നോവ്
നൊന്ത് നൊന്ത് നോവില്ലാതാവുന്നിടം വരെ നിന്നോർമ്മകൾ നിഴലിക്കുമിടനെഞ്ചിൽ ; നീറി പുകയുമഗ്നിയായ്!-
🌹എത്ര തണുപ്പിലും ഐസ്ക്രീം കഴിക്കാൻ കൊതിക്കുന്നവൾ
🌹ആരേയും വേദനിപ്പ... read more
പെയ്യാറുണ്ട്
പേമാരിയായ്
മറയാറുണ്ട്
മാരിവില്ലായ്.....
കത്തിയെരിയാറുണ്ട്
കനലോർമകളായ് നീ.....
-
ജയപരാജയങ്ങളല്ല സോദരാ
ജീവിത വീഥിയിൽ
സ്നേഹമാണ്
സമയമാണ്
കരുണയാണ് മുഖ്യമെന്നാകിൽ വിജയിയാരിക്കുവാ-
നിയെന്തു നൽകണം ....-
മൈലാഞ്ചിച്ചെടിയുടെ തണലിനടിയിൽ മീസാൻ കല്ലും കൂട്ടിനു വെച്ച് ചെയ്തുപോയ പാപങ്ങളെ ഓർത്തു വിലപിക്കുന്ന എനിക്ക് ഒരു യാസീനോതാൻ മക്കളെങ്കിലും വരുന്നുണ്ടോയെന്ന് കാത്തു മണ്ണിനടിയിൽ കിടക്കുന്ന വെള്ളിയാഴ്ച്ചകളിനി വരും
-
മഴയിൽ കിളിർത്ത ഇളം നാമ്പിലെ മഴത്തുള്ളി കണക്കെയാണ് ജീവിതം
പുറമെ നിന്നു കാണാൻ നല്ല ഭംഗിയായിരിക്കും പക്ഷേ ആ തുള്ളിയെ താങ്ങി നിൽക്കുന്ന പുൽനാമ്പിനേ അതിന്റെ വേദനയറിയൂ-
മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച കാലമേ നന്ദി .... കാലത്തിൻ വിധിയിലൂടെ പാഠങ്ങൾ പഠിപ്പിച്ച ദൈവമേ സ്തുതി .....
-
മനസ്സിൽ ആയിരം സ്വപ്നസൂനങ്ങൾ വിടരുവാൻ കാത്തു നിൽക്കയാണിന്നും ....!
അന്നു കാത്തിരുന്നൊരാ ആഴിതൻ തിരകളെണ്ണിയെണ്ണി ......!-
നേർത്ത ശിഖരത്തിലായിരുന്നാലും ബലവത്തായ ശിഖരത്തിലായിരുന്നാലും സുഗന്ധം പരത്തുന്നതായിരുന്നാലും സുഗന്ധമില്ലാത്തതായാലും ഭംഗിയുള്ളതായിരുന്നാലും ഭംഗിയില്ലാത്തതായിരുന്നാലും ചെറിയതോ വലുതോ ആയിരുന്നാലും പുഷ്പമേ നീ വാടി കൊഴിഞ്ഞു മണ്ണോടലിയുക തന്നെ ചെയ്യും ...... തെല്ലൊന്നഹങ്കരിക്കാതെ വിരിഞ്ഞിടം സുന്ദരമാക്കുക
-
തെന്നലിൽ തഴുകും സുഗന്ധത്തെ പോലെ
അരുവിയിൽ ഒഴുകും തെളിനീരു പോലെ
ശാന്തസുന്ധരമായി നിദ്ര തേടണം ....
പനിനീർപുഷ്പദളങ്ങൾ ഹിമകണമേറ്റു വിടരും പോലെ മിഴികളുണരണം ....-
ചില സമയങ്ങൾ, യാത്രകൾ, ബന്ധങ്ങൾ, കണ്ണുനീരുകൾ,പുഞ്ചിരികൾ, കൂടിച്ചേരലുകൾ അങ്ങിനെയങ്ങിനെ നമ്മളിൽ നിന്നും മറ്റുള്ളവർക്ക് സന്തോഷമുണ്ടാകാൻ കാരണമാകുന്ന എന്തും ;തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പരിഭവങ്ങളില്ലാതെ നൽകികൊണ്ടേയിരിക്കുക ...
-