ഗതികേട്
ഒരു കാര്യം
ഒരു ഭാഗത്ത്
നേരെന്നും
മറ്റൊരു ഭാഗത്ത്
തെറ്റെന്നും
തെളിയിക്കാനുള്ള
നെട്ടോട്ടം-
muba shafee
(എസ്.കെ.വി)
40 Followers · 26 Following
Joined 1 March 2019
10 APR AT 22:24
5 FEB AT 23:43
ഇവിടെ
തെറ്റ് കണ്ടാൽ
ശരിയാക്കാൻ
ന്യായം തേടും.
അവിടെ
തെറ്റ് കണ്ടാൽ
ശരിയാക്കാൻ
ന്യായം തേടും..-
28 DEC 2024 AT 6:56
പുറത്ത്
അങ്ങോട്ടുമിങ്ങോട്ടും
തെറ്റ് തിരയുന്നു...
അകത്ത്
ഇങ്ങോട്ടുമങ്ങോട്ടും
തെറ്റിത്തിരിയുന്നു
-
25 DEC 2024 AT 20:28
മറവിക്ക്
വിട്ട് കൊടുക്കാൻ
കഴിയാത്ത
എന്തോ ഒന്ന്
അകത്ത്
തികട്ടുമ്പോൾ
ഉയരുന്നതാണ്,
മറന്നുവെന്ന
വാക്ക്...-
25 DEC 2024 AT 10:10
വാക്കുകൾ വരുന്ന
വഴിയെ കുറിച്ച്
ചിന്തിച്ചില്ലെങ്കിലും
വാക്കുകൾ പോകുന്ന
വഴിയെ കുറിച്ച്
ചിന്തിക്കുന്നത്
നന്നാകും...-
24 DEC 2024 AT 23:39
നാം മൊഴിയും
വാക്കിനുണ്ട്
കഴിവ് രണ്ടെണ്ണം.
മുത്ത് വാക്ക് മതി
അടുപ്പിക്കാൻ,
കുത്ത് വാക്ക് മതി
അടിപ്പിക്കാൻ.-
21 DEC 2024 AT 8:50
വിചാരിച്ച
വഴികളിൽ
അധികവും
പാതി വഴിയിൽ
അടഞ്ഞതായിരുന്നു.
വിചാരിക്കാത്ത
വഴികളിൽ
അധികവും
പാതി വഴിയിൽ
തുറന്നതായിരുന്നു...-
19 DEC 2024 AT 22:19
തെറ്റു ധാരണയുടെ
പൊടി പിടിക്കാൻ
കാരണങ്ങൾ
കുറേയൊന്നും വേണ്ട...
ശരി ധാരണയുടെ
നിറം പിടിപ്പിക്കാൻ
കാരണങ്ങൾ
കുറെയൊന്നും പോരാ..-