 22 September 2020


read more
Joined 22 September 2020
25 APR AT 16:35




ദേശാടനക്കിളി കരയാറില്ല

-


23 JAN AT 0:10




അന്ധത അലങ്കാരമാണോ ?
അന്ധത നടിക്കുന്നതും....


തീർച്ചയായും അലങ്കാരങ്ങളെന്നും ഹൃദ്യമായ അനുഭൂതിതന്നെ!!

-


22 JAN AT 23:43

പ്രയാസങ്ങൾ മനുഷ്യരെ കരുത്തരാക്കും.🤣🤣

പച്ചക്കള്ളമാണത്. ആരും വിശ്വസിച്ചുപോവല്ലേ .

അതൊരു കുരുക്കാണ്.
മിക്കവരും അതിൽക്കിടന്നുപിടയും.
പലരും മരണവാതിലിൽ ചെന്നു തട്ടിവിളിക്കും.
അവിടുന്ന് രക്ഷപ്പെട്ട വിരലിലെണ്ണാവുന്നവരുണ്ടല്ലോ അവരാണ് ജീവിക്കാൻ പഠിച്ചവർ
എങ്ങനെയെന്നോ...!
സംശയദൃഷ്ടിയോടെമാത്രം ലോകത്തെ ദർശിക്കുന്നവർ.

അതേ.... അനുഭവത്തിന്റെ തുറന്നുപിടിച്ച കണ്ണുകളുള്ളവർ !!

-


24 DEC 2023 AT 11:53



ഇരുട്ടിന്റെ റാണി


-


12 DEC 2023 AT 22:18






ശവപ്പെട്ടി


-


24 OCT 2023 AT 16:20

പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത് .....

-


11 OCT 2023 AT 0:22



നാലറകളുണ്ടത്രേ..!
ചിന്തകൾക്കു കുടിയേറിപ്പാർക്കാൻ
ഒരു പഴുതുപോലും തുറന്നിട്ടിട്ടില്ല.
ഓടിയൊളിക്കുന്ന ഹൃദയത്തിനു
ചാരിവച്ച വാതിൽക്കൽനിന്നു
പ്രണയിക്കാനാണിഷ്ടം.


-


6 OCT 2023 AT 0:54

മറ്റൊരാൾ
••••••••••
എനിക്കറിയാം അയാളുടെ ഹൃദയം
എവിടെയാണെന്ന്.
എനിക്കുറപ്പാണ് അത് കണ്ണിലാണെന്ന്.
ചെങ്കണ്ണുവന്നപ്പോൾ അയാൾ പിടയുന്നതു
ഞാൻ കണ്ടതാണ്.

ചോദനകളുടെ ശരീരഭാഷ
മിഴികളിൽ വ്യക്തമാണ്.
അയാളുടെ കണ്ണുകൾ വിടരുന്നതും
തൃപ്തിയടയുന്നതും തേടിയലയുന്നതും
സത്യമാണ്.

എന്റെ ഹൃദയം ചുരുട്ടിപ്പിടിച്ചാണ് അയാൾ
നെഞ്ചിനോടു ചേർത്തത്.
അടച്ചുവെച്ചതൊന്നും ഗോചരങ്ങളല്ലല്ലോ..!
അതുകൊണ്ടാണ് എന്റെ മിഴികൾ
നിർവ്വികാരമാകുന്നത്.
അയാൾ മറ്റൊരാളാകുന്നതും...!

-


11 AUG 2023 AT 0:36

നിസ്സംഗത
••••••••••


നിർവ്വികാരമാം
മിഴികളിൽ സ്ഫുരിക്കും.,
ഹൃദയചേഷ്ട




-


6 AUG 2023 AT 12:42

പ്രസവത്തോടുകൂടി
ബുദ്ധിമാന്ദ്യംസംഭവിക്കുന്ന
ഭാരംവലിക്കുന്ന കഴുതയാണ് പെണ്ണ്...

നിലാവെളിച്ചത്തിൽ
സ്വപ്നങ്ങളെപ്പിഴിഞ്ഞവൾ
ഹൃദയസാഗരത്തിൽ പരലുകൾപാറ്റുന്നു...

ഉണർച്ചയറ്റ സ്വപ്നങ്ങൾ
നിറങ്ങളായ് പരക്കുവാൻ
പരിദേവനങ്ങളിൽ ചിറകിട്ടടിക്കുന്നു...

-


Fetching Nafs Nafs Quotes