ജീവിതം മുഴുവൻ പകരംവീട്ടാൻ പറ്റിയ അവസരത്തിനുവേണ്ടി തക്കംപാർത്തിരിക്കുമ്പോൾ നഷ്‌ടപ്പെടുന്നതു കുറെ നല്ല സ്വപ്‌നങ്ങളും കർമ്മശേഷിയുമാണ്
-
എന്റെ തൂലികയിൽ പിരിയുന്... read more
നല്ല ശ്രോതാവാകുക എന്നത് വളരെ വലിയ കാര്യമാണ്.. കാരണം ചിലർ ഇന്നും ജീവിച്ചിരിക്കുന്നത് കേൾക്കാൻ ആരൊക്കെയോ ഉണ്ടായതുകൊണ്ടാണ്
-
പ്രകടമാക്കപ്പെട്ട പ്രണയങ്ങളിലേരെയും ആഴമേറിയതാണ് ഉൾക്കൊള്ളാൻ കഴിവില്ലാത്ത മനസ്സിനെ തേടി പിന്നെയും ആ നൊമ്പരത്തിന്റെ വഴികളിലൂടെ നാം എന്തിന് സഞ്ചരിക്കണം 💔
-
മറ്റുള്ളവര്‍ നമ്മോട് ചെയ്ത തെറ്റുകളെ കുറിച്ച് പരിതപിച്ചുകൊണ്ടിരുന്നാല്‍ നമ്മുടെ മനസ്സിലെ നൈരാശ്യവും പകയും വര്‍ദ്ധിച്ച് കൊണ്ടിരിക്കും
-
പലപ്പോഴും ഒറ്റപ്പെടലിന് വേദന തൊട്ടറിഞ്ഞവനാണ് ഓരോ പ്രവാസി
സ്വന്തത്തിന്റെയും ബന്ധത്തോടത്തുമുള്ള ഓരോ നിമിഷവും ഓർമ്മകളിൽ കുറിച്ചു വെച്ചതും പ്രവാസി-
ഒരു നിമിഷത്തെ ഞെട്ടൽ.
ഒരു മണിക്കൂറിലെ ആശങ്ക.
ചില ദിനങ്ങളിലെ ദുഃഖവും.
വൈകാതെ മറവിയിലേക്കൊരു
മടക്കം അത്രെയൊള്ളൂ ഈ ജീവിതം
എന്തിനാ ഈ വാശിയും വെറുപ്പും
അസൂയയും അതൊന്നും നമുക്ക് പറഞ്ഞതല്ല.
അഹങ്കാരവും അഹംഭാവവും ശാശ്വതമല്ല
ഈ ജീവിതത്തിൽ നമ്മെ നശിപ്പിക്കും എന്നോർക്കുക-
നീ ജനിക്കുന്നതിന് മുമ്പേ നിന്നെ സ്നേഹിച്ചു
തുടങ്ങിയവരാണ് നിന്റെ മാതാപിതാക്കൾ
അവരോട് നീ എങ്ങിനെ പെരുമാറുന്നുവോ
ആ രീതിയിലാവും നാളെ
നിന്റെ മക്കളും നിന്നോടും പെരുമാറുക
എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക-
നടക്കാൻ പഠിപ്പിച്ച കാലുകൾ
തളർന്നു തുടങ്ങുമ്പോൾ
താങ്ങായി മക്കളുടെ
കൈകളാണ് വേണ്ടത്,
അല്ലാതെ ഊന്നുവടിയല്ല.
അതിന് പുതിയ തലമുറകൾക്ക് രക്ഷിതാക്കളുടെ മഹത്വം പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം-
അറിയാതെ പോലും അപരൻ്റെ വീഴ്ച്ചയിൽ ആനന്ദിക്കരുത്
എന്തെന്നാൽ വീഴാൻ പറ്റാത്ത ഉറപ്പൊന്നും നമ്മുടെ പാദങ്ങൾക്കും ജീവിതത്തിനും ഇല്ല-
ഉൾക്കൊള്ളാൻ കഴിയാത്ത മനസ്സിനെ പിന്നെ എന്തിന് നാം തിരഞ്ഞു പോകണം അവർക്ക് വേണ്ടി കാത്തുനിൽക്കുക എന്നത് വിഡ്ഢിത്തമാണ് മുന്നോട്ടുള്ള ജീവിതം നാം ജീവിച്ചു തീർക്കേണ്ടതല്ലേ അതുകൊണ്ട് സന്തോഷകരമായി ജീവിക്കാം ജീവിതം
-