ഓർമ്മകളിലെ
പെരുന്നാളുകൾ
വീണ്ടെടുക്കാൻ
ഇത് അതിജീവനത്തിന്റെ
പെരുന്നാൾ ദിനം
Eid Mubarak
-
▶Thinker
▶Artist
▶Traveller
▶Social worker
Wts ap 8281537692
insta @mhmd_muhsin_ read more
എന്റെ ആത്മാവിന്
ഇരിക്കാനൊരു
ദേഹമാണിതെങ്കിലും,
അതിനുള്ളിലും
നിന്നെ കുടിയിരുത്തിയ
ഒരു കുഞ്ഞ്
ഹൃദയമുണ്ട്.
-
നോമ്പ് കാലങ്ങളിലെ
വൈകുന്നേരത്ത്
പാചകപ്പുരകൾ,
ചിലർക്ക് കലാശാലയായും
മറ്റുചിലർക്ക്
പരീക്ഷണശാലയുമായി
മാറാറുണ്ട്
-
നീ ഒടുങ്ങും മുന്നേ
ഞാൻ ഒടുങ്ങിടേണം.
നീയെന്ന ഒടുങ്ങാത്ത,
ഓർമ്മയെ ഒടുക്കുവാൻ
ഞാൻ ഒടുങ്ങിടേണം.
-
വിശാലമാം
വിഷാദ ലോകത്തിന്റെ
കോണിലെവിടെയോ
വിചിത്രമാം ജീവിതം ഒതുങ്ങിടും,
മരിച്ചിടും, പിന്നെയും മരിച്ചിടും,
വിഷാദത്താൽ ഓർത്തോർത്ത്
മരിച്ചിടും
-
മുറിഞ്ഞതല്ല..,
മുറിച്ചതാണ്,
നല്ല വേദനയായിരുന്നു.
പിന്നീട് നീറ്റലായി മാറി,
അത്ര പെട്ടെന്ന്
പൊറുക്കുമെന്ന് തോന്നുന്നില്ല,
കാരണം.. മുറിവേറ്റത്
നല്ല ആഴത്തിലാണ്,
വാക്കിന് മൂർച്ചയും കുറച്ച്
കൂടുതലായിരുന്നു
-
തേനില്ലാത്ത പൂവും
പൂക്കളില്ലാത്ത
പൂന്തോട്ടവും
പോലെയാണ്,
പ്രണയമില്ലാത്ത
ഹൃദയം
-
നിന്നെ മറക്കുന്ന
രാവതിൽ,
ഞാൻ മണ്ണോട്
ചേർന്നിടും
നിന്നെ കണ്ടിരുന്ന
കണ്ണുകൾ,
മൂന്നാം നാൾ
അഴുകിടും
നിന്നെ കൊണ്ടിരുന്ന
ഹൃദയം,
മെല്ലെ മണ്ണായി
മാറിടും
ഞാൻ മണ്ണായി മാറിടും,
ഞാൻ മണ്ണായി മാറിടും..
-
നമ്മൾ മരിച്ചാലും
ചിലർക്കെങ്കിലും അവരുടെ
ജീവിതകാലം മുഴുവൻ
ഓർമ്മിക്കാനുള്ള ചില
നല്ല ഓർമ്മകൾ
ഉണ്ടാക്കികൊണ്ട്
ജീവിക്കണം
-