മഴയ്ക്കൊപ്പം
യാത്രയാക്കണം-
മനുഷ്യ വിസർജ്ജ്യം ഭുജിക്കുന്ന
വരാഹത്തിന് പോലും ഉണ്ടാകുമാ
സാമാന്യ ബുദ്ധിയിന്നീ
ഇരുകാലി ജീവികൾക്കില്ലാതെ പോകുന്നു.
മറ്റുള്ളവർ ഉപയോഗിക്കേണ്ട കിണറിലെ തൊട്ടി
പട്ടികൾക്കായി തറയിൽ മലർക്കെ തുറന്നിടുന്ന
സാംസ്കാരിക സമ്പന്ന വിഭാഗം-
നാൽപ്പതിലേക്ക് നടന്നടുക്കുമ്പോൾ
നമുക്കൊപ്പമുണ്ടായിരുന്നവർ
നൽകിയ നല്ല നാളുകൾ
നല്ല നടനമായിരുന്നെന്ന്
ബോധ്യമായിരിക്കുന്നു-
ഗുരുതുല്യരുടെ വാക്കുകൾ
“എല്ലാത്തിലും ഇടപെടുന്നത് കൊണ്ടാണ്”..
അഭിപ്രായ വ്യത്യാസങ്ങളും,
എതിർപ്പുകളും കൃത്യമായി
നിലപാടിലൂടെ മുൻകാലങ്ങളിൽ
താങ്കളോട് പ്രകടിപ്പിച്ചിരുന്നുവെങ്കിലും..
ഇന്ന്, മണിമുത്തായി
മനസിലേക്ക് തുളച്ചു കയറിയ
നിങ്ങളുടെ ഈ വാക്കുകൾക്ക് മുന്നിൽ,
മുന്നോട്ടുള്ള പ്രയാണം
സമർപ്പിക്കാൻ ശ്രമിക്കുന്നു..
എല്ലാത്തിനോടും മൗനം
പാലിക്കാൻ ശീലിക്കേണ്ടിയിരിക്കുന്നു…-
ഉന്മാദം ഉച്ചിയിലെ ജെല്ലി മിഠായിയെ
പുണരുന്നത് ആഗ്രഹിക്കുന്ന ജീവിതങ്ങളുമുണ്ട്.-
യാത്ര,
വായന,
അന്യ സംസ്കാരങ്ങളെ അറിയൽ,
തുടങ്ങിയ പ്രധാന കാര്യങ്ങൾ നമ്മുടെ
ചിന്താഗതിയെ, നിലവാരത്തെ താരതമ്യേന
വിശാലമാക്കാൻ പര്യാപ്തമാണ്.-
ആൾക്കൂട്ടം കണ്ടോ, ആളെ കണ്ടോ
കൂടിയതല്ലയീ ഹരിതക്കൊടിക്ക്
പിന്നിൽ…
ആദർശം കണ്ട് കൂടിയതാണ്…
ആദർശത്തിന് കളങ്കം വരുത്തുന്ന
സലാമിനെ പോലെയുള്ളവർ
അമരത്തിരിക്കുമ്പോൾ
അറിയാതെയുള്ളിൽ
ആധി കയറുന്നു-
പടച്ചോന്റെ തീരുമാനങ്ങൾ
ഒന്നും തന്നെ തെറ്റില്ല..
നമ്മുടെ ചിന്താഗതികളാണ്
തെറ്റുന്നത്..-