മരിച്ചവരുടെ പ്രൊഫൈലുകളിൽ
ചെന്ന് നോക്കിയിട്ടുണ്ടോ...
ചിരിച്ചു നിൽക്കുന്ന ഫോട്ടോകൾക്ക് താഴെ
വരിനിൽക്കുന്ന കണ്ണീർ ഇമോജികൾ...
റീപ്ലെ കിട്ടില്ലെന്ന ഉറപ്പിലും
സ്നേഹം കൊണ്ട് സങ്കടം പറയുന്ന കമന്റുകൾ...
ഇനിയൊരിക്കലും മാറ്റില്ല
എന്നുറപ്പുള്ള ഡി പി കൾ
കെട്ടു പോയൊരു പച്ച ലൈറ്റ്...
ഡബിൾ ടിക്കും ബ്ലൂ ടിക്കും പ്രതീക്ഷിക്കാൻ വകുപ്പില്ലാത്ത മെസ്സേജുകൾ...
ഡിലീറ്റ് ചെയത് മറക്കാനോ
എഡിറ്റ് ചെയ്ത് മൊഞ്ചാക്കാനോ കഴിയാത്ത അനാഥമായ പോസ്റ്റുകൾ...
ഉടമ പോയതറിയാതെ ഇരുപത്തി നാലാമത്തെ മണിക്കൂറും കാത്ത് നിൽക്കുന്ന സ്റ്റാറ്റസുകൾ...
അനുശോചനങ്ങളുടെ ബഹളങ്ങൾക്കിടയിൽ മുഴച്ചു നിൽക്കുന്നൊരു മൂകത...
ഇനി സ്വന്തം പ്രൊഫൈലിൽ ചെന്ന് നോക്കൂ...
നമ്മുടെ മരണത്തെ അതിലേക്ക് ചേർത്ത് വെച്ച് നോക്കൂ...-
കാശുള്ളവനെ മാത്രം നോക്കി
തുണിയൂരുന്ന വേശ്യയാണിവിടുത്തെ
നിയമങ്ങൾ 😏-
അവിടെ എല്ലാവര്‍ക്കും
സുഖമല്ലേ..
ഇവിടെ എനിക്ക് സുഖമാണ്..
സങ്കടങ്ങളും പരാതികളും
ചേര്‍ന്ന വലിയൊരു
കൊടുങ്കാറ്റിന് മുന്‍പായി
ഓര്‍മ്മയിലെ
ഓരോ കത്തുകളിലും
പതിവായി കണ്ടിരുന്ന
രണ്ട് വരികള്‍..!!
--
എന്നെയൊന്നു
വായിച്ചു തീർന്നിട്ടു വേണം.
നിന്നിലേക്ക് ഉള്ള
താളു മറിക്കാൻ.!
-
അക്ഷരങ്ങളെ കൂട്ട് പിടിച്ച ഒരുത്തിയെ പ്രണയിക്കണം.അവളുടെ സിരകളിൽ പ്രണയത്തിന്റെ ചൂട് പിടിപ്പിക്കണം. പ്രണയിച്ച ശേഷം എനിക്കൊന്ന് ആത്മഹത്യ ചെയ്യണം.ശേഷം അവളുടെ അക്ഷരങ്ങളിലൂടെ പുനർജനിക്കണം.അവളുടെ അക്ഷരങ്ങളിലൂടെ വീണ്ടും ജീവിക്കണം.
-
എനിക്ക് ചുറ്റിലും മൗനം തളം കെട്ടിക്കിടക്കുന്നു..
തൂലിക ചലനമവസാനിപ്പിച്ചു
മൃതിയിലേക്കാണ്ടുപോയിരിക്കുന്നു...
ഉപേക്ഷിക്കപ്പെട്ട കടലാസുതുണ്ടിൽ മൗനാക്ഷരങ്ങൾ ചിതറിക്കിടക്കുന്നു....
ഇനിയെന്ത്?
-
സമുദ്രം വരെ നീന്തി കടന്നു. ഒടുക്കം മഴവെള്ള പാച്ചിലിൽ ഒലിച്ചു പോകാനായിരുന്നു വിധി
-
നിന്നിലെ മൗനത്തെ
സാക്ഷി നിർത്തി നിന്റെ
കണ്ണുകളിൽ നോക്കി
എനിക്കെന്റെ പ്രണയം
പറയണം..
ഇച്ചിരി ധൈര്യം സംഭരിച്ച്
വിറയ്ക്കാതെ
ഇടറാത്ത ശബ്ദത്തോടെ
ഒരു കാമുകനായി നിന്നോടെനിക്ക്
പ്രണയാഭ്യർത്ഥന നടത്തണം..
സാധ്യമല്ലെന്നറിയാം
പക്ഷെ
തോന്നലുകൾക്ക് പരിധിയില്ലല്ലോ..
-
അർത്ഥമില്ലാത്ത ലോകത്ത്
വ്യക്തമല്ലാത്ത മുഖങ്ങൾക്ക് നടുവിൽ
ഞാൻ എന്നിലേക്ക് തന്നെ
ഒരു യാത്ര നടത്തി......
എന്റെ മുഖവും വ്യക്തമല്ലാതാകുന്നുവോ എന്നറിയാൻ....
ശരിയാണ് ഞാനും എന്നിൽ നിന്നും മറയുന്നുണ്ട്..
-
പ്രണയമാണോ?
അല്ല
പിന്നെ?
പ്രാണനാണ്
പ്രകടനമായില്ലല്ലോ?
ആക്കിയില്ല
എന്തെ?
പേടിയായിരുന്നു
എന്തിനെ?
ആവോ. അറിയില്ല-